വിവരങ്ങള്‍ കാണിക്കുക

ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?

ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?

ബൈബി​ളി​ന്റെ ഉത്തരം

മനുഷ്യ​രെ​ക്കാൾ ശക്തിയും പ്രാപ്‌തി​യും ഉള്ളവരാണ്‌ ദൂതന്മാർ. (2 പത്രോസ്‌ 2:11) അവർ സ്വർഗ​ത്തിൽ അഥവാ ആത്മമണ്ഡ​ല​ത്തി​ലാണ്‌ വസിക്കു​ന്നത്‌. അത്‌ ഭൗതി​ക​പ്ര​പ​ഞ്ച​ത്തെ​ക്കാൾ ഒരു പടി കൂടി ഉയർന്ന സ്ഥലമാണ്‌. (1 രാജാ​ക്ക​ന്മാർ 8:27; യോഹ​ന്നാൻ 6:38) അവരെ ആത്മാവ്‌ അഥവാ ആത്മവ്യ​ക്തി​കൾ എന്നും പരാമർശി​ച്ചി​ട്ടുണ്ട്‌.—1 രാജാ​ക്ക​ന്മാർ 22:21; സങ്കീർത്ത​നം 18:10.

ദൂതന്മാർ എങ്ങനെ​യാണ്‌ ഉണ്ടായത്‌?

‘എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ ആദ്യം ജനിച്ചവൻ’ എന്നു ബൈബിൾ വിളി​ക്കു​ന്ന യേശു​വി​ലൂ​ടെ​യാണ്‌ ദൈവം ദൂതന്മാ​രെ സൃഷ്ടി​ച്ചത്‌. സൃഷ്ടി​ക്രി​യ​ക​ളിൽ ദൈവം യേശു​വി​നെ ഉപയോ​ഗി​ച്ച വിധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വർഗത്തിലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം പുത്ര​നി​ലൂ​ടെ​യാ​ണു സൃഷ്ടിച്ചത്‌. കാണാ​നാ​കു​ന്ന​തും കാണാ​നാ​കാ​ത്ത​തും” എല്ലാം. അതിൽ ദൂതന്മാ​രും ഉൾപ്പെ​ടു​ന്നു. (കൊലോസ്യർ 1:13-17) ദൂതന്മാർ വിവാഹം കഴിക്കു​ക​യോ ദൂതന്മാ​രു​ടെ മറ്റൊരു തലമു​റ​യ്‌ക്കു ജന്മം നൽകു​ക​യോ ചെയ്യു​ന്നി​ല്ല. (മർക്കോസ്‌ 12:25) പകരം, ‘സത്യ​ദൈ​വ​ത്തി​ന്റെ പുത്ര​ന്മാ​രെ’ ഓരോ​രു​ത്ത​രെ​യും ദൈവം നേരിട്ട്‌ സൃഷ്ടി​ക്കു​ക​യാണ്‌ ചെയ്‌തത്‌.—ഇയ്യോബ്‌ 1:6.

ഭൂമി ഉണ്ടാകു​ന്ന​തി​നു വളരെ കാലം മുമ്പാണ്‌ ദൈവം ദൂതന്മാ​രെ സൃഷ്ടി​ച്ചത്‌. പിന്നീട്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ച​പ്പോൾ ഈ ദൂതന്മാ​രെ​ല്ലാം ‘ആനന്ദ​ഘോ​ഷം മുഴക്കി’ എന്നു ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 38:4-7.

ദൂതന്മാ​രു​ടെ എണ്ണം എത്രയാണ്‌?

അവരുടെ കൃത്യ​മാ​യ എണ്ണത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നി​ല്ല. എങ്കിലും അവരുടെ എണ്ണം അനവധി​യാ​ണെന്ന്‌ അതു പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒരു ദർശന​ത്തിൽ കോടി​ക്ക​ണ​ക്കി​നു ദൂതന്മാ​രെ​യാണ്‌ അപ്പോ​സ്‌ത​ല​നാ​യ യോഹ​ന്നാൻ കണ്ടത്‌.—വെളി​പാട്‌ 5:11.

ദൂതന്മാർക്കു പേരും തനതായ വ്യക്തി​ത്വ​വും ഉണ്ടോ?

ഉണ്ട്‌. മീഖാ​യേൽ, ഗബ്രി​യേൽ എന്നീ രണ്ടു ദൂതന്മാ​രു​ടെ പേരുകൾ ബൈബി​ളിൽ കാണാം. (ദാനിയേൽ 12:1; ലൂക്കോസ്‌ 1:26) * മറ്റു ദൂതന്മാർ തങ്ങൾക്ക്‌ ഒരു പേരു​ണ്ടെ​ന്നു സമ്മതി​ച്ചെ​ങ്കി​ലും അതു വെളി​പ്പെ​ടു​ത്തി​യി​ല്ല.—ഉൽപത്തി 32:29; ന്യായാ​ധി​പ​ന്മാർ 13:17,

ദൂതന്മാർക്കു തനതായ വ്യക്തി​ത്വ​മുണ്ട്‌. അവർക്കു പരസ്‌പ​രം ആശയവി​നി​മ​യം നടത്താ​നാ​കും. (1 കൊരി​ന്ത്യർ 13:1) ചിന്താ​പ്രാ​പ്‌തി​യും ദൈവ​ത്തി​നു സ്‌തു​തി​കൾ ചിട്ട​പ്പെ​ടു​ത്താ​നു​ള്ള കഴിവും അവർക്കുണ്ട്‌. (ലൂക്കോസ്‌ 2:13, 14) ശരിയും തെറ്റും തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാത​ന്ത്ര്യ​വും അവർക്കു നൽകി​യി​ട്ടുണ്ട്‌. ദൈവ​ത്തോ​ടു മത്സരിച്ച പിശാ​ചാ​യ സാത്താ​ന്റെ​കൂ​ടെ ചില ദൂതന്മാർ ചേർന്ന​തിൽനിന്ന്‌ അതു വ്യക്തമാണ്‌.—മത്തായി 25:41; 2 പത്രോസ്‌ 2:4.

ദൂതന്മാർക്കി​ട​യിൽ പല പദവി​ക​ളു​ണ്ടോ?

ഉണ്ട്‌. ദൂതന്മാ​രിൽ ഏറ്റവും ശക്തനും കൂടുതൽ അധികാ​ര​മു​ള്ള​വ​നും മുഖ്യ​ദൂ​ത​നാ​യ മീഖാ​യേ​ലാണ്‌. (യൂദ 9; വെളി​പാട്‌ 12:7) യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിന്‌ അടുത്ത്‌ നിൽക്കുന്ന ഉന്നതസ്ഥാ​ന​ത്തു​ള്ള ദൂതന്മാ​രാണ്‌ സാറാ​ഫു​കൾ. (യശയ്യ 6:2, 6) പ്രത്യേക ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ള്ള മറ്റൊരു കൂട്ടം ദൂതന്മാ​രാണ്‌ കെരൂ​ബു​കൾ. ഉദാഹ​ര​ണ​ത്തിന്‌, ആദാമി​നെ​യും ഹവ്വയെ​യും ഏദെൻ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി​യ​പ്പോൾ അവിടെ കാവൽ നിറു​ത്തി​യ​തു കെരൂ​ബു​ക​ളെ​യാണ്‌.—ഉൽപത്തി 3:23, 24.

ദൈവ​ദൂ​ത​ന്മാർ മനുഷ്യ​രെ സഹായി​ക്കു​മോ?

തീർച്ച​യാ​യും. ഇന്നു മനുഷ്യ​രെ സഹായി​ക്കാൻ ദൈവം വിശ്വ​സ്‌ത​രാ​യ ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ന്നു.

  • ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ തന്റെ ദാസരെ നയിക്കാൻ ദൈവം ദൂതന്മാ​രെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. (വെളിപാട്‌ 14:6, 7) സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വർക്കും അതു കേൾക്കു​ന്ന​വർക്കും ഇത്‌ ഒരു​പോ​ലെ പ്രയോ​ജ​നം ചെയ്യുന്നു.—പ്രവൃ​ത്തി​കൾ 8:26, 27.

  • ദുഷ്ടരായ ആളുക​ളെ​ക്കൊണ്ട്‌ ക്രിസ്‌തീ​യ​സഭ അശുദ്ധ​മാ​കാ​തെ സൂക്ഷി​ക്കു​ന്ന​തിൽ ദൂതന്മാർക്കു വലി​യൊ​രു പങ്കുണ്ട്‌.—മത്തായി 13:49.

  • ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വരെ ദൂതന്മാർ വഴിന​യി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.—സങ്കീർത്ത​നം 34:7; 91:10, 11; എബ്രായർ 1:7, 14.

  • ഉടൻതന്നെ, ദുഷ്ടത അവസാ​നി​പ്പി​ക്കാൻ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ദൂതന്മാർ യുദ്ധത്തിൽ പങ്കു ചേരും. അങ്ങനെ അവർ മനുഷ്യർക്കു കഷ്ടതക​ളിൽനിന്ന്‌ വിടുതൽ നൽകും.—2 തെസ്സ​ലോ​നി​ക്യർ 1:6-8.

നമുക്ക്‌ ഓരോ​രു​ത്തർക്കും​വേണ്ടി ഓരോ കാവൽമാ​ലാ​ഖ​യു​ണ്ടോ?

ദൈവ​ദാ​സ​രു​ടെ ആത്മീയ​ക്ഷേ​മ​ത്തിൽ ദൂതന്മാർ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌ എന്നതു ശരിതന്നെ. എങ്കിലും ഓരോ​രു​ത്തർക്കും​വേണ്ടി ഓരോ ദൂതനെ ദൈവം കാവൽ നിറു​ത്തി​യി​ട്ടുണ്ട്‌ എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നി​ല്ല. * (മത്തായി 18:10) ഓരോ പരീക്ഷ​ണ​ത്തിൽനി​ന്നും കഷ്ടതയിൽനി​ന്നും ദൈവ​ദാ​സ​രെ ദൂതന്മാർ സംരക്ഷി​ക്കു​ന്നി​ല്ല. സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യ ശക്തിയും ജ്ഞാനവും നൽകി​ക്കൊണ്ട്‌ പ്രശ്‌ന​ങ്ങൾക്ക്‌ ദൈവം ഒരു “പോം​വ​ഴി” കാണി​ച്ചു​ത​രും എന്നാണു ബൈബിൾ പറയു​ന്നത്‌.—1 കൊരി​ന്ത്യർ 10:12, 13; യാക്കോബ്‌ 1:2-5.

ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

തെറ്റി​ദ്ധാ​രണ: എല്ലാ ദൂതന്മാ​രും നല്ലവരാണ്‌.

യാഥാർഥ്യം: ബൈബിൾ “ദുഷ്ടാ​ത്മ​സേന”യെക്കു​റി​ച്ചും “പാപം ചെയ്‌ത ദൈവ​ദൂ​ത​ന്മാ​രെ”ക്കുറി​ച്ചും പറയുന്നു. (എഫെസ്യർ 6:12; 2 പത്രോസ്‌ 2:4) ദൈവ​ത്തോ​ടു മത്സരി​ക്കു​ന്ന​തിൽ സാത്താ​നോ​ടൊ​പ്പം ചേർന്ന ഈ ദുഷ്ടദൂ​ത​ന്മാ​രാണ്‌ ഭൂതങ്ങൾ.

തെറ്റി​ദ്ധാ​രണ: ദൂതന്മാർക്കു മരണമില്ല.

യാഥാർഥ്യം: പിശാ​ചാ​യ സാത്താൻ ഉൾപ്പെ​ടെ​യു​ള്ള ദുഷ്ടരായ ദൂതന്മാ​രെ​ല്ലാം നശിപ്പി​ക്ക​പ്പെ​ടും.—യൂദ 6.

തെറ്റി​ദ്ധാ​രണ: ആളുകൾ മരിക്കു​മ്പോൾ മാലാ​ഖ​മാ​രാ​കു​ന്നു.

യാഥാർഥ്യം: ദൂതന്മാ​രെ ദൈവം പ്രത്യേ​കം സൃഷ്ടി​ച്ച​താണ്‌, അവർ മരിച്ച്‌ ഉയിർത്തെ​ഴു​ന്നേൽക്കു​ന്ന മനുഷ്യ​രല്ല. (കൊലോസ്യർ 1:16) സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന മനുഷ്യർക്ക്‌ മരണമി​ല്ലാ​ത്ത ജീവൻ ദൈവം സമ്മാന​മാ​യി കൊടു​ക്കും. (1 കൊരി​ന്ത്യർ 15:53, 54) അവർക്കു ദൂതന്മാ​രെ​ക്കാൾ ഉയർന്ന ഒരു സ്ഥാനമാ​യി​രി​ക്കും ലഭിക്കു​ന്നത്‌.—1 കൊരി​ന്ത്യർ 6:3.

തെറ്റി​ദ്ധാ​രണ: മനുഷ്യ​രെ സഹായി​ക്കാ​നാണ്‌ ദൂതന്മാ​രു​ള്ളത്‌.

യാഥാർഥ്യം: ദൂതന്മാർ ദൈവ​ത്തി​ന്റെ ആജ്ഞകളാണ്‌ അനുസ​രി​ക്കു​ന്നത്‌, അല്ലാതെ നമ്മു​ടേ​തല്ല. (സങ്കീർത്തനം 103:20, 21) ദൂതന്മാ​രു​ടെ സഹായ​ത്തി​നു​വേ​ണ്ടി അവരെ നേരിട്ട്‌ വിളി​ക്കു​മെ​ന്നല്ല, ദൈവ​ത്തോട്‌ അപേക്ഷി​ക്കും എന്നാണ്‌ യേശു​പോ​ലും പറഞ്ഞത്‌.—മത്തായി 26:53.

തെറ്റി​ദ്ധാ​രണ: സഹായ​ത്തി​നാ​യി ദൂതന്മാ​രോ​ടു പ്രാർഥി​ക്കാം.

യാഥാർഥ്യം: നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാണ്‌ പ്രാർഥന. നമ്മൾ ആരാധി​ക്കേ​ണ്ടത്‌ ദൈവ​മാ​യ യഹോ​വ​യെ​യും! (വെളിപാട്‌ 19:10) അതു​കൊണ്ട്‌ യേശു​വി​ലൂ​ടെ നമ്മൾ ദൈവ​ത്തോ​ടു മാത്രമേ പ്രാർഥി​ക്കാ​വൂ.—യോഹ​ന്നാൻ 14:6.

^ ഖ. 10 ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങൾ യശയ്യ 14:12-ൽ “ലൂസിഫർ” എന്ന പദം ഉപയോ​ഗി​ച്ചു. പിന്നീട്‌ പിശാ​ചാ​യി​ത്തീർന്ന ദൂതന്റെ പേരാണ്‌ അതെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ അവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം “തിളങ്ങുന്ന” എന്നാണ്‌. പക്ഷേ ആ പദം സാത്താ​നെ​യല്ല, ബാബി​ലോൺ സാമ്രാ​ജ്യ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്ന്‌ അതിന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നു. അഹങ്കാ​ര​ത്താൽ ചീർത്ത ആ സാമ്രാ​ജ്യ​ത്തെ ദൈവം നശിപ്പി​ക്കാൻപോ​കു​ക​യാ​യി​രു​ന്നു. (യശയ്യ 14:4, 13-20) ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ പതനത്തെ പരിഹ​സി​ച്ചു​കൊ​ണ്ടാണ്‌ “തിളങ്ങുന്ന” എന്ന വിശേ​ഷ​ണം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

^ ഖ. 21 പത്രോസിനെ ജയിലിൽനിന്ന്‌ മോചി​പ്പി​ച്ച വിവരണം വായി​ക്കു​മ്പോൾ പത്രോ​സി​നു​വേ​ണ്ടി ഒരു ദൂതൻ കാവലു​ണ്ടാ​യി​രു​ന്നെന്നു ചിലർ കരുതു​ന്നു. (പ്രവൃത്തികൾ 12:6-16) എന്നാൽ ‘പത്രോ​സി​ന്റെ ദൈവ​ദൂ​തൻ’ എന്നു ശിഷ്യ​ന്മാർ പറഞ്ഞത്‌, പത്രോ​സി​നു പകരം ദൈവ​ദൂ​ത​നാ​ണു വന്നത്‌ എന്ന്‌ അവർ തെറ്റി​ദ്ധ​രി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം.