ബൈബിളിന്‍റെ ഉത്തരം

ദൈവം തള്ളിക്കഞ്ഞിട്ടുള്ള, ലോകത്തിലെ എല്ലാ വ്യാജങ്ങളുടെയും ആകെത്തുയാണ്‌ മഹാബാബിലോൺ എന്ന് ബൈബിളിലെ വെളിപാട്‌ എന്ന പുസ്‌തകം വരച്ചുകാണിക്കുന്നു. *(വെളിപാട്‌ 14:8; 17:5; 18:21) ഈ മതങ്ങൾ തമ്മിൽ ആശയങ്ങളിൽ വ്യത്യസ്‌തത പുലർത്തുന്നുണ്ടെങ്കിലും ഇവരെല്ലാം സത്യദൈമായ യഹോയെ ആരാധിക്കുന്നതിൽനിന്ന് ആളുകളെ അകറ്റുയാണ്‌ ചെയ്യുന്നത്‌.—ആവർത്തപുസ്‌തകം 4:35.

മഹതിയാം ബാബിലോണിനെ തിരിച്ചറിയാനുള്ള താക്കോൽ

  1. മഹതിയാം ബാബിലോൺ എന്നത്‌ ഒരു അടയാമാണ്‌. ബൈബിൾ അവളെ “മഹതിയാം ബാബിലോൺ” എന്ന “നിഗൂനാമ”മുള്ള ഒരു “ഒരു സ്‌ത്രീ” ആയും “മഹാവേശ്യ” ആയും ചിത്രീരിക്കുന്നു. (വെളിപാട്‌ 17:2, 3, 5) ബൈബിളിലെ വെളിപാട്‌ പുസ്‌തത്തിലാണ്‌ അതിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്‌. അത്‌ “അടയാള”രൂപേണ എഴുതിയിരിക്കുന്നതിനാൽ മഹതിയാം ബാബിലോൺ എന്നത്‌ ഒരു അക്ഷരീസ്‌ത്രീയെ അല്ല, ആലങ്കാരിസ്‌ത്രീയെയാണ്‌ അർഥമാക്കുന്നതെന്ന് ന്യായമായും നിഗമത്തിൽ എത്താൻ കഴിയും. (വെളിപാട്‌ 1:1) മാത്രമല്ല, അവൾ “പെരുവെള്ളത്തിന്മീതെ” ആണ്‌ ഇരിക്കുന്നത്‌. അത്‌, ‘വംശങ്ങളെയും പുരുഷാങ്ങളെയും ജനതകളെയും ഭാഷക്കാരെയും’ അർഥമാക്കുന്നു. (വെളിപാട്‌ 17:1, 15) ഒരു അക്ഷരീസ്‌ത്രീക്ക് അങ്ങനെ ഇരിക്കുക സാധ്യല്ലല്ലോ?

  2. മഹതിയാം ബാബിലോൺ ഒരു അന്തർദേശീപ്രസ്ഥാനത്തെ അർഥമാക്കുന്നു. അവളെ, “ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനരം” എന്ന് വിളിച്ചിരിക്കുന്നു. (വെളിപാട്‌ 17:18) അത്‌ കാണിക്കുന്നത്‌, അവൾക്ക് അന്തർദേശീത്തിൽ സ്വാധീനം ചെലുത്താൻ കഴിവുണ്ടെന്നാണ്‌.

  3. മഹതിയാം ബാബിലോൺ എന്നത്‌ രാഷ്‌ട്രീമോ വാണിജ്യമോ ആയ ഒന്നല്ല പകരം, ഒരു മതപ്രസ്ഥാമാണ്‌. ‘മന്ത്രവാങ്ങളും ക്ഷുദ്രപ്രയോങ്ങളും’ വളരെ ആഴത്തിൽ വേരോടിയിരുന്ന ഒരു നഗരമായിരുന്നു പുരാബാബിലോൺ. (യെശയ്യാവു 47:1, 12, 13; യിരെമ്യാവു 50:1, 2, 38) സത്യദൈമായ യഹോയ്‌ക്ക് എതിരെയുള്ള വ്യാജങ്ങളുടെ ആരാധയായിരുന്നു അവിടെ നടന്നിരുന്നത്‌. (ഉല്‌പത്തി 10:8, 9; 11:2-4, 8) ബാബിലോണിലെ ഭരണാധികാരികൾ യഹോയ്‌ക്കെതിരായും അവനെ ആരാധിക്കുന്നതിനെതിരായും ധിക്കാപൂർവം തങ്ങളെത്തന്നെ ഉയർത്തി. (യെശയ്യാവു 14:4, 13, 14; ദാനീയേൽ 5:2-4, 23) കൂടാതെ, മഹതിയാം ബാബിലോൺ “ഭൂതവിദ്യ”യ്‌ക്ക് പേരുകേട്ടതായിരുന്നു. ഇത്‌, അവൾ ഒരു മതപരമായ പ്രസ്ഥാമാണെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.—വെളിപാട്‌ 18:23.

    ഒരു കാരണശാലും, മഹാബാബിലോൺ ഒരു രാഷ്‌ട്രീപ്രസ്ഥാമല്ല. കാരണം, ‘ഭൂരാജാക്കന്മാർ’ അവളെച്ചൊല്ലി വിലപിക്കുന്നുണ്ട്. (വെളിപാട്‌ 17:1, 2; 18:9) ഇനി, “ഭൂമിയിലെ വ്യാപാരി”കളിൽനിന്ന് അവളെ വേർതിരിച്ച് കാണിക്കുന്നതിനാൽ അവൾ വാണിജ്യമായ ഒരു ശക്തിയും അല്ല.—വെളിപാട്‌ 18:11, 15.

  4. സിൻ, ഇഷ്ടാർ, ഷാമാഷ്‌ എന്നീ ത്രിമൂർത്തിളുടെ ചിഹ്നത്തോടുകൂടിയ ബാബിലോണിയൻ രാജാവായ നബോണീസിന്‍റെ ശിലാകം.

    ലോകത്തുള്ള സകല വ്യാജങ്ങളെയും കുറിക്കാൻ മഹതിയാം ബാബിലോൺ എന്ന പദം ഉചിതമാണ്‌. സത്യദൈമായ യഹോയിലേക്ക് എങ്ങനെ അടുക്കാമെന്ന് ആളുകളെ പഠിപ്പിക്കുന്നതിനു പകരം, മറ്റു ദൈവങ്ങളെ ആരാധിക്കാനാണ്‌ വ്യാജങ്ങൾ ശ്രമിച്ചിരിക്കുന്നത്‌. ഇതിനെ ആത്മീയമായ അർഥത്തിലുള്ള “പരസംഗം” എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (ലേവ്യപുസ്‌തകം 20:6; പുറപ്പാടു 34:15, 16) ത്രിത്വദൈത്തിലുള്ള വിശ്വാസം, മരണശേമുള്ള ആത്മാവിന്‍റെ അമർത്യത, ആരാധയിൽ വിഗ്രങ്ങൾ ഉപയോഗിക്കൽ തുടങ്ങിയുടെ ഉത്ഭവം പുരാതന ബാബിലോണിൽനിന്നാണ്‌. അത്‌ ഇന്നുള്ള സകല വ്യാജങ്ങളിലും പടർന്ന് പന്തലിച്ചിരിക്കുന്നു. കൂടാതെ, ഈ മതങ്ങൾ തങ്ങളുടെ ആരാധയെ ഈ ലോകത്തോടുള്ള സ്‌നേത്തോട്‌ കൂട്ടിക്കലർത്തിയിരിക്കുന്നു. ഇത്തരം അവിശ്വസ്‌തയെ ആത്മീയസംഗം എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌.—യാക്കോബ്‌ 4:4.

    വ്യാജത്തിൽ കുന്നുകൂടിയിരിക്കുന്ന ധനവും അവയുടെ പ്രതാപ്രവും, “ധൂമ്രവർണവും കടുഞ്ചുപ്പു നിറവുമുള്ള വസ്‌ത്രങ്ങൾ ധരിച്ചും പൊന്ന്, രത്‌നം, മുത്ത്‌ എന്നിവയാൽ അലങ്കൃയായ” മഹതിയാം ബാബിലോണിനെക്കുറിച്ചുള്ള ബൈബിൾവിത്തോട്‌ കൃത്യമായി യോജിക്കുന്നു. (വെളിപാട്‌ 17:4) ‘ഭൂമിയിലെ സകല മ്ലേച്ഛതളുടെയും’ അല്ലെങ്കിൽ ദൈവത്തെ അപമാനിക്കുന്ന സകല പഠിപ്പിക്കലുളുടെയും പ്രവൃത്തിളുടെയും ഉറവിമാണ്‌ മഹതിയാം ബാബിലോൺ. (വെളിപാട്‌ 17:5) മഹതിയാം ബാബിലോണിനെ പിന്തുയ്‌ക്കുന്ന “വംശങ്ങളും പുരുഷാങ്ങളും ജനതകളും ഭാഷക്കാരും” ആണ്‌ വ്യാജത്തിലെ അംഗങ്ങൾ.—വെളിപാട്‌ 17:15.

മഹതിയാം ബാബിലോൺ ആണ്‌ “ഭൂമിയിൽ അറുക്കപ്പെട്ട ഏവരുടെയും” രക്തത്തിന്‌ ഉത്തരവാദിളായിരിക്കുന്നത്‌. (വെളിപാട്‌ 18:24) ചരിത്രത്തിലുനീളം, അവർ യുദ്ധങ്ങൾക്ക് കാരണമാകുയും തീവ്രവാപ്രവർത്തനങ്ങൾ ആളിക്കത്തിക്കുയും ചെയ്‌തിരിക്കുന്നു. മാത്രമല്ല, സ്‌നേത്തിന്‍റെ മൂർത്തിദ്‌ഭാമായ യഹോയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിൽ പരാജപ്പെടുയും ചെയ്‌തിരിക്കുന്നു. (1 യോഹന്നാൻ 4:8) ഇത്‌ അനേകം രക്തച്ചൊരിച്ചിലുകൾക്ക് വഴിവെച്ചിരിക്കുന്നു. അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വ്യാജത്തിൽ നിന്ന് തങ്ങളെത്തന്നെ വേർപെടുത്തിക്കൊണ്ട് ‘അവളെ വിട്ട് പോരേണ്ടത്‌’ ആവശ്യമാണ്‌.—വെളിപാട്‌ 18:4; 2 കൊരിന്ത്യർ 6:14-17.

^ ഖ. 3 “എനിക്ക് എങ്ങനെ സത്യമതം കണ്ടെത്താൻ കഴിയും?” എന്ന ലേഖനം കാണുക.