ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ട്യൂറി​നി​ലെ ശവക്കച്ച യേശു​വി​ന്റേ​താ​ണോ?

മലയാളം
ട്യൂറി​നി​ലെ ശവക്കച്ച യേശു​വി​ന്റേ​താ​ണോ?
https://cms-imgp.jw-cdn.org/img/p/502018135/univ/art/502018135_univ_sqr_xl.jpg
ijwbq ലേഖനം 148

ട്യൂറി​നി​ലെ ശവക്കച്ച യേശുവിന്റേതാണോ?

ട്യൂറി​നി​ലെ ശവക്കച്ച യേശുവിന്റേതാണോ?

ബൈബി​ളി​ന്റെ ഉത്തരം

 ട്യൂറി​നി​ലെ ശവക്കച്ച​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ ഒന്നും പറയു​ന്നില്ല. യേശു​വി​നെ സംസ്‌ക​രി​ച്ച​പ്പോൾ ശരീരം പൊതി​ഞ്ഞത്‌ ഈ ലിനൻതു​ണി​കൊ​ണ്ടാ​ണെന്നു പലരും വിചാ​രി​ക്കു​ന്നു. അതു​കൊണ്ട്‌ ക്രൈ​സ്‌ത​വ​സ​മൂ​ഹ​ത്തി​ന്റെ ഏറ്റവും വലിയ തിരു​ശേ​ഷി​പ്പു​ക​ളിൽ ഒന്നായി​ട്ടാ​ണു ചിലർ ഇതിനെ കാണു​ന്നത്‌. ഇറ്റലി​യി​ലെ ട്യൂറി​നി​ലുള്ള ഒരു പ്രധാ​ന​പ​ള്ളി​യിൽ ഈ ശവക്കച്ച ഉന്നത സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ സൂക്ഷി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌.

 ട്യൂറി​നി​ലെ ശവക്കച്ച യേശു​വി​ന്റേ​താ​ണെന്ന വാദത്തെ ബൈബിൾവി​വ​ര​ണങ്ങൾ പിന്താ​ങ്ങു​ന്നു​ണ്ടോ? ഇല്ല.

 ബൈബിൾ പറയു​ന്ന​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി ഈ ശവക്കച്ച​യ്‌ക്കുള്ള മൂന്നു പ്രത്യേ​ക​തകൾ നോക്കാം.

  1.   ഈ ശവക്കച്ച​യ്‌ക്കു 442 സെന്റി​മീ​റ്റർ നീളവും 113 സെന്റി​മീ​റ്റർ വീതി​യും (14 അടി 6 ഇഞ്ച്‌ നീളവും 3 അടി 8 ഇഞ്ച്‌ വീതി​യും) ആണുള്ളത്‌. കൂടാതെ 8 സെന്റി​മീ​റ്റർ (3 ഇഞ്ച്‌) നീളമുള്ള ഒരു തുണി​ക്ക​ഷണം നീളത്തിൽ തുന്നി​പ്പി​ടി​പ്പി​ച്ചി​ട്ടു​മുണ്ട്‌.

     ബൈബിൾ പറയു​ന്നത്‌: യേശു​വി​ന്റെ ശവശരീ​രം പൊതി​ഞ്ഞത്‌ ഒറ്റ ലിനൻ തുണി​കൊ​ണ്ടല്ല, പല തുണി​ക്ക​ഷ​ണങ്ങൾ ഉപയോ​ഗി​ച്ചാണ്‌. തല പൊതി​യാൻതന്നെ ഒരു തുണി​യു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാൾ ഒഴിഞ്ഞ ശവക്കല്ല​റ​യിൽ എത്തിയ​പ്പോൾ “ലിനൻതു​ണി​കൾ കിടക്കു​ന്നതു . . . കണ്ടു.” ബൈബിൾ പറയുന്നു: “യേശുവിന്റെ തലയി​ലു​ണ്ടാ​യി​രുന്ന തുണി മറ്റു തുണി​ക​ളു​ടെ​കൂ​ടെ​യ​ല്ലാ​തെ വേറൊ​രി​ടത്ത്‌ ചുരു​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.”—യോഹ​ന്നാൻ 20:6, 7.

  2.   ഈ ശവക്കച്ച​യിൽ കുളി​പ്പി​ക്കാത്ത ശവശരീ​ര​ത്തി​ന്റെ രക്തക്കറകൾ കാണാം.

     ബൈബിൾ പറയു​ന്നത്‌: യേശു മരിച്ച​പ്പോൾ “ജൂതന്മാ​രു​ടെ ശവസം​സ്‌കാ​ര​രീ​തി​യ​നു​സ​രിച്ച്‌” ശിഷ്യ​ന്മാർ യേശു​വി​ന്റെ ശരീരം ഒരുക്കി. (യോഹ​ന്നാൻ 19:39-42) അതിൽ സംസ്‌കാ​ര​ത്തി​നു മുമ്പ്‌ ശവശരീ​രം കുളി​പ്പി​ക്കു​ന്ന​തും തൈല​വും സുഗന്ധ​വ​സ്‌തു​ക്ക​ളും പുരട്ടു​ന്ന​തും ഉൾപ്പെ​ടു​ന്നു. (മത്തായി 26:12; പ്രവൃ​ത്തി​കൾ 9:37) അതു​കൊണ്ട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രും ശവസം​സ്‌കാ​ര​ത്തി​നു മുമ്പ്‌ യേശു​വി​ന്റെ ശരീരം കുളി​പ്പി​ച്ചി​ട്ടാ​യി​രി​ക്കും ശവക്കച്ച​യിൽ പൊതി​ഞ്ഞത്‌.

  3.   എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ ശവക്കച്ച​യിൽ ഒരു മനുഷ്യ​ന്റെ രൂപം പതിഞ്ഞി​ട്ടുണ്ട്‌. “ശവക്കച്ച നീളത്തിൽ വിരി​ച്ചിട്ട്‌ അതിന്റെ ഒരു പകുതി​യിൽ ശവശരീ​രം കിടത്തി​യ​താ​യും എന്നിട്ട്‌ മറുപ​കു​തി ഉപയോ​ഗിച്ച്‌ ശവശരീ​ര​ത്തി​ന്റെ തലമുതൽ കാലു​വരെ മൂടി​യ​താ​യും തോന്നു​ന്നു. അങ്ങനെ ശവശരീ​ര​ത്തി​ന്റെ അടിഭാ​ഗ​വും മുകൾഭാ​ഗ​വും മൂടിയ ഒരു കച്ചയാ​ണിത്‌.”

     ബൈബിൾ പറയു​ന്നത്‌: യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചും ഒഴിഞ്ഞ ശവക്കല്ല​റ​യെ​ക്കു​റി​ച്ചും യേശു​വി​ന്റെ ശിഷ്യ​ന്മാർ ചർച്ച ചെയ്‌തെന്നു ബൈബിൾ പറയുന്നു. കൂടാതെ ചില സ്‌ത്രീ​കൾ “അസാധാ​ര​ണ​കാഴ്‌ച കണ്ടെന്നും ദൈവ​ദൂ​ത​ന്മാർ പ്രത്യ​ക്ഷ​രാ​യി യേശു ജീവി​ച്ചി​രി​പ്പു​ണ്ടെന്ന്‌” അവരോ​ടു പറഞ്ഞെ​ന്നും ഉള്ള കാര്യ​ത്തെ​ക്കു​റി​ച്ചും അവർ സംസാ​രി​ച്ചു. (ലൂക്കോസ്‌ 24:15-24) ട്യൂറി​നി​ലെ ശവക്കച്ച​യാണ്‌ യേശു​വി​ന്റെ കല്ലറയിൽ ഉണ്ടായി​രു​ന്ന​തെ​ങ്കിൽ ശിഷ്യ​ന്മാർ അതെക്കു​റി​ച്ചും അതിൽ പതിഞ്ഞി​രി​ക്കുന്ന രൂപ​ത്തെ​ക്കു​റി​ച്ചും ചർച്ച ചെയ്‌തേനേ. പക്ഷേ അങ്ങനെ​യൊ​രു ചർച്ച നടന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല.

ശവക്കച്ചയെ പൂജി​ക്ക​ണോ?

 വേണ്ട. അത്‌ ശരിക്കും യേശു​വി​ന്റെ ശവക്കച്ച​യാ​ണെ​ങ്കിൽത്തന്നെ അതിനെ പൂജി​ക്കു​ന്നതു തെറ്റാണ്‌. എന്തു​കൊണ്ട്‌? ചില ബൈബിൾത​ത്ത്വ​ങ്ങൾ നോക്കാം.

  1.   അതിന്റെ ആവശ്യ​മില്ല. യേശു പറഞ്ഞു: “ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌. ദൈവത്തെ ആരാധി​ക്കു​ന്നവർ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കണം.” (യോഹ​ന്നാൻ 4:24) സത്യാ​രാ​ധ​ന​യിൽ തിരു​ശേ​ഷി​പ്പു​കൾക്കോ ബിംബ​ങ്ങൾക്കോ സ്ഥാനമില്ല.

  2.   അത്‌ വിലക്കി​യി​രി​ക്കു​ന്നു. പത്തു കല്‌പ​നകൾ വിഗ്ര​ഹാ​രാ​ധന വിലക്കു​ന്നു. (ആവർത്തനം 5:6-10) സമാന​മാ​യി “വിഗ്ര​ഹ​ങ്ങ​ളിൽനിന്ന്‌ അകന്നി​രി​ക്കാൻ” ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോട്‌ കല്‌പി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:21) ശവക്കച്ച വിഗ്രഹം അല്ല, തങ്ങളുടെ മതവി​ശ്വാ​സ​ത്തി​ന്റെ ചിഹ്നമോ അടയാ​ള​മോ മാത്ര​മാ​ണെന്ന്‌ ചിലർ വാദി​ച്ചേ​ക്കാം. എന്നാൽ ഒരു ചിഹ്നത്തെ പൂജി​ക്കുന്ന വ്യക്തിക്ക്‌ അത്‌ ഒരു വിഗ്ര​ഹ​മാ​യി മാറും. a അതു​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ആരും ഈ ശവക്കച്ച ഉൾപ്പെ​ടെ​യുള്ള ഒരു വസ്‌തു​വി​നെ​യും ഭക്ത്യാ​ദ​ര​വോ​ടെ വീക്ഷി​ക്കില്ല.

a ആരാധിക്കപ്പെടുന്ന ഒരു പ്രതി​മ​യോ പ്രതീ​ക​മോ ചിഹ്നമോ ആണ്‌ വിഗ്രഹം.