കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പ്രവചനം എന്നാൽ എന്താണ്‌?

പ്രവചനം എന്നാൽ എന്താണ്‌?

ബൈബിളിന്‍റെ ഉത്തരം

ദൈവനിശ്ശ്വസ്‌ത സന്ദേശത്തെയാണ്‌ പ്രവചനം എന്നു പറയുന്നത്‌. അത്‌ ഒരു ദിവ്യവെളിപാടാണ്‌. പ്രവാചകന്മാർ “പരിശുദ്ധാത്മാവിനാൽ പ്രചോദിരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ . . . പ്രസ്‌താവിച്ചത്രേ” എന്നു ബൈബിൾ പറയുന്നു. (2 പത്രോസ്‌ 1:20, 21) അതുകൊണ്ട് ദൈവത്തിന്‍റെ സന്ദേശം സ്വീകരിക്കുയും അതു മറ്റുള്ളവർക്കു കൈമാറുയും ചെയ്യുന്ന വ്യക്തിയാണ്‌ ഒരു പ്രവാചകൻ.—പ്രവൃത്തികൾ 3:18.

പ്രവാചകന്മാർക്കു ദൈവത്തിൽനിന്നുള്ള സന്ദേശം ലഭിക്കുന്നത്‌ എങ്ങനെയാണ്‌?

തന്‍റെ സന്ദേശം പ്രവാന്മാരിലേക്ക് എത്തിക്കാൻ ദൈവം പല വഴികൾ ഉപയോഗിച്ചിട്ടുണ്ട്:

  • എഴുതിക്കൊടുത്തുകൊണ്ട്. പത്ത്‌ കല്‌പനകൾ മോശയ്‌ക്കു നേരിട്ട് എഴുതി നൽകിക്കൊണ്ട് ഒരു സന്ദർഭത്തിലെങ്കിലും ദൈവം ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.—പുറപ്പാട്‌ 31:18.

  • ദൂതന്മാരിലൂടെ സംസാരിച്ചുകൊണ്ട്. ഉദാഹത്തിന്‌, ഈജിപ്‌തിലെ ഫറവോനോടു പറയേണ്ട സന്ദേശത്തെക്കുറിച്ച് ദൈവം ഒരു ദൂതനെ ഉപയോഗിച്ച് മോശയെ പഠിപ്പിച്ചു. (പുറപ്പാട്‌ 3:2-4, 10) കൃത്യമായ വാക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ദൈവം ദൂതന്മാരിലൂടെ ഓരോ വാക്കും പറഞ്ഞുകൊടുത്തുകൊണ്ട് എഴുതിച്ചു. “ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്‌തിരിക്കുന്നു” എന്ന് ദൈവം മോശയോടു പറഞ്ഞപ്പോൾ ഈ രീതിയാണ്‌ അവലംബിച്ചത്‌.—പുറപ്പാട്‌ 34:27. *

  • ദർശനങ്ങൾ നൽകിക്കൊണ്ട്. ഉണർന്നിരിക്കുകയും പൂർണസുബോധത്തോടിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പ്രവാകന്‌ ചിലപ്പോഴൊക്ക ദർശനങ്ങൾ ലഭിച്ചിട്ടുണ്ട്. (യശയ്യ 1:1; ഹബക്കൂക്ക് 1:1) ചിലതു സ്വീകർത്താവുപോലും സജീവമായി ഉൾപ്പെട്ടുകൊണ്ടുള്ള വിശദമായ ദർശനങ്ങളായിരുന്നു. (ലൂക്കോസ്‌ 9:28-36; വെളിപാട്‌ 1:10-17) എന്നാൽ സ്വീകർത്താവ്‌ പാതിമയക്കത്തിലായിരിക്കുമ്പോൾ ദർശനങ്ങൾ ലഭിച്ച മറ്റു ചില സന്ദർഭങ്ങളും ഉണ്ട്. (പ്രവൃത്തികൾ 10:10, 11; 22:17-21) ഇനിയും, പ്രവാചകന്മാർ രാത്രി ഉറക്കത്തിലായിരിക്കുമ്പോഴും സ്വപ്‌നങ്ങളിലൂടെ ദൈവം തന്‍റെ സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.—ദാനിയേൽ 7:1; പ്രവൃത്തികൾ 16:9, 10.

  • ചിന്തകളെ വഴിനയിച്ചുകൊണ്ട്. തന്‍റെ സന്ദേശങ്ങൾ പ്രവാന്മാരുടെ മനസ്സുളിലേക്ക് എത്തിക്കാൻ ദൈവം അവരുടെ ചിന്തകളെ നയിച്ചിട്ടുണ്ട്. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌” എന്നു പറയുമ്പോൾ ബൈബിൾ അതാണ്‌ അർഥമാക്കുന്നത്‌. “ദൈവനിശ്വസ്‌തം” എന്ന പദപ്രയോത്തിന്‌ ‘ദൈവശ്വാസീയം,’ ദൈവത്തിന്‍റെ ശ്വാസത്താൽ എന്നൊക്കെ അർഥമുണ്ട്. (2 തിമൊഥെയൊസ്‌ 3:16; സത്യവേപുസ്‌തകം) ഈ സന്ദർഭങ്ങളിൽ ദൈവം പരിശുദ്ധാത്മാവ്‌, അതായത്‌ പ്രവർത്തനനിരതമായ ശക്തി, ഉപയോഗിച്ച് തന്‍റെ ദാസന്മാരുടെ മനസ്സുളിലേക്ക് ആശയങ്ങൾ ‘നിശ്ശ്വസിച്ചു.’ അതിലെ സന്ദേശം ദൈവത്തിന്‍റേതാണ്‌. എന്നാൽ ഉപയോഗിക്കേണ്ട വാക്കുകൾ പ്രവാചകൻ സ്വയം തിരഞ്ഞെടുത്തു.—2 ശമുവേൽ 23:1, 2.

പ്രവചനത്തിൽ എല്ലായ്‌പോഴും ഭാവിമുൻകൂട്ടിപ്പറയുന്നത്‌ മാത്രമാണോ ഉൾപ്പെടുന്നത്‌?

അല്ല. എന്നിരുന്നാലും മിക്ക സന്ദേശങ്ങളും നേരിട്ടല്ലെങ്കിൽപോലും ഭാവി മുൻകൂട്ടി പറയുന്നതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഉദാഹത്തിന്‌, പുരാതന ഇസ്രായേൽ ജനതയ്‌ക്കു തങ്ങളുടെ മോശമായ വഴികൾ വിട്ടുപിന്മാറാൻ പ്രവാചകന്മാർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആ മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കുന്നെങ്കിൽ അവർക്കു ലഭിക്കാൻപോകുന്ന ഭാവി അനുഗ്രങ്ങളെക്കുറിച്ചും അതിനെ തള്ളിക്കളഞ്ഞാൽ വരാൻപോകുന്ന നാശത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. (യിരെമ്യ 25:4-6) ഇസ്രായേല്യർ തിരഞ്ഞെടുക്കാൻ പോകുന്ന ഗതിയെ ആശ്രയിച്ചായിരുന്നു അവരുടെ ഭാവി.—ആവർത്തനം 30:19, 20.

ഭാവിയെക്കുറിച്ച് മുൻകൂട്ടിപ്പറയാത്ത പ്രവചങ്ങളുടെ ഉദാഹരണങ്ങൾ

  • ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ ദൈവത്തോടു സഹായത്തിനായി അഭ്യർഥിച്ചപ്പോൾ, തന്‍റെ കല്‌പനകൾ അനുസരിക്കാതിരുന്നതുകൊണ്ടാണ്‌ അവരെ സഹായിക്കാഞ്ഞതെന്ന് ഒരു പ്രവാചകൻ മുഖാന്തരം ദൈവം അവർക്കു വിശദീരിച്ചുകൊടുത്തു.—ന്യായാധിപന്മാർ 6:6-10.

  • ഒരു ശമര്യസ്‌ത്രീയോടു യേശു സംസാരിച്ചപ്പോൾ അവളുടെ കഴിഞ്ഞകാല ജീവിത്തെക്കുറിച്ച് യേശു വെളിപ്പെടുത്തി. ദൈവത്തിൽനിന്നുള്ള സഹായത്താലാണ്‌ യേശുവിന്‌ അത്‌ സാധിച്ചത്‌. ആ സന്ദർഭത്തിൽ ഭാവിയെക്കുറിച്ച് യേശു ഒന്നും പ്രവചിച്ചില്ലെങ്കിലും യേശുവിനെ ഒരു പ്രവാനായിട്ടാണ്‌ അവൾ വീക്ഷിച്ചത്‌.—യോഹന്നാൻ 4:17-19.

  • യേശു ഉപദ്രത്തിന്‌ ഇരയായ സമയത്ത്‌ ശത്രുക്കൾ അവന്‍റെ മുഖം മൂടികെട്ടി “നിന്നെ അടിച്ചത്‌ ആർ എന്നു പ്രവചിക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ ഭാവിയെക്കുറിച്ച് പ്രവചിക്കാനല്ല പകരം തന്നെ അടിച്ചത്‌ ആരാണെന്ന് ദിവ്യശക്തിയാൽ തിരിച്ചറിയാൻ യേശുവിനോടു ആവശ്യപ്പെടുയായിരുന്നു.—ലൂക്കോസ്‌ 22:63, 64.

^ ഖ. 7 മോശയോട്‌ സംസാരിച്ചതിനെക്കുറിച്ചുള്ള വിവരണത്തിൽ ദൈവം നേരിട്ട് സംസാരിക്കുയായിരുന്നെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും, ദൂതന്മാരെ ഉപയോഗിച്ചുകൊണ്ടാണ്‌ ന്യായപ്രമാണം മോശയ്‌ക്കു കൈമാറിതെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—പ്രവൃത്തികൾ 7:53; ഗലാത്യർ 3:19.

കൂടുതല്‍ അറിയാന്‍

പ്രവാന്മാരിലൂടെ ദൈവം സംസാരിക്കുന്നു

ദൈവത്തിന്‍റെ പ്രവാന്മാർ ഏതു തരത്തിലുള്ള സന്ദേശങ്ങളാണ്‌ അറിയിച്ചത്‌? അവർ അറിയിച്ച നാലു വിഷയങ്ങൾ നോക്കുക.

ലോകത്തിന്‍റെ അവസാനം എപ്പോൾ?

ലോകാസാനം എന്നതുകൊണ്ട് ബൈബിൾ യഥാർഥത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌ എന്നു മനസ്സിലാക്കിയാൽ ആ ചോദ്യത്തിന്‌ ഉത്തരം മനസ്സിലാക്കുക എളുപ്പമായിരിക്കും.