വിവരങ്ങള്‍ കാണിക്കുക

ദേഷ്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദേഷ്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 അനിയ​ന്ത്രി​ത​മാ​യ ദേഷ്യം, ദേഷ്യ​പ്പെ​ടു​ന്ന​യാൾക്കും ചുറ്റു​മു​ള്ള​വർക്കും ദോഷം ചെയ്യു​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 29:22) ചില​പ്പോൾ ദേഷ്യ​പ്പെ​ടു​ന്ന​തി​നു ന്യായ​മായ കാരണം കണ്ടേക്കാം. എന്നാൽ “ക്രോധം” വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വർക്കു രക്ഷ ലഭിക്കി​ല്ലെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:19-21) ദേഷ്യം നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌.

 ദേഷ്യ​പ്പെ​ടു​ന്നത്‌ എപ്പോ​ഴും തെറ്റാ​ണോ?

 അല്ല. ചില​പ്പോൾ അതിനു ന്യായ​മായ കാരണം കണ്ടേക്കാം. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ദാ​സ​നായ നെഹമ്യ​ക്കു, സഹാരാ​ധകർ അടിച്ച​മർത്ത​പ്പെ​ടു​ന്ന​താ​യി അറിഞ്ഞ​പ്പോൾ “വല്ലാതെ ദേഷ്യം വന്നു.”—നെഹമ്യ 5:6.

 ചില സാഹച​ര്യ​ങ്ങ​ളിൽ ദൈവം ദേഷ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തന്നെ മാത്രമേ ആരാധി​ക്കാ​വൂ എന്ന ഉടമ്പടി ലംഘിച്ച്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധിച്ച പുരാ​ത​ന​ജ​ന​ത്തി​നു നേരെ ദൈവ​ത്തി​ന്റെ “കോപം . . .ആളിക്കത്തി.” (ന്യായാ​ധി​പ​ന്മാർ 2:13, 14) എങ്കിലും ദൈവം ഒരു ദേഷ്യ​ക്കാ​രനല്ല. ദൈവ​ത്തി​ന്റെ ദേഷ്യം ന്യായ​വും നിയ​ന്ത്രി​ത​വും ആണ്‌.—പുറപ്പാട്‌ 34:6; യശയ്യ 48:9.

 ദേഷ്യ​പ്പെ​ടു​ന്ന​തു തെറ്റാ​യി​രി​ക്കു​ന്നത്‌ എപ്പോ​ഴാണ്‌?

 അന്യാ​യ​മാ​യോ അനിയ​ന്ത്രി​ത​മാ​യോ ദേഷ്യ​പ്പെ​ടു​ന്നതു തെറ്റാണ്‌. മിക്കവ​രു​ടെ കാര്യ​ത്തി​ലും അതാണു സംഭവി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌:

  •   തന്റെ ബലി ദൈവം നിരസി​ച്ച​പ്പോൾ “കയീനു വല്ലാതെ കോപം തോന്നി.” തന്റെ അനിയനെ കൊല്ലുന്ന അളവോ​ളം കയീൻ ഉള്ളിൽ ദേഷ്യം വളർത്തി.—ഉൽപത്തി 4:3-8.

  •   ദൈവം നിനെ​വെ​ക്കാ​രോ​ടു കരുണ കാണി​ച്ച​പ്പോൾ യോന​യ്‌ക്കു “വല്ലാത്ത ദേഷ്യം തോന്നി.” “ഇത്ര ദേഷ്യ​പ്പെ​ടു​ന്നതു” ശരിയ​ല്ലെ​ന്നും മാനസാ​ന്ത​ര​പ്പെട്ട പാപി​ക​ളോട്‌ അനുകമ്പ കാണി​ക്ക​ണ​മെ​ന്നും പറഞ്ഞു​കൊണ്ട്‌ ദൈവം യോനയെ തിരുത്തി.—യോന 3:10–4:1, 4, 11. a

 ഈ രണ്ട്‌ ഉദാഹ​ര​ണങ്ങൾ “മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതി നടപ്പാ​ക്കു​ന്നില്ല” എന്നു നമ്മളെ പഠിപ്പി​ക്കു​ന്നു.—യാക്കോബ്‌ 1:20.

 ദേഷ്യം എങ്ങനെ നിയ​ന്ത്രി​ക്കാം?

  •   അനിയ​ന്ത്രി​ത​മായ ദേഷ്യ​ത്തി​ന്റെ അപകടം തിരി​ച്ച​റി​യുക. ദേഷ്യം മുഴുവൻ പുറത്ത്‌ കാണി​ക്കു​ന്നത്‌ കരുത്തി​ന്റെ ലക്ഷണമാ​ണെന്നു ചിലർ ചിന്തി​ച്ചേ​ക്കാം. സത്യത്തിൽ ദേഷ്യം നിയ​ന്ത്രി​ക്കാൻ കഴിയാ​ത്തതു കാര്യ​മായ ഒരു കുറവാണ്‌. “കോപം നിയ​ന്ത്രി​ക്കാൻ കഴിയാ​ത്തവൻ ശത്രു​ക്കൾക്കു കീഴട​ങ്ങിയ, മതിലി​ല്ലാത്ത ഒരു നഗരം​പോ​ലെ” ആണ്‌. (സുഭാ​ഷി​തങ്ങൾ 25:28; 29:11) എന്നാൽ ദേഷ്യം നിയ​ന്ത്രി​ക്കാൻ പഠിക്കു​മ്പോൾ വാസ്‌ത​വ​ത്തിൽ യഥാർഥ കരുത്തും വിവേ​ക​വും ആയിരി​ക്കും നമ്മൾ കാണി​ക്കു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 14:29) “ശാന്തനായ മനുഷ്യൻ ശക്തനാ​യ​വ​നെ​ക്കാൾ ശ്രേഷ്‌ഠൻ” എന്നു ബൈബിൾ പറയുന്നു.—സുഭാ​ഷി​തങ്ങൾ 16:32.

  •   പിന്നീടു ഖേദി​ക്കേ​ണ്ടി​വ​രുന്ന എന്തെങ്കി​ലും ചെയ്യാൻ ഇടയാ​കു​ന്ന​തി​നു മുമ്പേ ദേഷ്യത്തെ വരുതി​യി​ലാ​ക്കുക. “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ! അസ്വസ്ഥ​നാ​യി​ത്തീർന്നിട്ട്‌ തിന്മ ചെയ്യരുത്‌” എന്നു സങ്കീർത്തനം 37:8 പറയുന്നു. ‘തിന്മ ചെയ്യാൻ’ ഇടയാ​കു​ന്ന​തി​നു മുമ്പേ നമുക്കു കോപം ഉപേക്ഷി​ക്കാം. “കോപം വന്നാലും പാപം ചെയ്യരുത്‌” എന്ന്‌ എഫെസ്യർ 4:26 പറയുന്നു.

  •   ദേഷ്യം പ്രശ്‌ന​ത്തി​ലേക്കു നയിക്കു​ന്ന​തി​നു മുമ്പേ രംഗം വിടുക. “വഴക്കു തുടങ്ങു​ന്നത്‌ അണക്കെട്ടു തുറന്നു​വി​ടു​ന്ന​തു​പോ​ലെ; കലഹം തുടങ്ങും​മു​മ്പേ അവിടം വിട്ട്‌ പോകുക” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 17:14) പ്രശ്‌നങ്ങൾ എത്രയും പെട്ടെന്നു പരിഹ​രി​ക്കു​ന്ന​താ​ണു ബുദ്ധി​യെ​ങ്കി​ലും അതു സമാധാ​ന​പ​ര​മാ​യി ചർച്ച ചെയ്യാൻ രണ്ടു വ്യക്തി​ക​ളും ആദ്യം ശാന്തരാ​കണം.

  •   വസ്‌തുത മനസ്സി​ലാ​ക്കുക. “മനുഷ്യ​ന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു” എന്നു സുഭാ​ഷി​തങ്ങൾ 19:11 പറയുന്നു. ഒരു നിഗമ​ന​ത്തിൽ എത്തുന്ന​തി​നു മുമ്പ്‌ പ്രശ്‌ന​ത്തി​ന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും മനസ്സി​ലാ​ക്കാ​നുള്ള ജ്ഞാനം നമുക്കുണ്ട്‌. പ്രശ്‌ന​ത്തി​ന്റെ എല്ലാ വശങ്ങളും മനസ്സി​ലാ​ക്കു​ന്നത്‌ അനാവ​ശ്യ​മായ കോപം ഒഴിവാ​ക്കാൻ സഹായി​ക്കും.—യാക്കോബ്‌ 1:19.

  •   മനസ്സമാ​ധാ​ന​ത്തി​നു​വേണ്ടി പ്രാർഥി​ക്കുക. “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” അനുഭ​വിച്ച്‌ അറിയാൻ പ്രാർഥന നമ്മളെ സഹായി​ക്കും. (ഫിലി​പ്പി​യർ 4:7) പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കുന്ന പ്രധാ​ന​പ്പെട്ട വിധങ്ങ​ളിൽ ഒന്നു പ്രാർഥ​ന​യാണ്‌. സമാധാ​നം, ക്ഷമ, ആത്മനി​യ​ന്ത്രണം തുടങ്ങിയ ഗുണങ്ങൾ തരാൻ പരിശു​ദ്ധാ​ത്മാ​വി​നു കഴിയും.—ലൂക്കോസ്‌ 11:13; ഗലാത്യർ 5:22, 23.

  •   കൂട്ടു​കാ​രെ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കുക. നമ്മൾ ആരോടു കൂട്ടു​കൂ​ടു​ന്നു​വോ അവരെ​പ്പോ​ലെ​യാ​കാ​നുള്ള സാധ്യ​ത​യുണ്ട്‌. (സുഭാ​ഷി​തങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33) ബൈബിൾ ഈ മുന്നറി​യി​പ്പു തരുന്നു: “ദേഷ്യ​ക്കാ​ര​നോ​ടു കൂട്ടു കൂടരുത്‌; മുൻകോ​പി​യോ​ടു ചങ്ങാത്ത​മ​രുത്‌.” കാരണം “അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കു​ക​യും കെണി​യിൽ അകപ്പെ​ടു​ക​യും ചെയ്യും.”—സുഭാ​ഷി​തങ്ങൾ 22:24, 25.

a യോനയുടെ പേരി​ലുള്ള ബൈബിൾപു​സ്‌തകം എഴുതാൻ ദൈവം അദ്ദേഹത്തെ ഉപയോ​ഗി​ച്ച​തിൽനിന്ന്‌, അദ്ദേഹം ദേഷ്യം കളഞ്ഞ്‌ ദൈവം നൽകിയ തിരുത്തൽ സ്വീക​രി​ച്ചെന്ന്‌ അനുമാ​നി​ക്കാം.