വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യേശുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നത്‌ എന്തുകൊണ്ട്?

യേശുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നത്‌ എന്തുകൊണ്ട്?

ബൈബിളിന്‍റെ ഉത്തരം

കുട്ടിളെ ജനിപ്പിക്കാൻ ദൈവത്തിന്‌ ഒരു ഭാര്യ ഇല്ലായിരുന്നു. എന്നാൽ ദൈവം ജീവനുള്ള എല്ലാത്തിന്‍റെയും പിതാവാണ്‌. (വെളിപാട്‌ 4:11) അതുകൊണ്ട്, ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യനായ ആദാമിനെ “ദൈവത്തിന്‍റെ മകൻ” എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. (ലൂക്കോസ്‌ 3:38) അതുപോലെ, യേശുവിനെ ദൈവം സൃഷ്ടിച്ചതാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട് യേശുവിനെയും “ദൈവപുത്രൻ” എന്നു വിളിക്കുന്നു.—യോഹന്നാൻ 1:49.

ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം യേശുവിനെ സൃഷ്ടിച്ചു. യേശുവിനെക്കുറിച്ച് അപ്പോസ്‌തനായ പൗലോസ്‌ ഇങ്ങനെ എഴുതി: “പുത്രൻ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്‌.” (കൊലോസ്യർ 1:15) ബേത്ത്‌ലെഹെമിലെ പുൽത്തൊട്ടിയിൽ ജനിക്കുന്നതിന്‌ വളരെക്കാലം മുമ്പുന്നെ യേശു ഉണ്ടായിരുന്നു. ബൈബിൾ പറയുന്നു: “അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.” (മീഖ 5:2) ദൈവത്തിന്‍റെ ആദ്യജാതൻ ഒരു മനുഷ്യനായി ഭൂമിയിലേക്ക് വരുന്നതിനു മുമ്പ് സ്വർഗത്തിൽ ഒരു ആത്മവ്യക്തിയായിരുന്നു. യേശു പറഞ്ഞു: ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിന്നിരിക്കുന്നു.’—യോഹന്നാൻ 6:38; 8:23.