ബൈബിളിന്‍റെ ഉത്തരം

മിതമായ അളവിൽ മദ്യം കഴിക്കുന്നത്‌ പാപമല്ല. വീഞ്ഞ് ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്ന് ബൈബിൾ പറയുന്നു. അതിന്‌ ജീവിതം കൂടുതൽ രസകരമാക്കാൻ കഴിയും. (സങ്കീർത്തനം 104:14, 15; സഭാപ്രസംഗി 3:13; 9:7) വീഞ്ഞ് മരുന്നായി ഉപയോഗിക്കാമെന്നും ബൈബിൾ സൂചിപ്പിക്കുന്നു.—1 തിമൊഥെയൊസ്‌ 5:23.

യേശു ഭൂമിയിലായിരുന്നപ്പോൾ വീഞ്ഞ് കുടിച്ചിട്ടുണ്ട്. (മത്തായി 26:29; ലൂക്കോസ്‌ 7:34) ഒരു വിവാവിരുന്നിൽവെച്ച് വെള്ളം വീഞ്ഞാക്കിതാണ്‌ യേശു ചെയ്‌ത പ്രസിദ്ധമായ ഒരു അത്ഭുതം. ഉദാരമായൊരു സമ്മാനമായി യേശു ഇത്‌ നൽകി.—യോഹന്നാൻ 2:1-10.

അമിതമായി കുടിക്കുന്നതിന്‍റെ അപകടം

വീഞ്ഞിന്‌ പല നല്ല ഗുണങ്ങളുമുണ്ടെന്ന് ബൈബിൾ പറയുമ്പോൾത്തന്നെ അമിതമായ കുടിയെ ബൈബിൾ കുറ്റം വിധിക്കുന്നു. മദ്യം കഴിക്കാൻ തീരുമാനിക്കുന്ന ഒരു ക്രിസ്‌ത്യാനി മിതമായ അളവിൽ മാത്രമേ അത്‌ കഴിക്കാവൂ. (1 തിമൊഥെയൊസ്‌ 3:8; തീത്തൊസ്‌ 2:2, 3) അമിതദ്യപാനം ഒഴിവാക്കുന്നതിന്‌ ബൈബിൾ അനേകം കാരണങ്ങൾ നൽകുന്നുണ്ട്.

  • ചിന്തകൾ തെറ്റിപ്പോകാനും കണക്കുകൂട്ടലുകൾ പിഴയ്‌ക്കാനും മദ്യം ഇടയാക്കുന്നു. (സദൃശവാക്യങ്ങൾ 23:29-35) കുടിച്ച് മത്തനായ ഒരാൾക്ക് ബൈബിളിന്‍റെ പിൻവരുന്ന കല്‌പന പാലിക്കാൻ കഴിയില്ല: “നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ യാഗമായി അർപ്പിക്കുവിൻ; ഇതത്രേ കാര്യബോത്തോടെയുള്ള വിശുദ്ധസേനം.”—റോമർ 12:1.

  • അമിതമായി കുടിക്കുന്നത്‌ അതിർവമ്പുകൾ മറന്നുപോകാൻ ഇടയാക്കുന്നു; അത്‌ “ബുദ്ധിയെ കെടുത്തുയുന്നു.”—ഹോശേയ 4:11; എഫെസ്യർ 5:18.

  • ദാരിദ്ര്യത്തിനും ഗുരുമായ ആരോഗ്യപ്രശ്‌നത്തിനും അത്‌ കാരണമായേക്കാം.—സദൃശവാക്യങ്ങൾ 23:21, 31, 32.

  • അമിതദ്യപാവും ലക്കുകെടുന്ന അളവോമുള്ള കുടിയും ദൈവത്തെ അപ്രീതിപ്പെടുത്തുന്നു.—സദൃശവാക്യങ്ങൾ 23:20; ഗലാത്യർ 5:19-21.

അമിതമാകുന്നത്‌ എപ്പോൾ?

കുടിക്കുന്നത്‌ അയാൾക്കോ മറ്റുള്ളവർക്കോ ഏതെങ്കിലും വിധത്തിൽ ദോഷം വരുത്തിവെക്കാൻ സാധ്യയുണ്ടെങ്കിൽ ഒരാൾ അമിതമായി കുടിച്ചെന്ന് പറയാം. ബൈബിളിന്‍റെ വീക്ഷണത്തിൽ കുടിച്ച് ബോധംകെടുന്നത്‌ മാത്രമല്ല അമിതദ്യപാനം. പകരം, ലക്കുകെടുന്നതും വേച്ചുവേച്ച് നടക്കുന്നതും വഴക്കുണ്ടാക്കുന്നതും നാക്ക് കുഴയുന്നതും എല്ലാം അമിതദ്യപാത്തിന്‍റെ ലക്ഷണങ്ങളാണ്‌. (ഇയ്യോബ്‌ 12:25; സങ്കീർത്തനം 107:27; സദൃശവാക്യങ്ങൾ 23:29, 30, 33) കുടിച്ച് പൂസാകാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരാൾപോലും ‘മദ്യപാത്താൽ ഭാരപ്പെട്ട്’ കുടിയുടെ തിക്തഫങ്ങൾ അനുഭവിച്ചേക്കാം.—ലൂക്കോസ്‌ 21:34, 35.

പൂർണമായും ഒഴിവാക്കുന്നത്‌

ക്രിസ്‌ത്യാനികൾ ഒട്ടും മദ്യം കഴിക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നു:

  • മറ്റുള്ളവർക്ക് ഇടർച്ചയാകുമെങ്കിൽ.—റോമർ 14:21.

  • മദ്യം കഴിക്കുന്നത്‌ നിയമവിരുദ്ധമാണെങ്കിൽ.—റോമർ 13:1.

  • ഒരാൾക്ക് തന്‍റെ കുടി നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ. മുഴുക്കുടിയോ മദ്യത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള അമിതമായ ഉപയോമോ ഉള്ളവർ ശക്തമായ നടപടികൾ കൈക്കൊള്ളാൻ തയാറായിരിക്കണം.—മത്തായി 5:29, 30.