വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?

ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?

ബൈബിൾ നൽകുന്ന ഉത്തരം

ഇല്ല, മുഴുബൈബിളും യോജിപ്പുള്ളതാണ്‌. ബൈബിളിന്‍റെ ചില ഭാഗങ്ങൾക്ക് മറ്റു ഭാഗങ്ങളുമായി വൈരുധ്യമുള്ളതായി തോന്നിയേക്കാം. എന്നാൽ താഴെപ്പയുന്ന ഒന്നോ അതിലധിമോ തത്ത്വങ്ങൾ പരിഗണിക്കുമ്പോൾ യഥാർഥത്തിൽ വൈരുധ്യങ്ങൾ ഇല്ലെന്നു മനസ്സിലാകും:

  1. സന്ദർഭം പരിഗണിക്കുക. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയാൽ ഒരു എഴുത്തുകാന്‍റെ വാക്കുകൾക്ക് അതിൽത്തന്നെ വൈരുധ്യമുള്ളതായി തോന്നിയേക്കാം.

  2. എഴുത്തുകാരന്‍റെ വീക്ഷണം മനസ്സിലാക്കുക. ഒരു സംഭവത്തിന്‍റെ ദൃക്‌സാക്ഷികൾ പറയുന്ന കാര്യങ്ങൾ കൃത്യയുള്ളതായിരിക്കും. പക്ഷേ, അവർ എല്ലാവരും ഒരേ വാക്കുകൾ ഉപയോഗിച്ചെന്നു വരില്ല, ഒരേ വിശദാംങ്ങൾ നൽകിയെന്നും വരില്ല.

  3. ചരിത്രപരമായ വസ്‌തുളും സംസ്‌കാവും കണക്കിലെടുക്കുക.

  4. ഉപയോഗിച്ചിരിക്കുന്ന വാക്കുളുടെ അക്ഷരീമായ അർഥവും ആലങ്കാരിമായ അർഥവും വേർതിരിച്ചു മനസ്സിലാക്കുക.

  5. ഒരു പ്രവൃത്തിയുടെ കർത്താവ്‌ ഒരു പ്രത്യേവ്യക്തിയായി പറയപ്പെട്ടേക്കാം, എന്നാൽ, യഥാർഥത്തിൽ അദ്ദേഹമായിരിക്കമെന്നില്ല അത്‌ ചെയ്‌തത്‌. *

  6. കൃത്യയുള്ള ഒരു ബൈബിൾപരിഭാഷ ഉപയോഗിക്കുക.

  7. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെ അബദ്ധധാളും മതവിശ്വാങ്ങളും ആയി കൂട്ടിക്കുയ്‌ക്കരുത്‌.

ബൈബിളിൽ ഉള്ളതായി തോന്നുന്ന ചില പൊരുത്തക്കേടുകൾ വിശദീരിക്കാൻ മേൽപ്പറഞ്ഞ തത്ത്വങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് പിൻവരുന്ന ദൃഷ്ടാന്തങ്ങൾ കാണിച്ചുരുന്നു.

തത്ത്വം 1: സന്ദർഭം

ഏഴാം ദിവസം ദൈവം വിശ്രത്തിൽ പ്രവേശിച്ചുവെങ്കിൽപ്പിന്നെ ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ എങ്ങനെ? ഉല്‌പത്തിയിലെ സൃഷ്ടിപ്പിൻവിത്തിൽ ദൈവം, “താൻ ചെയ്‌ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി” എന്നു പറഞ്ഞിരിക്കുന്നു. ഭൂമിയോടു ബന്ധപ്പെട്ട ദൈവത്തിന്‍റെ സൃഷ്ടിപ്പിൻപ്രവർത്തങ്ങളെക്കുറിച്ചാണ്‌ അവിടെ പറഞ്ഞിരിക്കുന്നത്‌. (ഉൽപത്തി 2:2-4) “എന്‍റെ പിതാവ്‌ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞത്‌ ഇതിന്‌ വൈരുധ്യമായിട്ടല്ല. കാരണം യേശു പറഞ്ഞത്‌ ദൈവത്തിന്‍റെ മറ്റു പ്രവൃത്തിളെക്കുറിച്ചാണ്‌. (യോഹന്നാൻ 5:17) ആ പ്രവൃത്തിളിൽ ബൈബിളിന്‍റെ എഴുത്തിനെ നയിച്ചതും മനുഷ്യകുടുംത്തിന്‍റെ കാര്യങ്ങൾ ശ്രദ്ധിച്ചതും അവർക്ക് മാർഗനിർദേങ്ങൾ നൽകിതും ഒക്കെ ഉൾപ്പെട്ടിരുന്നു.—സങ്കീർത്തനം 20:6; 105:5; 2 പത്രോസ്‌ 1:21.

തത്ത്വം 2, 3: വീക്ഷണവും ചരിത്രസ്‌തുളും

യേശു അന്ധനെ സൗഖ്യമാക്കിയത്‌ എവിടെവെച്ചാണ്‌? ലൂക്കോസിന്‍റെ സുവിശേഷം പറയുന്നത്‌ യേശു ഒരു അന്ധനായ മനുഷ്യനെ സൗഖ്യമാക്കിയത്‌ “യെരീഹോയോട്‌ അടുത്തപ്പോൾ” ആണെന്നാണ്‌. എന്നാൽ ഇതേ സംഭവത്തെക്കുറിച്ച് മത്തായിയുടെ സുവിശേത്തിൽ പറയുന്നത്‌ യേശു “യെരീഹോ വിട്ട് പോകുമ്പോൾ” രണ്ട് അന്ധന്മാരെ സൗഖ്യമാക്കി എന്നാണ്‌. (ലൂക്കോസ്‌ 18:35-43; മത്തായി 20:29-34) വ്യത്യസ്‌ത വീക്ഷണങ്ങളിൽനിന്നുകൊണ്ട് എഴുതിയ ഈ രണ്ടു വിവരങ്ങളും യഥാർഥത്തിൽ പരസ്‌പരം യോജിപ്പുള്ളതാണ്‌. മത്തായി പറയുന്നത്‌ ശരിക്കും അവിടെയുണ്ടായിരുന്ന രണ്ട് അന്ധന്മാരെക്കുറിച്ചുന്നെയാണ്‌. എന്നാൽ ലൂക്കോസ്‌ പറയുന്നതാട്ടെ, യേശുവിനോട്‌ നേരിട്ട് അപേക്ഷിച്ച ഒരു അന്ധനെക്കുറിച്ചു മാത്രമാണ്‌. യേശുവിന്‍റെ നാളിൽ യെരീഹോ ഒരു ഇരട്ടപ്പട്ടമായിരുന്നു എന്നാണ്‌ പുരാസ്‌തുശാസ്‌ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നത്‌. പഴയ യെരീഹോരം സ്ഥിതിചെയ്‌തിരുന്നത്‌ പുതിയ റോമൻനമായ യെരീഹോയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെയായിരുന്നു. ഈ രണ്ടു പട്ടണങ്ങളുടെയും ഇടയ്‌ക്കുവെച്ചായിരിക്കാം യേശു ഈ അത്ഭുതം ചെയ്‌തത്‌.

തത്ത്വം 4: ആലങ്കാരിവും അക്ഷരീവും ആയ പ്രയോങ്ങൾ

ഭൂമി നശിപ്പിക്കപ്പെടുമോ? സഭാപ്രസംഗി 1:4-ൽ “ഭൂമിയോ എന്നേക്കും നില്‌ക്കുന്നു” എന്നു പറയുന്നു. എന്നാൽ “മൂലപദാർത്ഥങ്ങൾ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും” എന്നു പറയുന്ന ഭാഗവുമായി ഇത്‌ വൈരുധ്യമാണെന്നു തോന്നിയേക്കാം. (2 പത്രോസ്‌ 3:10, പി.ഒ.സി.) എന്നാൽ ബൈബിളിൽ “ഭൂമി” എന്ന പദം അക്ഷരീമായി നമ്മുടെ ഗ്രഹത്തെ സൂചിപ്പിക്കാനും ആലങ്കാരിമായി അതിൽ ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (ഉൽപത്തി 1:1; 11:1) 2 പത്രോസ്‌ 3:10-ൽ “ഭൂമി” കത്തിനശിക്കും എന്നു പറഞ്ഞിരിക്കുന്നത്‌ നമ്മുടെ ഗ്രഹം കത്തിനശിക്കും എന്നല്ല, പിന്നെയോ ‘ഭക്തികെട്ട മനുഷ്യരുടെ നാശം’ സംഭവിക്കും എന്നാണ്‌.—2 പത്രോസ്‌ 3:7.

തത്ത്വം 5: ഒരു പ്രവൃത്തിയുടെ കർത്താവ്‌

കഫർന്നഹൂമിലായിരുന്ന യേശുവിന്‍റെ അടുക്കൽ ശതാധിന്‍റെ അപേക്ഷ എത്തിച്ചത്‌ ആരാണ്‌? മത്തായി 8:5, 6-ൽ പറയുന്നത്‌ ശതാധിപൻതന്നെ (സൈനികോദ്യോഗസ്ഥൻ) യേശുവിന്‍റെ അടുക്കൽ വന്നു എന്നാണ്‌. എന്നാൽ ലൂക്കോസ്‌ 7:3-ൽ അപേക്ഷിക്കാനായി യഹൂദമൂപ്പന്മാരെ ശതാധിപൻ യേശുവിന്‍റെ അടുക്കലേക്ക് അയച്ചു എന്നു പറയുന്നു. പ്രത്യക്ഷത്തിൽ ഇത്‌ വൈരുധ്യമായി തോന്നാം. വാസ്‌തത്തിൽ ശതാധിപൻതന്നെയാണ്‌ ഈ അപേക്ഷയ്‌ക്ക് മുൻകൈയെടുത്തത്‌, തന്‍റെ പ്രതിനിധിളായി യഹൂദമൂപ്പന്മാരെ യേശുവിന്‍റെ അടുത്തേക്ക് അയച്ചുവെന്നേയുള്ളൂ.

തത്ത്വം 6: കൃത്യയുള്ള പരിഭാഷ

നമ്മളെല്ലാരും പാപം ചെയ്യുന്നുണ്ടോ? ആദ്യമനുഷ്യനായ ആദാമിൽനിന്ന് നമുക്കെല്ലാം പാപം പാരമ്പര്യമായി കിട്ടി എന്നു ബൈബിൾ പറയുന്നു. (റോമർ 5:12) ഒരു നല്ല വ്യക്തി “പാപം ചെയ്യുന്നില്ല,” “പാപം ചെയ്‌കയില്ല” എന്നതുപോലെയുള്ള ചില ഭാഷാന്തങ്ങൾ ഇതിനോട്‌ വൈരുധ്യമായി തോന്നിയേക്കാം. (1 യോഹന്നാൻ 3:6, സത്യവേപുസ്‌തകം; ഓശാന) 1 യോഹന്നാൻ 3:6-ലെ “പാപം” എന്നതിനുള്ള ഗ്രീക്കുക്രിയ മൂലഭായിൽ വർത്തമാകാത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആ ഭാഷയിൽ, സാധായായി അതു തുടർച്ചയായ പ്രവർത്തത്തെ സൂചിപ്പിക്കുന്നു. എന്നാൽ ആദാമിൽനിന്ന് പാരമ്പര്യമായി കിട്ടിയ ഒഴിവാക്കാനാകാത്ത പാപവും മനഃപൂർവം തുടർച്ചയായി ദൈവനിങ്ങൾ ലംഘിച്ചുകൊണ്ട് ചെയ്യുന്ന പാപവും തമ്മിൽ വ്യത്യാമുണ്ട്. എന്നാൽ ചില ഭാഷാന്തങ്ങളിൽ ഒരു നല്ല വ്യക്തി “പാപത്തിൽ നടക്കുന്നില്ല,” “പാപം ചെയ്‌തുകൊണ്ടിരിക്കുന്നില്ല” എന്നൊക്കെ പരിഭാപ്പെടുത്തിയിരിക്കുന്നതുകൊണ്ട് യാതൊരു വൈരുധ്യവും ഇല്ല.—പുതിയ ലോക ഭാഷാന്തരം; സത്യവേപുസ്‌തകം (ആധുനിക വിവർത്തനം)

തത്ത്വം 7: ബൈബിളിനെ മതവിശ്വാങ്ങളുമായി കൂട്ടിക്കുയ്‌ക്കരുത്‌

യേശു ദൈവത്തോടു സമനാണോ അതോ ദൈവത്തെക്കാൾ താഴ്‌ന്നനാണോ? ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “ഞാനും പിതാവും ഒന്നാണ്‌.” ഇതിനോട്‌ വൈരുധ്യമാണെന്നു തോന്നിയേക്കാവുന്ന മറ്റൊരു കാര്യവും യേശു പറഞ്ഞു: “പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു.” (യോഹന്നാൻ 10:30; 14:28) ഈ വാക്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന്‌ യഹോയെയും യേശുവിനെയും കുറിച്ച് ബൈബിൾ യഥാർഥത്തിൽ എന്തു പറയുന്നു എന്നു നമ്മൾ പരിശോധിക്കണം. അല്ലാതെ, ബൈബിളിൽ യാതൊരു അടിസ്ഥാവുമില്ലാത്ത ത്രിത്വവിശ്വാവുമായി ഈ വാക്യങ്ങളെ കൂട്ടിക്കുയ്‌ക്കുയല്ല ചെയ്യേണ്ടത്‌. ബൈബിൾ പറയുന്നത്‌ യഹോവ യേശുവിന്‍റെ പിതാവു മാത്രമല്ല, യേശുവിന്‍റെ ദൈവവും ആണെന്നാണ്‌, അതായത്‌ യേശു ആരാധിക്കേണ്ട ദൈവം. (മത്തായി 4:10; മർക്കോസ്‌ 15:34; യോഹന്നാൻ 17:3; 20:17; 2 കൊരിന്ത്യർ 1:3) യേശു ദൈവത്തോട്‌ സമനല്ല എന്നു വ്യക്തം.

“ഞാനും പിതാവും ഒന്നാണ്‌” എന്ന യേശുവിന്‍റെ പ്രസ്‌തായുടെ സന്ദർഭം സൂചിപ്പിക്കുന്നത്‌ തന്‍റെ പിതാവായ യഹോയുമായി ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലും ഉള്ള യോജിപ്പിനെക്കുറിച്ച് യേശു സംസാരിക്കുയായിരുന്നു എന്നാണ്‌. യേശു പിന്നീട്‌ ഇങ്ങനെ പറഞ്ഞു. “പിതാവ്‌ എന്നോടും ഞാൻ പിതാവിനോടും ഏകീഭവിച്ചിരിക്കുന്നു.” (യോഹന്നാൻ 10:38) ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലും ഇതേ ഐക്യം യേശുവിനും അനുഗാമികൾക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ യേശു അവരെക്കുറിച്ച് ഇങ്ങനെ പ്രാർഥിച്ചത്‌: “നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. അവർ ഐക്യത്തിൽ തികഞ്ഞരാകേണ്ടതിന്‌ ഞാൻ അവരോടും നീ എന്നോടും ഏകീഭവിച്ചിരിക്കുന്നു.”—യോഹന്നാൻ 17:22, 23.

^ ഖ. 8 ഉദാഹരണത്തിന്‌, താജ്‌മലിനെക്കുറിച്ച് “മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ചു” എന്നാണ്‌ ബ്രിട്ടാനിക്ക സർവവിജ്ഞാകോശം പറഞ്ഞിരിക്കുന്നത്‌. എന്നാൽ അത്‌ പണിതത്‌ ശരിക്കും അദ്ദേഹമല്ല. അതിന്‍റെ പണി ചെയ്‌ത “20,000-ത്തിലധികം ജോലിക്കാർ” എന്ന പരാമർശവും ആ വിജ്ഞാകോത്തിലുണ്ട്.