വിവരങ്ങള്‍ കാണിക്കുക

നരകം എന്താണ്‌? അത്‌ ഒരു നിത്യ​ദ​ണ്ഡ​ന​സ്ഥ​ല​മാ​ണോ?

നരകം എന്താണ്‌? അത്‌ ഒരു നിത്യ​ദ​ണ്ഡ​ന​സ്ഥ​ല​മാ​ണോ?

ബൈബിളിന്റെ ഉത്തരം

മനുഷ്യവർഗത്തിന്റെ ശവക്കു​ഴി​യെ കുറി​ക്കു​ന്ന എബ്രാ​യ​വാ​ക്കാ​യ “ഷീയോൾ” എന്നതും ഗ്രീക്ക്‌ വാക്കായ “ഹേഡിസ്‌” എന്നതും “നരകം” എന്നാണ്‌ ചില ബൈബി​ളു​കൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (സങ്കീർത്തനം 16:10; പ്രവൃ​ത്തി​കൾ 2:27) ഈ ലേഖന​ത്തിൽ കൊടു​ത്തി​രി​ക്കു​ന്ന ചിത്രീ​ക​ര​ണ​ത്തിൽ കാണു​ന്ന​തു​പോ​ലു​ള്ള ഒരു തീനര​ക​ത്തിൽ പലരും വിശ്വ​സി​ക്കു​ന്നു. എന്നാൽ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ മറ്റൊ​ന്നാണ്‌.

  1. നരകത്തി​ലു​ള്ള​വർ അബോ​ധാ​വ​സ്ഥ​യി​ലാണ്‌. അവർക്കു വേദന അറിയാൻ കഴിയില്ല. “പാതാളത്തിൽ പ്രവൃ​ത്തി​യോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാ​പ്ര​സം​ഗ​കൻ 9:10, സത്യ​വേ​ദ​പു​സ്‌ത​കം.

  2. നല്ല ആളുകൾ നരകത്തിൽ പോകു​ന്നു. വിശ്വ​സ്‌ത​രാ​യി​രു​ന്ന യാക്കോ​ബും ഇയ്യോ​ബും നരകത്തിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞു.—ഉൽപത്തി 37:35; ഇയ്യോബ്‌ 14:13.

  3. പാപത്തി​നു​ള്ള ശിക്ഷ തീനര​ക​ത്തി​ലു​ള്ള ദണ്ഡനമല്ല, മരണമാണ്‌. “മരിച്ച​യാൾ പാപത്തിൽനിന്ന്‌ മോചി​ത​നാ​യ​ല്ലോ.”—റോമർ 6:7.

  4. നിത്യ​മാ​യ ദണ്ഡനം ദൈവ​ത്തി​ന്റെ നീതി എന്ന ഗുണവു​മാ​യി ഒത്തു​പോ​കു​ന്നി​ല്ല. (ആവർത്തനം 32:4) ആദ്യത്തെ മനുഷ്യ​നാ​യ ആദാം തെറ്റു ചെയ്‌ത​പ്പോൾ അവൻ ആസ്‌തി​ക്യ​ത്തിൽനിന്ന്‌ ഇല്ലാ​തെ​യാ​കും എന്നാണ്‌ ദൈവം അവനോ​ടു പറഞ്ഞത്‌. അതായി​രു​ന്നു ആദാമി​നു​ള്ള ശിക്ഷ. ദൈവം പറഞ്ഞു: “നീ പൊടിയാണ്‌, പൊടി​യി​ലേ​ക്കു തിരികെ ചേരും.” (ഉൽപത്തി 3:19) ആദാമി​നെ ഒരു തീനര​ക​ത്തി​ലേക്ക്‌ അയയ്‌ക്കാ​നാണ്‌ ഉദ്ദേശി​ച്ചി​രു​ന്ന​തെ​ങ്കിൽ ദൈവം പറഞ്ഞതു നുണയാ​കു​മാ​യി​രു​ന്നു.

  5. നിത്യ​ദ​ണ്ഡ​ന​ത്തെ​ക്കു​റിച്ച്‌ ദൈവം ചിന്തി​ച്ചി​ട്ടു​പോ​ലു​മില്ല. “ദൈവം സ്‌നേ​ഹ​മാണ്‌” എന്ന ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലി​നു നേർവി​പ​രീ​ത​മാണ്‌ ദൈവം ആളുകളെ നരകാ​ഗ്നി​യിൽ ദണ്ഡിപ്പി​ക്കും എന്ന ആശയം.—1 യോഹ​ന്നാൻ 4:8; യിരെമ്യ 7:31.