വിവരങ്ങള്‍ കാണിക്കുക

മുഖ്യ​ദൂ​ത​നാ​യ മീഖായേൽ ആരാണ്‌?

മുഖ്യ​ദൂ​ത​നാ​യ മീഖായേൽ ആരാണ്‌?

ബൈബി​ളി​ന്റെ ഉത്തരം

ചില മതങ്ങൾ “വിശുദ്ധ മീഖാ​യേൽ” എന്നു വിളി​ക്കു​ന്ന മീഖാ​യേൽ, ഭൂമി​യിൽ വരുന്ന​തി​നു മുമ്പും അതിനു ശേഷവും യേശു​വിന്‌ ഉണ്ടായി​രു​ന്ന മറ്റൊരു പേരാണ്‌ എന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. * മീഖായേൽ, മോശ​യു​ടെ മരണ​ശേഷം സാത്താ​നു​മാ​യി വാദ​പ്ര​തി​വാ​ദം ചെയ്‌തതായും പ്രവാ​ച​ക​നാ​യ ദാനി​യേ​ലിന്‌ ദൈവ​ത്തി​ന്റെ സന്ദേശം കൈമാ​റാൻ ഒരു ദൂതനെ സഹായിച്ചതായും ബൈബിൾ പറയുന്നു. (ദാനിയേൽ 10:13, 21; യൂദ 9) അങ്ങനെ മീഖാ​യേൽ, ദൈവ​ത്തി​ന്റെ ഭരണത്തി​നു​വേ​ണ്ടി വാദി​ച്ചു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ എതിരെ പോരാ​ടി​ക്കൊ​ണ്ടും “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?” എന്ന തന്റെ പേരിന്റെ അർഥത്തി​നൊത്ത്‌ ജീവി​ക്കു​ന്നു.—ദാനി​യേൽ 12:1; വെളി​പാട്‌ 12:7.

പ്രധാ​ന​ദൂ​ത​നാ​യ മീഖായേൽ യേശു​വാണ്‌ എന്ന്‌ നിഗമനം ചെയ്യു​ന്നത്‌ ന്യായ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ നോക്കാം.

  • “മുഖ്യ​ദൂ​ത​നാ​യ” മീഖായേൽ. (യൂദ 9) ബൈബി​ളി​ലെ രണ്ടു വാക്യ​ങ്ങ​ളിൽ മാത്ര​മാണ്‌ “ദൈവ​ദൂ​ത​ന്മാ​രു​ടെ തലവൻ” എന്ന്‌ അർഥമുള്ള “മുഖ്യ​ദൂ​തൻ” എന്ന പദം കാണു​ന്നത്‌. രണ്ടു സന്ദർഭ​ങ്ങ​ളി​ലും ആ പദം ഏകവച​ന​ത്തി​ലാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. അത്‌ സൂചി​പ്പി​ക്കു​ന്നത്‌ ആ പദവി​നാ​മം വഹിക്കുന്ന ഒരു ദൂത​നെ​യു​ള്ളൂ എന്നാണ്‌. അതിലെ ഒരു വാക്യം പുനരു​ത്ഥാ​ന​പ്പെട്ട കർത്താ​വാ​യ യേശു ‘അധികാ​ര​സ്വ​ര​ത്തി​ലു​ള്ള ആഹ്വാ​ന​ത്തോ​ടും മുഖ്യ​ദൂ​ത​ന്റെ ശബ്ദത്തോ​ടും സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്ന​താ​യി’ പറയുന്നു. (1 തെസ്സ​ലോ​നി​ക്യർ 4:16) ആ ‘മുഖ്യ​ദൂ​ത​ന്റെ ശബ്ദം’ യേശു​വി​ന്റേ​താണ്‌. കാരണം യേശു​വാണ്‌ മുഖ്യ​ദൂ​ത​നാ​യ മീഖാ​യേൽ.

  • ദൂത​സൈ​ന്യ​ത്തിന്‌ ആജ്ഞകൾ നൽകുന്ന മീഖാ​യേൽ. “മീഖാ​യേ​ലും മീഖാ​യേ​ലി​ന്റെ ദൂതന്മാ​രും ആ ഭീകര​സർപ്പ​മാ​യ സാത്താ​നോ​ടു പോരാ​ടി.” (വെളി​പാട്‌ 12:7) മീഖാ​യേ​ലിന്‌ ആത്മമണ്ഡ​ല​ത്തിൽ വലിയ അധികാ​ര​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ‘പ്രധാ​ന​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരാൾ’ എന്നും ‘മഹാ​പ്ര​ഭു’ എന്നും അദ്ദേഹത്തെ വിളി​ച്ചി​രി​ക്കു​ന്നത്‌. (ദാനി​യേൽ 10:13, 21; 12:1) ഈ പദവി​നാ​മ​ങ്ങൾ മീഖാ​യേ​ലി​നെ “ദൂത​സൈ​ന്യ​ത്തി​ന്റെ സേനാ​പ​തി​യാ​യി” നിയു​ക്ത​നാ​ക്കി​യി​രി​ക്കു​ന്നു എന്ന്‌ സൂചി​പ്പി​ക്കു​ന്ന​താ​യി പുതിയ നിയമ​ത്തി​ന്റെ ഒരു പണ്ഡിത​നാ​യ ഡേവിഡ്‌ ഇ. ഔൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

    ദൂത​സൈ​ന്യ​ത്തി​ന്മേൽ അധികാ​ര​മു​ള്ള ആളുടെ മറ്റൊരു പേരും​കൂ​ടെ ബൈബിൾ പറഞ്ഞി​ട്ടുണ്ട്‌. ‘കർത്താവായ യേശു തന്റെ ശക്തരായ ദൂതന്മാ​രോ​ടൊ​പ്പം സ്വർഗത്തിൽനിന്ന്‌ അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ, അവൻ പ്രതി​കാ​രം ചെയ്യും’ എന്ന്‌ അത്‌ വിശദീ​ക​രി​ക്കു​ന്നു. (2 തെസ്സ​ലോ​നി​ക്യർ 1:7, 8; മത്തായി 16:27) മറ്റൊരു വാക്യം, സ്വർഗത്തിലേക്കു പോയ യേശു​വിന്‌ “ദൂതന്മാ​രെ​യും അധികാ​ര​ങ്ങ​ളെ​യും ശക്തിക​ളെ​യും, കീഴ്‌പെ​ടു​ത്തി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു” എന്നു പറയുന്നു. (1 പത്രോസ്‌ 3:21, 22) അങ്ങനെ​യെ​ങ്കിൽ, വിശുദ്ധ ദൂതഗ​ണ​ത്തിന്‌ ആജ്ഞകൾ നൽകാൻ ഒരേസ​മ​യം ദൈവം യേശു​വി​നെ​യും മീഖാ​യേ​ലി​നെ​യും നിയമി​ച്ചി​രി​ക്കു​ന്നു എന്നു ചിന്തി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രി​ക്കില്ല. നേരെ​മ​റിച്ച്‌ യേശു​വും മീഖാ​യേ​ലും ഒരേ വ്യക്തി​യെ​ത്ത​ന്നെ കുറി​ക്കു​ന്നു എന്ന്‌ ചിന്തി​ക്കു​ന്ന​താണ്‌ കൂടുതൽ ന്യായം.

  • ഭാവി​യിൽ വരാനി​രി​ക്കു​ന്ന ‘കഷ്ടതയു​ടെ ഒരു കാലത്ത്‌’ മീഖാ​യേൽ “എഴു​ന്നേ​ൽക്കും.” (ദാനിയേൽ 12:1) ദാനി​യേൽ പുസ്‌ത​ക​ത്തി​ലെ “എഴു​ന്നേൽക്കും” എന്ന പദപ്ര​യോ​ഗം ഒരു പ്രത്യേക നടപടി സ്വീക​രി​ക്കാൻ ഒരു രാജാവ്‌ തയ്യാ​റെ​ടു​ക്കു​ന്നു എന്നതി​നെ​യാണ്‌ മിക്ക​പ്പോ​ഴും അർഥമാ​ക്കു​ന്നത്‌. (ദാനിയേൽ 11:2-4, 21) അതനു​സ​രിച്ച്‌ “ദൈവ​വ​ച​നം” എന്ന്‌ പേരുള്ള ‘രാജാ​ക്ക​ന്മാ​രു​ടെ രാജാ​വാ​യ’ യേശു ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളെ നിർമൂ​ല​മാ​ക്കാ​നും ദൈവ​ജ​ന​ത്തെ സംരക്ഷി​ക്കാ​നും ആയി പ്രത്യേ​ക​ന​ട​പ​ടി സ്വീക​രി​ക്കും. (വെളിപാട്‌ 19:11-16) ‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത മഹാക​ഷ്ട​ത​യു​ടെ സമയത്താ​യി​രി​ക്കും യേശു അതു ചെയ്യു​ന്നത്‌.—മത്തായി 24:21, 42.

^ ഖ. 3 ഒന്നിലധികം പേരുള്ള ആളുക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. യാക്കോബ്‌ (ഇസ്രായേൽ എന്നും വിളിക്കുന്നു), പത്രോസ്‌ (ശിമോൻ എന്നും വിളി​ക്കു​ന്നു), തദ്ദായി (യൂദാസ്‌ എന്നും വിളി​ക്കു​ന്നു) എന്നിവ​രാണ്‌ ചില ഉദാഹ​ര​ണ​ങ്ങൾ.—ഉൽപത്തി 49:1, 2; മത്തായി 10:2, 3; മർക്കോസ്‌ 3:18; പ്രവൃ​ത്തി​കൾ 1:13.