വിവരങ്ങള്‍ കാണിക്കുക

ദൈവം രൂപമി​ല്ലാ​ത്ത ഒരു ശക്തി മാത്ര​മാ​ണോ?

ദൈവം രൂപമി​ല്ലാ​ത്ത ഒരു ശക്തി മാത്ര​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവം പ്രപഞ്ച​ത്തി​ലു​ട​നീ​ളം അളവറ്റ ശക്തി പ്രയോ​ഗി​ക്കു​ന്നു. ശതകോ​ടി​ക്ക​ണ​ക്കി​നു നക്ഷത്ര​ങ്ങ​ളെ ദൈവം സൃഷ്ടി​ച്ച​തി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “കണ്ണുകൾ ഉയർ​ത്തി ആകാശ​ത്തേക്കു നോക്കുക. ഇവയെയെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌? അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ നയിക്കു​ന്ന​വ​ൻ​തന്നെ! ദൈവം അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കുന്നു. ദൈവ​ത്തി​ന്റെ അപാര​മായ ഊർജ​വും ഭയഗം​ഭീ​ര​മായ ശക്തിയും കാരണം, അവയിൽ ഒന്നുപോ​ലും കാണാ​താ​കു​ന്നില്ല.”—യശയ്യ 40:25, 26.

 എന്നാൽ, ദൈവം പ്രബല​മാ​യ ഒരു ശക്തി​യെ​ക്കാൾ കവിഞ്ഞ ഒരാളാണ്‌. സ്‌നേ​ഹ​വും വെറു​പ്പും പോലുള്ള വികാ​ര​ങ്ങൾ ദൈവ​ത്തി​നു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്ത​നം 11:5; യോഹ​ന്നാൻ 3:16) മനുഷ്യ​രു​ടെ പ്രവർത്ത​ന​ങ്ങൾ ദൈവ​ത്തി​ന്റെ വികാ​ര​ങ്ങ​ളെ ബാധി​ക്കു​ന്നു എന്നും ബൈബിൾ പറയുന്നു.—സങ്കീർത്ത​നം 78:40, 41.