വിവരങ്ങള്‍ കാണിക്കുക

തോറാ എന്നാൽ എന്താണ്‌?

തോറാ എന്നാൽ എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 “തോറാ” എന്നതു തോഹ്‌റ എന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌. “ഉപദേശം,” “നിയമം” എന്നൊക്കെ അതു പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. a (സുഭാഷിതങ്ങൾ 1:8; 3:1; 28:4) ഈ എബ്രാ​യ​പ​ദം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നു മനസ്സി​ലാ​ക്കാൻ പിൻവ​രു​ന്ന ഉദാഹ​ര​ണ​ങ്ങൾ സഹായി​ക്കും:

  •   തോഹ്‌റ മിക്ക​പ്പോ​ഴും അർഥമാ​ക്കു​ന്നത്‌ ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളെ​യാണ്‌—ഉൽപത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവർത്തനം. ഈ പുസ്‌ത​ക​ങ്ങൾ പഞ്ചഗ്ര​ന്ഥ​ങ്ങൾ എന്നും അറിയ​പ്പെ​ടു​ന്നു. “അഞ്ചു ഭാഗങ്ങ​ളു​ള്ള വാല്യം” എന്ന്‌ അർഥമുള്ള ഗ്രീക്കു​പ​ദ​ത്തിൽനി​ന്നാണ്‌ ഇതു വന്നിരി​ക്കു​ന്നത്‌. തോറാ എഴുതി​യത്‌ മോശ​യാ​യ​തു​കൊണ്ട്‌ അതിനെ ‘മോശ​യു​ടെ നിയമ​പു​സ്‌ത​കം’ എന്നും വിളി​ക്കു​ന്നു. (യോശുവ 8:31; നെഹമ്യ 8:1) തെളി​വ​നു​സ​രിച്ച്‌, ഇത്‌ ആദ്യം എഴുതി​യത്‌ ഒറ്റ പുസ്‌ത​ക​മാ​യി​ട്ടാണ്‌. എന്നാൽ കൈകാ​ര്യം ചെയ്യാ​നു​ള്ള എളുപ്പ​ത്തി​നു​വേ​ണ്ടി പിന്നീട്‌ പല പുസ്‌ത​ക​ങ്ങ​ളാ​യി തിരിച്ചു.

  •   ചില പ്രത്യേക വിഷയ​ങ്ങ​ളോട്‌ അനുബ​ന്ധിച്ച്‌ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ങ്ങ​ളെ​യും തോഹ്‌റ എന്നു വിളി​ക്കു​ന്നു. അതിന്റെ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌ “പാപയാ​ഗ​ത്തി​ന്റെ നിയമം (തോഹ്‌റ),” “കുഷ്‌ഠ​ത്തെ സംബന്ധി​ച്ചു​ള്ള നിയമം,” “നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം” തുടങ്ങി​യവ.—ലേവ്യ 6:25; 14:57; സംഖ്യ 6:13.

  •   ചില​പ്പോൾ ഉപദേ​ശ​ത്തെ​യും പ്രബോ​ധ​ന​ത്തെ​യും അർഥമാ​ക്കാൻ തോഹ്‌റ എന്ന പദം ഉപയോ​ഗി​ക്കാ​റുണ്ട്‌. അത്തരം ഉപദേ​ശ​ങ്ങൾ മാതാ​പി​താ​ക്ക​ളിൽനി​ന്നോ ബുദ്ധി​ശാ​ലി​ക​ളിൽനി​ന്നോ ദൈവ​ത്തിൽനി​ന്നു​ത​ന്നെ​യോ ആകാം.—സുഭാ​ഷി​ത​ങ്ങൾ 1:8; 3:1; 13:14; യശയ്യ 2:3, അടിക്കുറിപ്പ്‌.

തോറാ​യിൽ അഥവാ പഞ്ചഗ്ര​ന്ഥ​ങ്ങ​ളിൽ എന്താണ്‌ അടങ്ങി​യി​ട്ടു​ള്ളത്‌?

  •   സൃഷ്ടി​യു​ടെ സമയം​മു​തൽ മോശ​യു​ടെ മരണം​വ​രെ ദൈവം മനുഷ്യ​രോട്‌ ഇടപെ​ട്ട​തി​ന്റെ ചരിത്രം.—ഉൽപത്തി 1:27, 28; ആവർത്തനം 34:5.

  •   മോശ​യു​ടെ നിയമ​ത്തി​ലെ ചട്ടങ്ങൾ. (പുറപ്പാട്‌ 24:3) ആ നിയമ​ത്തിൽ 600-ലധികം പ്രമാ​ണ​ങ്ങ​ളുണ്ട്‌. ശേമ അഥവാ ജൂതന്മാ​രു​ടെ വിശ്വാ​സ​പ്ര​ഖ്യാ​പ​നം ആണ്‌ അതിൽ മുഖ്യം. ശേമയി​ലെ ഒരു ഭാഗം ഇങ്ങനെ​യാണ്‌: “നിന്റെ ദൈവ​മാ​യ യഹോ​വ​യെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേഹിക്കണം.” (ആവർത്തനം 6:4-9) യേശു അതിനെ “ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന” എന്നാണു വിളി​ച്ചത്‌.—മത്തായി 22:36-38.

  •   ദൈവ​ത്തി​ന്റെ പേരായ യഹോവ എന്നത്‌ 1,800-ലധികം പ്രാവ​ശ്യ​മുണ്ട്‌. ആ നാമം ഉപയോ​ഗി​ക്കു​ന്ന​തി​നെ വിലക്കു​ന്ന​തി​നു പകരം അത്‌ ഉച്ചരി​ക്കാൻ ദൈവ​ജ​ന​ത്തോട്‌ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള കല്‌പ​ന​കൾ തോറാ​യിൽ കാണാം.—സംഖ്യ 6:22-27; ആവർത്തനം 6:13; 10:8; 21:5.

തോറാ​യെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: തോറാ​യി​ലെ നിയമങ്ങൾ എല്ലാ കാല​ത്തേ​ക്കു​മു​ള്ള​താണ്‌, അവ കാലഹ​ര​ണ​പ്പെ​ടു​ന്നി​ല്ല.

 യാഥാർഥ്യം: ശബത്ത്‌, പൗരോ​ഹി​ത്യം, പാപപ​രി​ഹാ​ര​ദി​വ​സം തുടങ്ങി​യ​വ​യോ​ടു ബന്ധപ്പെട്ട തോറാ​യി​ലെ ചില ചട്ടങ്ങൾ ‘ശാശ്വ​ത​മോ’ ‘നിത്യം നിലനിൽക്കു​ന്ന​തോ’ ആണെന്നു ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങൾ വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌ എന്നതു ശരിയാണ്‌. (പുറപ്പാട്‌ 31:16; 40:15; ലേവ്യ 16:33, 34, പി.ഒ.സി.) എന്നാൽ ഈ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ച എബ്രാ​യ​പ​ദ​ത്തിന്‌ ‘എന്നേക്കും നിലനിൽക്കു​ന്ന’ എന്ന അർഥം മാത്രമല്ല, ‘ഒരു നിശ്ചി​ത​കാ​ല​ത്തേക്ക്‌ നിലനിൽക്കു​ന്ന’ എന്ന അർഥവു​മുണ്ട്‌. b മോശ​യു​ടെ നിയമം പ്രാബ​ല്യ​ത്തിൽ വന്ന്‌ 900 വർഷം കഴിഞ്ഞ​പ്പോൾ അതിനു പകരമാ​യി “പുതിയ ഉടമ്പടി” സ്ഥാപി​ക്കു​മെന്ന്‌ ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (യിരെമ്യ 31:31-33) അത്‌ “’ഒരു പുതിയ ഉടമ്പടി’ ആണ്‌ എന്നു പറഞ്ഞു​കൊണ്ട്‌ മുമ്പ​ത്തേ​തി​നെ ദൈവം കാലഹ​ര​ണ​പ്പെ​ട്ട​താ​ക്കി.” (എബ്രായർ 8:7-13) ഇന്നേക്ക്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നു.—എഫെസ്യർ 2:15.

 തെറ്റി​ദ്ധാ​രണ: തോറാ​യ്‌ക്കു തുല്യ​മാ​യ സ്ഥാനമാണ്‌ വാമൊ​ഴി​യാ​യി കൈമാ​റി​യ ജൂതപാ​ര​മ്പ​ര്യ​ങ്ങൾക്കും താൽമൂ​ദി​നും ഉള്ളത്‌.

 യാഥാർഥ്യം: എഴുത​പ്പെട്ട തോറാ​യ്‌ക്കു പുറമേ ദൈവം മോശ​യ്‌ക്കു മറ്റു നിയമ​ങ്ങ​ളൊ​ന്നും കൊടു​ത്ത​താ​യി ബൈബിൾ പറയു​ന്നി​ല്ല. പകരം ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യഹോവ ഇങ്ങനെ​യും മോശ​യോ​ടു പറഞ്ഞു: ‘ഈ വാക്കുകൾ നീ എഴുതി​വെ​ക്കു​ക.’” (പുറപ്പാട്‌ 34:27) പരീശ​ന്മാർ തുടങ്ങി​വെച്ച ജൂതപാ​ര​മ്പ​ര്യ​ങ്ങൾ വാമൊ​ഴി​യാ​യി കൈമാ​റു​ക​യും പിന്നീട്‌ എഴുതി​വെ​ക്കു​ക​യും ചെയ്‌തു. മിഷ്‌ന എന്ന പേരിൽ അറിയ​പ്പെട്ട അതിനെ അവസാനം താൽമൂ​ദി​ന്റെ ഭാഗമാ​ക്കി. ഈ പാരമ്പ​ര്യ​ങ്ങൾ തോറാ​യു​മാ​യി യോജി​പ്പി​ലല്ല. അതു​കൊ​ണ്ടാണ്‌ “പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവ​വ​ച​ന​ത്തി​നു വില കല്‌പി​ക്കാ​തി​രി​ക്കു​ന്നു” എന്നു പരീശ​ന്മാ​രോട്‌ യേശു​വി​നു പറയേ​ണ്ടി​വ​ന്നത്‌.—മത്തായി 15:1-9.

 തെറ്റി​ദ്ധാ​രണ: തോറാ സ്‌ത്രീ​ക​ളെ പഠിപ്പി​ക്കേ​ണ്ട​തി​ല്ല.

 യാഥാർഥ്യം: സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെടെ ഇസ്രാ​യേൽ ജനത്തെ മുഴുവൻ നിയമം വായി​ച്ചു​കേൾപ്പി​ക്ക​ണ​മെന്നു മോശ​യു​ടെ നിയമം അനുശാ​സി​ച്ചി​രു​ന്നു. എന്തു​കൊണ്ട്‌? “നിയമ​ത്തി​ലെ വാക്കു​ക​ളെ​ല്ലാം കേട്ടു​പ​ഠി​ക്കാ​നും ശ്രദ്ധാപൂർവം പാലി​ക്കാ​നും നിങ്ങളു​ടെ ദൈവ​മാ​യ യഹോ​വ​യെ ഭയപ്പെ​ടാ​നും” വേണ്ടി​യാണ്‌ അങ്ങനെ​യൊ​രു ചട്ടം നൽകി​യത്‌.—ആവർത്തനം 31:10-12. c

 തെറ്റി​ദ്ധാ​രണ: തോറാ​യിൽ നിഗൂ​ഢ​മാ​യ സന്ദേശ​ങ്ങ​ളുണ്ട്‌.

 യാഥാർഥ്യം: തോറാ​യി​ലെ സന്ദേശം നമ്മുടെ എത്തുപാ​ടിന്‌ അതീത​മോ നിഗൂ​ഢ​മോ അല്ല, പകരം വ്യക്തവും എല്ലാവർക്കും മനസ്സി​ലാ​കു​ന്ന​തും ആണെന്നാണ്‌ അത്‌ എഴുതിയ മോശ അഭി​പ്രാ​യ​പ്പെ​ട്ടത്‌. (ആവർത്തനം 30:11-14) തോറാ​യിൽ നിഗൂ​ഢ​സ​ന്ദേ​ശ​മുണ്ട്‌ എന്ന സിദ്ധാന്തം കബാല​യിൽനിന്ന്‌ അഥവാ ജൂതരു​ടെ നിഗൂ​ഢ​പാ​ര​മ്പ​ര്യ​ത്തിൽനിന്ന്‌ ആണ്‌ വന്നിട്ടു​ള്ളത്‌. അതിലാ​ക​ട്ടെ, തിരു​വെ​ഴു​ത്തു​ക​ളെ വ്യാഖ്യാ​നി​ക്കാൻ “കൗശല​പൂർവം കെട്ടി​ച്ച​മച്ച” രീതി​ക​ളാണ്‌ അവലം​ബി​ച്ചി​രി​ക്കു​ന്നത്‌. d2 പത്രോസ്‌ 1:16.

a ഒരു ബൈബിൾ പദസൂ​ചി​ക​യു​ടെ (The Strongest Strong’s Exhaustive Concordance of the Bible) പരിഷ്‌ക​രി​ച്ച പതിപ്പി​ന്റെ “എബ്രായ-അരമായ നിഘണ്ടു-പഴയ നിയമ​ത്തി​ന്റെ സൂചിക” എന്നതിനു കീഴിലെ 8451-ാമത്തെ പദവും അതിന്റെ വിശദീ​ക​ര​ണ​വും നോക്കുക.

b പഴയനിയമ ദൈവ​ശാ​സ്‌ത്ര പദഗ്രന്ഥം (Theological Wordbook of the Old Testament), വാല്യം 2, പേജ്‌ 672-673 കാണുക.

c ഇക്കാര്യത്തിൽ തോറാ പഠിപ്പി​ക്കു​ന്ന​തി​നു നേർവി​പ​രീ​ത​മാണ്‌ ജൂതപാ​ര​മ്പ​ര്യം. അതനു​സ​രിച്ച്‌ സ്‌ത്രീ​കൾ തോറാ പഠിക്കു​ന്ന​തു ശരിയല്ല. ഇതിന്‌ ഉദാഹ​ര​ണ​മാണ്‌, മിഷ്‌ന​യി​ലെ എലീയേസെർ ബേൻ ഹിർകാ​നസ്‌ റബ്ബിയു​ടെ വാക്കുകൾ. അത്‌ ഇങ്ങനെ​യാണ്‌: “ആരെങ്കി​ലും മകളെ തോറാ പഠിപ്പി​ക്കു​ന്നെ​ങ്കിൽ അവളെ അസഭ്യം പഠിപ്പി​ക്കു​ന്ന​തി​നു തുല്യ​മാണ്‌.” (സോത്താഹ്‌ 3:4) ഇനി, “തോറാ സ്‌ത്രീ​കൾക്കു പകർന്നു​കൊ​ടു​ക്കു​ന്ന​തി​ലും നല്ലത്‌ അതു കത്തിച്ചു​ക​ള​യു​ന്ന​താണ്‌” എന്ന പ്രസ്‌താ​വന യരുശ​ലേം താൽമൂ​ദി​ലും കാണാ​നാ​കും.—സോത്താഹ്‌ 3:19എ.

d ഉദാഹരണത്തിന്‌, തോറാ​യെ​ക്കു​റി​ച്ചു​ള്ള കബാലൻ ചിന്താ​ഗ​തി​യെ സംബന്ധിച്ച്‌ ജൂതരു​ടെ ഒരു എൻ​സൈ​ക്ലോ​പീ​ഡി​യ (Encyclopaedia Judaica) പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “തോറാ​യിൽ ഒരു കാര്യ​ത്തെ​ക്കു​റി​ച്ചും ഒന്നും വ്യക്തമാ​യി പറഞ്ഞി​ട്ടി​ല്ല. ഓരോ​രു​ത്തർക്കും ഇഷ്ടാനു​സ​ര​ണം വ്യാഖ്യാ​നി​ക്കാൻ കഴിയുന്ന രീതി​യി​ലാണ്‌ അത്‌ എഴുതി​യി​രി​ക്കു​ന്നത്‌.”—രണ്ടാമത്തെ പതിപ്പ്‌, വാല്യം 11, പേജ്‌ 659.