മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു മിശിഹയായിരുന്നെന്ന് തെളിയിക്കുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഉണ്ട്. ‘ലോകത്തിന്റെ രക്ഷകനാകുമായിരുന്ന’ ‘നേതാവായ മിശിഹയെക്കുറിച്ചുള്ള’ എണ്ണമറ്റ പ്രവചനങ്ങൾ ഭൂമിയിലായിരുന്നപ്പോൾ യേശു നിവർത്തിച്ചു. (ദാനിയേൽ 9:25; 1 യോഹന്നാൻ 4:14) മരണശേഷംപോലും മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറിക്കൊണ്ടിരുന്നു.—സങ്കീർത്തനം 110:1; പ്രവൃത്തികൾ 2:34-36.
എന്താണ് “മിശിഹ” എന്നതിന്റെ അർഥം?
മഷിയേക്ക് (മിശിഹ) എന്ന എബ്രായപദത്തിന്റെയും അതിന്റെ ഗ്രീക്കുപദമായ ക്രിസ്തോസ് (ക്രിസ്തു) എന്നതിന്റെയും അർഥം “അഭിഷിക്തൻ” എന്നാണ്. അതുകൊണ്ട് “യേശുക്രിസ്തു” എന്നതിന്റെ അർഥം “അഭിഷിക്തനായ യേശു” എന്നോ “മിശിഹയായ യേശു” എന്നോ ആണ്.
ബൈബിൾക്കാലങ്ങളിൽ, ചില പ്രത്യേകസ്ഥാനത്തേക്ക് നിയമിക്കുന്ന ആളുകളെ തലയിൽ തൈലം ഒഴിച്ച് അഭിഷേകം ചെയ്തിരുന്നു. (ലേവ്യ 8:12; 1 ശമുവേൽ 16:13) ദൈവം യേശുവിനെ മിശിഹയായി അവരോധിച്ചു. അതു വളരെ ശ്രേഷ്ഠമായ ഒരു പദവിയാണ്. (പ്രവൃത്തികൾ 2:36) തൈലത്തിനു പകരം പരിശുദ്ധാത്മാവുകൊണ്ടാണ് ദൈവം യേശുവിനെ അഭിഷേകം ചെയ്തത്.—മത്തായി 3:16.
മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ ഒന്നിലധികം പേർക്ക് നിവർത്തിക്കാനാകുമോ?
ഇല്ല. ഒരു വിരലടയാളം ഒരാളെ മാത്രം തിരിച്ചറിയിക്കുന്നതുപോലെ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി ഒരേ ഒരു മിശിഹയിലേക്ക് അഥവാ ക്രിസതുവിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. എങ്കിലും, “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും” എന്ന് ബൈബിൾ മുന്നറിയിപ്പു തരുന്നുണ്ട്.—മത്തായി 24:24.
മിശിഹ ഭാവിയിലാണോ വരുന്നത്?
അല്ല. മിശിഹ ഇസ്രായേലിലെ ദാവീദ് രാജാവിന്റെ കുടുംബപരമ്പരിയലായിരിക്കും വരുന്നതെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (സങ്കീർത്തനം 89:3, 4) ദാവീദിനു ശേഷമുള്ള ജൂതകുടുംബങ്ങളുടെ വംശാവലി രേഖകൾ ഇപ്പോൾ നിലവിലില്ല. സാധ്യതയനുസരിച്ച് എ.ഡി. 70-ൽ റോമാക്കാർ യരുശലേം പിടിച്ചടക്കിയപ്പോൾ അവ നശിച്ചുപോയതാകാം. a അന്നുമുതൽ ആർക്കും താൻ ദാവീദിന്റെ രാജകുടുംബത്തിൽ വരുന്നയാളാണെന്നു തെളിയിക്കാൻ പറ്റില്ല. എന്നാൽ യേശുവിന്റെ കാലത്ത് ആ രേഖകൾ ഉണ്ടായിരുന്നു. അതുകൊണ്ട് യേശു ദാവീദിന്റെ പരമ്പരയിലാണെന്ന വാദത്തെ വെല്ലുവിളിക്കാൻ ശത്രുക്കൾപോലും തുനിഞ്ഞില്ല.—മത്തായി 22:41-46.
ബൈബിളിൽ മിശിഹയെക്കുറിച്ച് എത്ര പ്രവചനങ്ങളുണ്ട്?
മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങളുടെ എണ്ണം കൃത്യമായി പറയാനാകില്ല. പ്രവചനങ്ങളുടെ എണ്ണം കണക്കാക്കുന്ന രീതികൾ വ്യത്യസ്തമാണ്. മിശിഹയെക്കുറിച്ചുള്ളതെന്ന് വ്യക്തമായി അറിയാവുന്ന പ്രവചനങ്ങളുടെ കാര്യത്തിൽപ്പോലും അത് അങ്ങനെയാണ്. ഉദാഹരണത്തിന്, യശയ്യ 53:2-7-ലെ വിവരണത്തിൽ മിശിഹയെക്കുറിച്ചുള്ള അനേകം പ്രാവചനികസവിശേഷതകൾ പറയുന്നുണ്ട്. ചിലർ ഈ മുഴുവിവരണത്തെയും ഒറ്റ പ്രവചനമായി കാണുന്നു. മറ്റു ചിലർ ഓരോ സവിശേഷതകളെയും ഓരോ പ്രവചനങ്ങളായി കാണുന്നു.
യേശുവിൽ നിറവേറിയ മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ ചിലത്
പ്രവചനം |
പ്രവചനവാക്യം |
നിവൃത്തിവാക്യം |
---|---|---|
അബ്രാഹാമിന്റെ സന്തതി |
||
അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ കുടുംബപരമ്പരയിൽ ജനിക്കും |
||
ഇസ്രായേലിലെ യഹൂദാഗോത്രത്തിൽ ജനിക്കും |
||
ദാവീദിന്റെ രാജവംശത്തിൽ വരും |
||
കന്യകയിൽ ജനിക്കും |
||
ബേത്ത്ലെഹെമിൽ ജനിക്കും |
||
ഇമ്മാനുവേൽ b എന്നു വിളിക്കും |
||
എളിയ തുടക്കം |
||
മിശിഹയുടെ ജനനശേഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടും |
||
ഈജിപ്തിൽനിന്ന് വിളിച്ചുവരുത്തും |
||
നസറെത്തുകാരൻ c എന്നു വിളിക്കപ്പെടും |
||
മുന്നോടിയായി ഒരു സന്ദേശവാഹകൻ വരും |
||
എ.ഡി. 29-ൽ മിശിഹയായി അഭിഷേകം ചെയ്യപ്പെടും d |
||
തന്റെ മകനാണെന്ന് ദൈവം വെളിപ്പെടുത്തുന്നു |
||
ദൈവഭവനത്തോടുള്ള ശുഷ്കാന്തി |
||
സന്തോഷവാർത്തയുടെ ഘോഷകൻ |
||
ഗലീലയിലെ പൊതുശുശ്രൂഷ, ഒരു വലിയ വെളിച്ചം |
||
മോശയെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും |
||
മോശയെപ്പോലെ ദൈവചിന്തകൾ സംസാരിക്കും |
||
അനേകം രോഗികളെ സൗഖ്യമാക്കും |
||
തന്നിലേക്കു ശ്രദ്ധ ക്ഷണിക്കില്ല |
||
കഷ്ടപ്പെടുന്നവരോട് അനുകമ്പ കാണിക്കും |
||
ദൈവത്തിന്റെ നീതി വെളിപ്പെടുത്തും |
||
അതുല്യനായ ഉപദേശകൻ |
||
യഹോവയുടെ പേര് വെളിപ്പെടുത്തും |
||
ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കും |
||
ഒരു നേതാവ് |
||
പലരും അദ്ദേഹത്തിൽ വിശ്വസിക്കില്ല |
||
തട്ടിവീഴുന്ന ഒരു കല്ലായിരിക്കും |
||
മനുഷ്യർ തള്ളിക്കളയും |
||
കാരണമില്ലാതെ വെറുക്കും |
||
കഴുതപ്പുറത്ത് യരുശലേമിലേക്കുള്ള രാജകീയപ്രവേശനം |
||
കുട്ടികൾ സ്തുതിക്കും |
||
യഹോവയുടെ നാമത്തിൽ വരും |
||
വിശ്വസ്തകൂട്ടുകാരൻ ഒറ്റിക്കൊടുക്കും |
||
30 വെള്ളിനാണയത്തിന് ഒറ്റിക്കൊടുക്കും e |
||
കൂട്ടുകാർ ഉപേക്ഷിക്കും |
||
കള്ളസാക്ഷികൾ മൊഴി കൊടുക്കും |
||
കുറ്റം ആരോപിക്കുന്നവരുടെ മുമ്പിൽ മിണ്ടാതെ നിൽക്കും |
||
മറ്റുള്ളവർ ദേഹത്തു തുപ്പും |
||
തലയ്ക്ക് അടികൊള്ളും |
||
അടികൊള്ളും |
||
അടിക്കുന്നവരെ തടയില്ല |
||
ഗവൺമെന്റെ് അധികാരികൾ ഗൂഢാലോചന നടത്തും |
||
കൈയിലും കാലിലും ആണി അടിച്ച് സ്തംഭത്തിൽ തറയ്ക്കുന്നു |
||
വസ്ത്രത്തിനുവേണ്ടി ആളുകൾ നറുക്കിടും |
||
പാപികളുടെകൂടെ എണ്ണപ്പെടും |
||
കളിയാക്കും, നിന്ദിക്കും |
||
പാപകിൾക്കുവേണ്ടി ദുരിതം അനുഭവിക്കും |
||
ദൈവം ഉപേക്ഷിച്ചതായി തോന്നും |
||
വിനാഗിരിയും കയ്പുരസമുള്ള പാനീയവും കുടിക്കാൻ കൊടുക്കും |
||
മരണത്തിനു തൊട്ടുമുമ്പ് ദാഹിക്കും |
||
ആത്മാവിനെ ദൈവത്തിന്റെ കൈയിൽ ഏൽപ്പിക്കും |
||
ജീവൻ വെടിയും |
||
പാപമില്ലാതാക്കാൻ മോചനവില നൽകും |
||
എല്ലുകൾ ഒടിയില്ല |
||
കുത്തിത്തുളയ്ക്കും |
||
സമ്പന്നരോടുകൂടെ അടക്കും |
||
മരിച്ചവരിൽനിന്ന് ഉയിർക്കും |
||
വഞ്ചകനു പകരം മറ്റൊരാളെ കണ്ടെത്തും |
||
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കും |
a മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു: “ജൂത ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും വംശാവലി രേഖകൾ നശിപ്പിക്കപ്പെട്ടത് നിസ്സംശയമായും യരുശലേമിന്റെ നാശത്തിലാണ്, അല്ലാതെ അതിനു മുമ്പല്ല.”
b ഇമ്മാനുവേൽ എന്ന എബ്രായപേരിന്റെ അർഥം, “ദൈവം ഞങ്ങളുടെകൂടെ” എന്നാണ്. മിശിഹയെന്ന യേശുവിന്റെ സ്ഥാനത്തിനു തികച്ചും യോജിച്ചതാണിത്. ഭൂമിയിലായിരുന്നപ്പോഴുള്ള യേശുവിന്റെ പ്രവർത്തനങ്ങൾ ദൈവാരാധകരോടൊപ്പം ദൈവമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു.—ലൂക്കോസ് 2:27-32; 7:12-16.
c “നസറെത്തുകാരൻ” എന്ന പദം, സാധ്യതയനുസരിച്ച്, “മുള” എന്ന് അർഥമുള്ള നേസെർ എന്ന എബ്രായ പദപ്രയോഗത്തിൽനിന്നാണ് വന്നത്.
d മിശിഹ വരുന്ന വർഷമായി പറയുന്ന എ.ഡി. 29-ലേക്കു വിരൽ ചൂണ്ടുന്ന ബൈബിൾ കാലക്കണക്കിനെക്കുറിച്ച് കൂടുതൽ അറിയാൻ “മിശിഹായുടെ വരവ് ദാനീയേലിന്റെ പ്രവചനം മുൻകൂട്ടിപ്പറയുന്ന വിധം” എന്ന ലേഖനം കാണുക.
e ഈ പ്രവചനം സെഖര്യയുടെ പുസ്തകത്തിലാണ് കാണുന്നത്. എന്നിട്ടും “യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി” എന്നാണു ബൈബിളെഴുത്തുകാരനായ മത്തായി പറയുന്നത്. (മത്തായി 27:9) ഒരിക്കൽ യിരെമ്യയുടെ പുസ്തകമായിരിക്കാം ‘പ്രവാചകപുസ്തകങ്ങൾ’ എന്ന് അറിയപ്പെടുന്ന ഭാഗത്തെ ആദ്യത്തെ പുസ്തകം. (ലൂക്കോസ് 24:44) മത്തായി “യിരെമ്യ” എന്ന് ഉപയോഗിച്ചപ്പോൾ ഉദ്ദേശിച്ചത് സെഖര്യയുടെ പുസ്തകം ഉൾപ്പെടെയുള്ള മൊത്തം പ്രവാചകപുസ്തകങ്ങളെയായിരിക്കാം.