വിവരങ്ങള്‍ കാണിക്കുക

പച്ചകു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

പച്ചകു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളിൽ, ലേവ്യ 19:28-ൽ മാത്രമേ പച്ചകു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ന്നു​ള്ളൂ. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ . . . ദേഹത്ത്‌ പച്ചകുത്തുകയുമരുത്‌.” ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത ഈ കല്‌പന, തങ്ങളുടെ ദേവന്മാ​രു​ടെ ചിഹ്നങ്ങ​ളോ പേരു​ക​ളോ ദേഹത്ത്‌ അടയാ​ള​പ്പെ​ടു​ത്തി​യി​രുന്ന മറ്റു ജനതക​ളിൽനിന്ന്‌ അവരെ വ്യത്യ​സ്‌ത​രാ​ക്കി നിറുത്തി. (ആവർത്തനം 14:2) ക്രിസ്‌ത്യാ​നി​കൾ ഇസ്രാ​യേ​ല്യർക്കു കൊടുത്ത ആ നിയമ​ത്തിൽകീ​ഴിൽ അല്ലെങ്കി​ലും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന തത്ത്വം ഗൗരവ​മാ​യി കാണേ​ണ്ട​താണ്‌.

ഒരു ക്രിസ്‌ത്യാ​നി പച്ചകു​ത്തു​ന്നത്‌ ശരിയാ​ണോ?

 പിൻവ​രു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നിങ്ങളെ സഹായി​ക്കും:

  •   ‘സ്‌ത്രീ​കൾ മാന്യ​മാ​യി വസ്‌ത്രം ധരിക്കണം.’ (1 തിമൊ​ഥെ​യൊസ്‌ 2:9) ഈ തത്ത്വം സ്‌ത്രീ​കൾക്കും പുരു​ഷ​ന്മാർക്കും ബാധക​മാണ്‌. നമ്മൾ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങൾ മാനി​ക്കു​ക​യും നമ്മളി​ലേക്ക്‌ അനാവ​ശ്യ​മാ​യ ശ്രദ്ധ ആകർഷി​ക്കാ​തി​രി​ക്കു​ക​യും വേണം.

  •   ചിലർ അങ്ങനെ ചെയ്യു​ന്നത്‌ തങ്ങളെ മറ്റുള്ള​വ​രിൽനി​ന്നും വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്താ​നോ തങ്ങൾക്കു സ്വാത​ന്ത്ര്യ​മു​ണ്ടെ​ന്നു കാണി​ക്കാ​നോ തങ്ങളുടെ ശരീരം തങ്ങൾക്കു മാത്രം അവകാ​ശ​പ്പെ​ട്ട​താ​ണെ​ന്നു കാണി​ക്കാ​നോ ഒക്കെയാണ്‌. എന്നാൽ ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയു​ന്നത്‌ ഇതാണ്‌: “നിങ്ങളു​ടെ ശരീര​ങ്ങ​ളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചു​ള്ള വിശു​ദ്ധ​സേ​വ​നം ചെയ്യുക.” (റോമർ 12:1) നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ പച്ചകു​ത്താൻ ആഗ്രഹി​ക്കു​ന്ന​തെ​ന്നു മനസ്സി​ലാ​ക്കാൻ നിങ്ങളു​ടെ “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കു​ക. ഒരു ആവേശ​ത്തി​ന്റെ പുറത്തോ ഒരു പ്രത്യേക കൂട്ടത്തി​ന്റെ ഭാഗമാ​ണെ​ന്നു കാണി​ക്കാൻവേ​ണ്ടി​യോ ആണ്‌ നിങ്ങൾ പച്ചകു​ത്തു​ന്ന​തെ​ങ്കിൽ ഓർക്കുക, നിങ്ങളു​ടെ ആഗ്രഹം മാഞ്ഞു​പോ​യേ​ക്കാം, പക്ഷേ പച്ചകു​ത്തി​യത്‌ അങ്ങനെ മായില്ല. നിങ്ങളു​ടെ ഉദ്ദേശ്യം എന്താ​ണെ​ന്നു പരി​ശോ​ധി​ക്കു​ന്നത്‌ ബുദ്ധി​പൂർവം തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കും.—സുഭാ​ഷി​ത​ങ്ങൾ 4:7.

  •   “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേ​ക്കു നീങ്ങുന്നു.” (സുഭാഷിതങ്ങൾ 21:5) പച്ചകു​ത്താ​നു​ള്ള തീരു​മാ​നം മിക്ക​പ്പോ​ഴും എടുത്തു​ചാ​ടി​യെ​ടു​ക്കു​ന്ന​താണ്‌. എന്നാൽ മറ്റുള്ള​വ​രോ​ടു​ള്ള ബന്ധത്തെ​യും തൊഴി​ലി​നെ​യും ഒക്കെ കാലങ്ങ​ളോ​ളം ബാധി​ക്കു​ന്ന ഒരു തീരു​മാ​ന​മാണ്‌ അത്‌. അതു​പോ​ലെ, പച്ചകു​ത്തു​ന്നത്‌ വളരെ ചെല​വേ​റി​യ ഒരു കാര്യ​മാണ്‌. അതു മായ്‌ച്ചു​ക​ള​യാൻ കുറെ വേദന​യും സഹി​ക്കേ​ണ്ടി​വ​രും. പച്ചകു​ത്തി​യ​തു മായ്‌ക്കു​ന്നത്‌ ഇന്ന്‌ തഴച്ചു​വ​ള​രു​ന്ന ഒരു ബിസി​നെ​സ്സാണ്‌. പച്ചകു​ത്തു​ന്ന അനേക​രും പിന്നീട്‌, അതു വേണ്ടാ​യി​രു​ന്നു എന്നു പരിത​പി​ക്കു​ന്നു എന്നാണ്‌ ആ രംഗത്ത്‌ നടത്തിയ പഠനങ്ങൾ കാണി​ക്കു​ന്നത്‌.