വിവരങ്ങള്‍ കാണിക്കുക

ദൈവം ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്ന ആളാണോ?

ദൈവം ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്ന ആളാണോ?

ബൈബി​ളി​ന്റെ ഉത്തരം

 അതെ. ദൈവം സ്വർഗ​ത്തി​ലാണ്‌ വസിക്കു​ന്നത്‌. പിൻവ​രു​ന്ന ബൈബിൾ ഭാഗങ്ങൾ പരി​ശോ​ധി​ക്കു​ക:

 പ്രാർഥി​ച്ച​പ്പോൾ ശലോ​മോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മാ​യ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ . . . ചെയ്‌തു​കൊ​ടു​ക്കേ​ണമേ”—1 രാജാ​ക്ക​ന്മാർ 8:43.

 “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു വിളിച്ച്‌ പ്രാർഥി​ക്കാ​നാണ്‌ യേശു​ക്രി​സ്‌തു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചത്‌.—മത്തായി 6:9.

 പുനരു​ത്ഥാ​ന​ത്തി​നു ശേഷം, “സ്വർഗ​ത്തി​ലേ​ക്കു​ത​ന്നെ​യാ​ണു ക്രിസ്‌തു പ്രവേ​ശി​ച്ചത്‌. അങ്ങനെ ഇപ്പോൾ നമുക്കു​വേ​ണ്ടി ദൈവ​മു​മ്പാ​കെ ഹാജരാ​കാൻ ക്രിസ്‌തു​വി​നു കഴിയു​ന്നു.”—എബ്രായർ 9:24.

 ഈ വാക്യങ്ങൾ വ്യക്തമാ​ക്കു​ന്നത്‌ ദൈവ​മാ​യ യഹോവ ഒരു യഥാർഥ വ്യക്തി​യാണ്‌ എന്നാണ്‌. യഹോവ എല്ലായി​ട​ത്തും നിറഞ്ഞു​നിൽക്കു​ന്ന ആളല്ല, പകരം സ്വർഗ​ത്തിൽ വസിക്കുന്ന വ്യക്തി​യാണ്‌.