വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ

ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ

ബൈബിളിന്‍റെ ഉത്തരം

ബൈബിൾ മനസ്സിലാക്കാനുള്ള പല വഴികളെക്കുറിച്ച് ബൈബിൾത്തന്നെ പറയുന്നു. നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും ബൈബിളിലുള്ള ദൈവത്തിന്‍റെ സന്ദേശം, “അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന്‌ അതീതവുമല്ല.”—ആവർത്തനം 30:11.

ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ

  1. ശരിയായ മനോഭാമുണ്ടായിരിക്കുക. ബൈബിളിനെ ദൈവത്തിന്‍റെ വചനമായി അംഗീരിക്കുക. താഴ്‌മയുള്ളരായിരിക്കുക. കാരണം ദൈവം അഹങ്കാരിളോട്‌ എതിർത്തുനിൽക്കുന്നു. (1 തെസ്സലോനിക്യർ 2:13; യാക്കോബ്‌ 4:6) എന്നാൽ കണ്ണുംപൂട്ടിയുള്ള വിശ്വാവും പാടില്ല. നിങ്ങളുടെ “ചിന്താപ്രാപ്‌തി” ഉപയോഗിക്കാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌.—റോമർ 12:1, 2.

  2. ജ്ഞാനത്തിനായി പ്രാർഥിക്കുക. സ്വന്തം വിവേത്തിൽ ആശ്രയം വെക്കരുത്‌” എന്നു സുഭാഷിങ്ങൾ 3:5 പറയുന്നു. പകരം, ബൈബിൾ മനസ്സിലാക്കാനുള്ള ജ്ഞാനത്തിനായി ‘ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കണം.’—യാക്കോബ്‌ 1:5.

  3. ക്രമമായി പഠിക്കുക. ബൈബിൾ പഠനത്തിൽനിന്ന് നല്ല പ്രയോനം കിട്ടണമെങ്കിൽ വല്ലപ്പോഴും പഠിച്ചാൽ പോരാ, ക്രമമായി പഠിക്കണം.—യോശുവ 1:8.

  4. വിഷയംവിഷയമായി പഠിക്കുക. തിരുവെഴുത്തുകൾ പഠിക്കാനുള്ള ഫലകരമായ ഒരു മാർഗമാണ്‌ വിഷയം തിരിച്ച് പഠിക്കുന്നത്‌. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌ എന്ന് അപഗ്രഥിച്ചുഠിക്കുന്ന രീതിയാണ്‌ ഇത്‌. ആദ്യം ബൈബിളിലെ ‘അടിസ്ഥാഠിപ്പിക്കലുകൾ’ പഠിച്ചുകൊണ്ട് തുടങ്ങാം. എന്നിട്ട് “പക്വതയിലേക്കു വളരാൻ” കൂടുതൽ ഗഹനമായ വിഷയങ്ങളിലേക്കു കടക്കാം. (എബ്രായർ 6:1, 2) ഇങ്ങനെ ചെയ്യുമ്പോൾ, വാക്യങ്ങൾ തമ്മിൽ താരതമ്യം ചെയ്‌തു പഠിക്കാനും ബൈബിളിലെ ഒരു ഭാഗം മനസ്സിലാക്കാൻ മറ്റൊരു ഭാഗം സഹായിക്കുന്നത്‌ എങ്ങനെയെന്നു പഠിക്കാനും കഴിയും. ‘മനസ്സിലാക്കാൻ പ്രയാമുള്ള’ ഭാഗങ്ങൾ പോലും ഇങ്ങനെ പഠിക്കുമ്പോൾ വ്യക്തമായിത്തീരും.—2 പത്രോസ്‌ 3:16.

  5. മറ്റുള്ളവരോടു സഹായം ചോദിക്കുക. ബൈബിളിനെക്കുറിച്ച് അറിയാവുന്നരുടെ സഹായം തേടാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 8:30, 31) സൗജന്യമായി ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഒരു ക്രമീണം യഹോയുടെ സാക്ഷികൾക്കുണ്ട്. ബൈബിൾ യഥാർഥത്തിൽ എന്താണ്‌ പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ആദ്യകാല ക്രിസ്‌ത്യാനിളെപ്പോലെ അവരും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു.—പ്രവൃത്തികൾ 17:2, 3.

ബൈബിൾ മനസ്സിലാക്കാൻ നിങ്ങൾക്കു താഴെ പറയുന്ന കാര്യങ്ങൾ വേണമെന്നില്ല:

  1. ഉന്നതവിദ്യാഭ്യാസമോ ഉയർന്ന ബുദ്ധിവൈമോ. യേശുവിന്‍റെ 12 അപ്പോസ്‌തന്മാരെ “സാധാക്കാരും വലിയ പഠിപ്പില്ലാത്തരും” ആയിട്ടാണ്‌ ആളുകൾ കണക്കാക്കിയിരുന്നതെങ്കിലും അവർക്കു തിരുവെഴുത്തുകൾ പഠിക്കാനും മറ്റുള്ളരെ പഠിപ്പിക്കാനും കഴിഞ്ഞു.—പ്രവൃത്തികൾ 4:13.

  2. പണം. പണച്ചെവില്ലാതെ നിങ്ങൾക്കു ബൈബിൾ പഠിക്കാൻ കഴിയും. യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.”—മത്തായി 10:8.