വിവരങ്ങള്‍ കാണിക്കുക

എല്ലാ ദുരി​ത​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാ​രൻ പിശാ​ചാ​ണോ?

എല്ലാ ദുരി​ത​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാ​രൻ പിശാ​ചാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 പിശാ​ചാ​യ സാത്താൻ ശരിക്കുള്ള ഒരു വ്യക്തി​യാ​ണെന്ന്‌ ബൈബിൾ പറയുന്നു. ശക്തനായ ഈ വ്യക്തി ഒരു കുറ്റവാ​ളി​സം​ഘ​ത്തി​ന്റെ തലവ​നെ​പ്പോ​ലെ ‘വ്യാജ​മാ​യ അടയാ​ള​ങ്ങൾ’ കാണി​ച്ചു​കൊ​ണ്ടും ‘വഞ്ചന​യോ​ടെ’ പ്രവർത്തി​ച്ചു​കൊ​ണ്ടും തന്റെ ഇഷ്ടം നടപ്പി​ലാ​ക്കു​ന്നു. കൂടാതെ ഒരു ‘വെളി​ച്ച​ദൂ​ത​നാ​യി ആൾമാറാട്ടം നടത്തു​ന്ന​വ​നാണ്‌’ സാത്താൻ എന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. (2 തെസ്സ​ലോ​നി​ക്യർ 2:9, 10; 2 കൊരി​ന്ത്യർ 11:14) സാത്താൻ വരുത്തി​വെ​ക്കു​ന്ന നാശന​ഷ്ട​ങ്ങൾ അവൻ സ്ഥിതി ചെയ്യു​ന്നെന്ന്‌ വിളി​ച്ച​റി​യി​ക്കു​ന്നു.

 എങ്കിലും ഇന്നു മനുഷ്യർ അനുഭ​വി​ക്കു​ന്ന എല്ലാ ദുരി​ത​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാ​രൻ പിശാചല്ല. എന്തു​കൊണ്ട്‌? കാരണം ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ ശരിയും തെറ്റും തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്രാപ്‌തി​യോ​ടെ​യാണ്‌. (യോശുവ 24:15) നമ്മൾ തെറ്റായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​മ്പോൾ അതിന്റെ പരിണ​ത​ഫ​ല​ങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും.—ഗലാത്യർ 6:7, 8.