വിവരങ്ങള്‍ കാണിക്കുക

ചില പ്രാർഥ​ന​കൾ ദൈവം കേൾക്കാ​ത്ത​തി​ന്റെ രണ്ടു കാരണങ്ങൾ ഏതെല്ലാം?

ചില പ്രാർഥ​ന​കൾ ദൈവം കേൾക്കാ​ത്ത​തി​ന്റെ രണ്ടു കാരണങ്ങൾ ഏതെല്ലാം?

ബൈബി​ളി​ന്റെ ഉത്തരം

ദൈവം ഉത്തരം തരാത്ത ചില പ്രാർഥ​ന​കൾ ഉണ്ട്‌. ചിലരു​ടെ പ്രാർഥന ദൈവം കേൾക്കാ​ത്ത​തി​ന്റെ രണ്ടു കാരണങ്ങൾ നോക്കാം.

1. ദൈവത്തിന്റെ ഇഷ്ടത്തിന്‌ എതിരായ പ്രാർഥന

തന്റെ ഇഷ്ടത്തിന്‌ അഥവാ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന വ്യവസ്ഥ​കൾക്ക്‌ എതിരായ അപേക്ഷ​കൾക്കു ദൈവം ഉത്തരം തരില്ല. (1 യോഹ​ന്നാൻ 5:14) ഉദാഹ​ര​ണ​ത്തിന്‌, അത്യാ​ഗ്ര​ഹം പാടില്ല എന്ന്‌ ബൈബിൾ പറയുന്നു. ചൂതാട്ടം അത്യാ​ഗ്ര​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:9, 10) അതു​കൊണ്ട്‌ ലോട്ടറി അടിക്കാൻവേ​ണ്ടി പ്രാർഥി​ച്ചാൽ ദൈവം ആ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരില്ല. നിങ്ങളു​ടെ ആജ്ഞയ്‌ക്കാ​യി കാത്തു​നിൽക്കു​ന്ന ‘കുപ്പി​യി​ലെ ഭൂത​ത്തെ​പ്പോ​ലെ​യല്ല’ ദൈവം! ശരിക്കും അതിന്‌ ദൈവ​ത്തോ​ടു നമ്മൾ നന്ദി പറയു​ക​യാണ്‌ വേണ്ടത്‌. കാരണം, മറ്റുള്ളവർ ദൈവ​ത്തോട്‌ ആവശ്യ​പ്പെ​ടു​ന്ന ചില കാര്യങ്ങൾ ഒരുപക്ഷേ, നമ്മളെ ഭയപ്പെ​ടു​ത്തി​യേ​ക്കാം!—യാക്കോബ്‌ 4:3.

2. ദൈവത്തിന്‌ എതിരെ മത്സരി​ക്കു​ന്ന​വ​രു​ടെ പ്രാർഥന

തങ്ങളുടെ പ്രവൃ​ത്തി​കൾകൊണ്ട്‌ ദൈവത്തെ വേദനി​പ്പി​ക്കു​ന്ന ആളുക​ളു​ടെ പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം കൊടു​ക്കു​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, ദൈവത്തെ സേവി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും അതേസ​മ​യം ദൈവ​ത്തോ​ടു മത്സരി​ക്കു​ന്ന വിധത്തിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌ത​വ​രോട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കില്ല; നിങ്ങളു​ടെ കൈക​ളിൽ രക്തം നിറഞ്ഞിരിക്കുന്നു.” (യശയ്യ 1:15) അവർ തങ്ങളുടെ വഴികൾക്ക്‌ മാറ്റം വരുത്തു​ക​യും ദൈവ​വു​മാ​യി ‘കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കു​ക​യും’ ചെയ്‌താൽ ദൈവം അവരുടെ പ്രാർഥന കേൾക്കു​മാ​യി​രു​ന്നു.—യശയ്യ 1:18.