ബൈബിളിന്‍റെ ഉത്തരം

പിശാചായ സാത്താൻ ശരിക്കുള്ള ഒരു വ്യക്തിയാണെന്ന് ബൈബിൾ പറയുന്നു. ശക്തനായ ഈ വ്യക്തി ഒരു കുറ്റവാളിസംത്തിന്‍റെ തലവനെപ്പോലെ ‘വ്യാജമായ അടയാങ്ങൾ’ കാണിച്ചുകൊണ്ടും ‘വഞ്ചനയോടെ’ പ്രവർത്തിച്ചുകൊണ്ടും തന്‍റെ ഇഷ്ടം നടപ്പിലാക്കുന്നു. കൂടാതെ ഒരു ‘വെളിച്ചദൂനായി ആൾമാറാട്ടം നടത്തുന്നനാണ്‌’ സാത്താൻ എന്ന് ബൈബിൾ വെളിപ്പെടുത്തുയും ചെയ്യുന്നു. (2 തെസ്സലോനിക്യർ 2:9, 10; 2 കൊരിന്ത്യർ 11:14) സാത്താൻ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ അവൻ സ്ഥിതി ചെയ്യുന്നെന്ന് വിളിച്ചറിയിക്കുന്നു.

എങ്കിലും ഇന്നു മനുഷ്യർ അനുഭവിക്കുന്ന എല്ലാ ദുരിങ്ങൾക്കും ദുരന്തങ്ങൾക്കും കാരണക്കാരൻ പിശാചല്ല. എന്തുകൊണ്ട്? കാരണം ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള പ്രാപ്‌തിയോടെയാണ്‌. (യോശുവ 24:15) നമ്മൾ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ അതിന്‍റെ പരിണങ്ങൾ അനുഭവിക്കേണ്ടിരും.—ഗലാത്യർ 6:7, 8.