യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിന്റെ ഉത്തരം
നമ്മൾ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കണം. കാരണം നമ്മുടെ പ്രാർഥന ദൈവത്തിന്റെ അടുക്കൽ എത്താനുള്ള, ദൈവം അംഗീകരിച്ചിട്ടുള്ള ഒരേയൊരു വഴിയാണ് ഇത്. “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) യേശു വിശ്വസ്തരായ അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.”—യോഹന്നാൻ 16:23.
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കാനുള്ള മറ്റു കാരണങ്ങൾ
നമ്മൾ യേശുവിനെയും യേശുവിന്റെ പിതാവായ യഹോവയെയും ആദരിക്കുന്നു.—ഫിലിപ്പിയർ 2:9-11.
നമ്മുടെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ കരുതലെന്നനിലയിൽ യേശുവിന്റെ മരണത്തെ വിലമതിക്കുന്നെന്ന് തെളിയിക്കുന്നു.—മത്തായി 20:28; പ്രവൃത്തികൾ 4:12.
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥൻ എന്ന യേശുവിന്റെ അതുല്യമായ സ്ഥാനം നമ്മൾ അംഗീകരിക്കുന്നു.—എബ്രായർ 7:25.
ദൈവമുമ്പാകെ ഒരു നല്ല നില നേടാൻ സഹായിക്കുന്ന മഹാപുരോഹിതനായ യേശുവിന്റെ സേവനം നമ്മൾ വിലമതിക്കുന്നു.—എബ്രായർ 4:14-16.