വിവരങ്ങള്‍ കാണിക്കുക

ദിനോ​സ​റു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ദിനോ​സ​റു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

ദിനോ​സ​റു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പ്രത്യേ​കിച്ച്‌ ഒന്നും പറയു​ന്നില്ല. ‘എല്ലാം സൃഷ്ടി​ച്ച​തി​ന്റെ’ മഹത്ത്വം ബൈബിൾ യഹോ​വ​യ്‌ക്കാണ്‌ നൽകു​ന്നത്‌. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ദിനോ​സ​റു​ക​ളും അവയിൽ ഒന്നായി​രു​ന്നി​രി​ക്കണം. * (വെളി​പാട്‌ 4:11) ബൈബിൾ ദിനോ​സ​റു​ക​ളെ​ക്കു​റിച്ച്‌ എടുത്ത്‌ പറയു​ന്നി​ല്ലെ​ങ്കി​ലും അവയും ഉൾപ്പെ​ട്ടേ​ക്കാ​വുന്ന ചില ഇനങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌:

ദിനോ​സ​റു​കൾ മറ്റു ജീവി​ക​ളിൽനിന്ന്‌ പരിണ​മി​ച്ചു​വ​ന്ന​താ​ണോ?

പരിണാ​മ​ത്തി​ലൂ​ടെ ക്രമേണ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു പകരം ദിനോ​സ​റു​കൾ ഫോസിൽരേ​ഖ​യിൽ പെട്ടെന്ന്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യാണ്‌ കാണു​ന്നത്‌. എല്ലാ ജീവി​ക​ളെ​യും ദൈവം ഉണ്ടാക്കി​യെന്ന ബൈബി​ളി​ന്റെ പ്രസ്‌താ​വ​ന​കൾക്കു ചേർച്ച​യി​ലാണ്‌ ഇത്‌. ഉദാഹ​ര​ണ​ത്തിന്‌ സങ്കീർത്തനം 146:6 പറയു​ന്നത്‌ “ദൈവ​മ​ല്ലോ ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കി​യത്‌” എന്നാണ്‌.

ദിനോ​സ​റു​കൾ ഏതു കാലത്താണ്‌ ജീവി​ച്ചി​രു​ന്നത്‌?

കരയി​ലെ​യും കടലി​ലെ​യും ജീവജാ​ല​ങ്ങളെ സൃഷ്ടി​പ്പി​ന്റെ അഞ്ചാമ​ത്തെ​യും ആറാമ​ത്തെ​യും ദിവസ​ങ്ങ​ളി​ലാണ്‌ സൃഷ്ടി​ച്ച​തെന്നു ബൈബിൾ പറയുന്നു. * (ഉൽപത്തി 1:20-25, 31) ദിനോ​സ​റു​കൾ ജീവി​ച്ചി​രു​ന്നെ​ന്നും വളരെ കാലം ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നും ഉള്ള സാധ്യ​തയെ ബൈബിൾ തള്ളിക്ക​ള​യു​ന്നില്ല.

ബഹി​മോ​ത്തും ലിവ്യാ​ഥാ​നും ദിനോ​സ​റു​ക​ളാ​യി​രു​ന്നോ?

അല്ല. ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ബഹി​മോ​ത്തും ലിവ്യാ​ഥാ​നും ഏതു ജീവി​ക​ളാ​ണെന്നു കൃത്യ​മാ​യി പറയാ​നാ​കി​ല്ലെ​ങ്കി​ലും അവയെ​ക്കു​റിച്ച്‌ അവിടെ കാണുന്ന വിവര​ണങ്ങൾ വെച്ചു​നോ​ക്കു​മ്പോൾ ബഹി​മോത്ത്‌ ഹിപ്പോ​പ്പൊ​ട്ടാ​മ​സും ലിവ്യാ​ഥാൻ മുതല​യും ആണെന്ന്‌ അനുമാ​നി​ക്കാം. (ഇയ്യോബ്‌ 40:15-23; 41:1, 14-17, 31) ഈ മൃഗങ്ങളെ അടുത്ത്‌ നിരീ​ക്ഷി​ക്കാൻ ദൈവം ഇയ്യോ​ബി​നോട്‌ പറഞ്ഞു. എന്നാൽ ഇയ്യോബ്‌ ജീവി​ച്ചി​രു​ന്നത്‌ ദിനോ​സ​റു​കൾ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​യ​തിന്‌ അനേകം വർഷങ്ങൾക്കു ശേഷമാണ്‌. അതു​കൊണ്ട്‌ ‘ബഹി​മോ​ത്തും’ ‘ലിവ്യാ​ഥാ​നും’ ദിനോ​സ​റു​ക​ളാ​കാൻ ഒരു സാധ്യ​ത​യു​മില്ല.​—ഇയ്യോബ്‌ 40:16; 41:8.

ദിനോ​സ​റു​കൾക്ക്‌ എന്തു സംഭവി​ച്ചു?

ദിനോ​സ​റു​കൾ ഇല്ലാതാ​യ​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പ്രത്യേ​കിച്ച്‌ ഒന്നും പറയു​ന്നില്ല. എന്നിരു​ന്നാ​ലും, “(ദൈവ​ത്തി​ന്റെ) ഇഷ്ടപ്ര​കാ​ര​മാണ്‌” എല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ എന്നു ബൈബിൾ പറയുന്നു. (വെളി​പാട്‌ 4:11) അതു​കൊണ്ട്‌, ദിനോ​സ​റു​കളെ സൃഷ്ടി​ച്ച​തി​നു പിന്നിൽ ദൈവ​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു. ആ ഉദ്ദേശ്യം നടന്നു​ക​ഴി​ഞ്ഞ​പ്പോൾ അവയ്‌ക്കു വംശനാ​ശം സംഭവി​ക്കാൻ ദൈവം അനുവ​ദി​ച്ചു.

^ ഖ. 3 ഒരു സമയത്ത്‌ പല തരത്തി​ലും വലുപ്പ​ത്തി​ലും ഉള്ള ദിനോ​സ​റു​കൾ ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നെന്ന്‌ ഫോസിൽരേ​ഖകൾ സൂചി​പ്പി​ക്കു​ന്നു.

^ ഖ. 10 “ദിവസം” എന്നു ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തിന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ള​ട​ങ്ങിയ ഒരു കാലഘ​ട്ടത്തെ കുറി​ക്കാ​നും കഴിയും.​—ഉൽപത്തി 1:31; 2:1-4; എബ്രായർ 4:4, 11.