വിവരങ്ങള്‍ കാണിക്കുക

ഭൂമി പരന്നതാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

ഇല്ല. ഭൂമി പരന്നതാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. * ബൈബിൾ ഒരു ശാസ്‌ത്രീയ പാഠപു​സ്‌ത​കമല്ല. എന്നാൽ ബൈബി​ളി​ലു​ള്ള​തൊ​ന്നും തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര​ത്തിന്‌ എതിരു​മല്ല. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ “എപ്പോ​ഴും ആശ്രയി​ക്കാം, ഇന്നും എന്നും.”—സങ്കീർത്തനം 111:8.

 ‘ഭൂമി​യു​ടെ നാലു കോൺ’ എന്നതു​കൊണ്ട്‌ ബൈബിൾ അർഥമാ​ക്കു​ന്നത്‌ എന്താണ്‌?

ഭൂമി ചതുരാ​കൃ​തി​യി​ലാ​ണെ​ന്നോ അല്ലെങ്കിൽ ഭൂമിക്ക്‌ അതിരു​ക​ളു​ണ്ടെ​ന്നോ തോന്നുന്ന വിധത്തിൽ അക്ഷരീ​യ​മാ​യി എടുക്കേണ്ട പ്രയോ​ഗ​ങ്ങളല്ല ബൈബി​ളിൽ പറയുന്ന ‘ഭൂമി​യു​ടെ നാലു കോണും’ ‘ഭൂമി​യു​ടെ അതിരു​ക​ളും.’ (യശയ്യ 11:12; ഇയ്യോബ്‌ 37:3) തെളി​വ​നു​സ​രിച്ച്‌ മുഴു​ഭൂ​മി​യെ​യും അർഥമാ​ക്കുന്ന ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌ ഇത്‌. നാലു ദിക്കു​ക​ളെ​ക്കു​റി​ച്ചും ബൈബിൾ ഇതേ വിധത്തിൽ പറയു​ന്നുണ്ട്‌.—ലൂക്കോസ്‌ 13:29.

ബൈബി​ളിൽ ‘കോൺ’ എന്നോ ‘അതിരു​കൾ’ എന്നോ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പദം “ചിറകു​കൾ” എന്ന വാക്കിനെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഒരു ശൈലി​യാ​ണെന്നു തോന്നു​ന്നു. അന്താരാ​ഷ്ട്ര പ്രാമാ​ണിക ബൈബിൾ വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ “ഒരു പക്ഷി കുഞ്ഞു​ങ്ങളെ മറയ്‌ക്കാൻ ഉപയോ​ഗി​ക്കുന്ന ചിറകു​കൾപോ​ലെ വിശാ​ല​മായ എന്തി​ന്റെ​യെ​ങ്കി​ലും അതിർത്തി” എന്ന ഒരു അർഥം ഈ എബ്രാ​യ​പ​ദ​ത്തി​നു കൈവന്നു. ഇയ്യോബ്‌ 37:3-ലും യശയ്യ 11:12-ലും ഉപയോ​ഗി​ച്ചി​രി​ക്കുന്ന “പദം തീരങ്ങ​ളെ​യോ അതിർത്തി​ക​ളെ​യോ ഭൂമി​യു​ടെ കരഭാ​ഗ​ത്തി​ന്റെ അതിരു​ക​ളെ​യോ അർഥമാ​ക്കു​ന്നു” എന്നും ഇതേ വിജ്ഞാ​ന​കോ​ശം പറയുന്നു. *

 പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പിച്ച സന്ദർഭ​മോ?

പ്രലോ​ഭി​പ്പി​ക്കാൻ പിശാച്‌ യേശു​വി​നെ “അസാധാ​ര​ണ​മാം​വി​ധം ഉയരമുള്ള ഒരു മലയി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും അവയുടെ പ്രതാ​പ​വും കാണി​ച്ചു​കൊ​ടു​ത്തു.” (മത്തായി 4:8) ഒരു സ്ഥലത്തു നിന്ന്‌ നോക്കു​മ്പോൾ മുഴു​ലോ​ക​വും കാണാൻ കഴിയ​ണ​മെ​ങ്കിൽ ഭൂമി പരന്നതാ​യി​രി​ക്കണ്ടേ? ഈ കാരണം പറഞ്ഞ്‌ ഭൂമി പരന്നതാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്ന​താ​യി ചിലർ അവകാ​ശ​പ്പെ​ടു​ന്നു. ഇവിടെ പറയുന്ന “അസാധാ​ര​ണ​മാം​വി​ധം ഉയരമുള്ള ഒരു മല” ശരിക്കു​മുള്ള ഒരു മലയല്ല. അങ്ങനെ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു നോക്കാം.

  • ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും കാണാൻ പറ്റുന്ന വിധത്തി​ലുള്ള ഒരു മലയും ഭൂമി​യി​ലില്ല.

  • പിശാച്‌ യേശു​വി​നെ രാജ്യങ്ങൾ മാത്രമല്ല “അവയുടെ പ്രതാ​പ​വും” കാണി​ച്ചു​കൊ​ടു​ത്തു. പക്ഷേ അതൊ​ന്നും വളരെ ദൂരെ​നിന്ന്‌ കാണാൻ പറ്റുന്ന കാര്യ​ങ്ങളല്ല. അതു​കൊണ്ട്‌, ഒരു ടെലി​വി​ഷൻ ഉപയോ​ഗിച്ച്‌ ലോക​ത്തി​ന്റെ പല സ്ഥലങ്ങൾ ഒരാൾ കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ സാത്താ​നും ഏതെങ്കി​ലും വിധത്തി​ലുള്ള പ്രദർശ​നോ​പാ​ധി​കൾ ഉപയോ​ഗി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌.

  • സമാന്ത​ര​വി​വ​ര​ണ​മായ ലൂക്കോസ്‌ 4:5-ൽ പറയു​ന്നത്‌ “പിശാച്‌ യേശു​വി​നെ . . . ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും ക്ഷണനേ​രം​കൊണ്ട്‌ കാണി​ച്ചു​കൊ​ടു​ത്തു” എന്നാണ്‌. എന്നാൽ ക്ഷണനേ​രം​കൊണ്ട്‌ ഇതെല്ലാം ഒരു മനുഷ്യ​നേ​ത്ര​ത്തി​ലൂ​ടെ കാണാൻ കഴിയില്ല. അപ്പോൾ പിശാച്‌ മറ്റേ​തെ​ങ്കി​ലും വിധത്തി​ലൂ​ടെ​യാ​യി​രി​ക്കാം യേശു​വിന്‌ ഇവയെ​ല്ലാം കാണി​ച്ചു​കൊ​ടു​ത്തത്‌ എന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.

^ ഖ. 3 ബൈബിൾ ദൈവത്തെ “ഭൂഗോ​ള​ത്തി​നു മുകളിൽ വസിക്കുന്ന” ഒരുവ​നെന്നു വിശേ​ഷി​പ്പി​ക്കു​ന്നു. (യശയ്യ 40:22) ചില കൃതികൾ ‘ഭൂഗോ​ളം’ എന്ന പരിഭാ​ഷയെ പിന്താ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും എല്ലാ പണ്ഡിത​ന്മാ​രും അതി​നോ​ടു യോജി​ക്കു​ന്നില്ല. എന്തായാ​ലും പരന്ന ഭൂമി എന്ന ആശയത്തെ ബൈബിൾ പിന്താ​ങ്ങു​ന്നില്ല.

^ ഖ. 8 പരിഷ്‌കരിച്ച പതിപ്പ്‌, വാല്യം 2, പേജ്‌ 4.