ബൈബിളിന്‍റെ ഉത്തരം

അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെ ദൈവം വിധിക്കും’ എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (എബ്രായർ 13:4, പി. ഒ. സി.) “അധാർമിപ്രവൃത്തി” അഥവാ അസന്മാർഗികത എന്നതിനുള്ള ഗ്രീക്ക് വാക്കായ പോർണിയിൽ വിവാത്തിനു മുമ്പുള്ള ലൈംഗിന്ധങ്ങളും ഉൾപ്പെടുന്നു. അതുകൊണ്ട്, വിവാഹില്ലാത്തവർ ഒരുമിച്ച് ജീവിക്കുന്നത്‌ ദൈവത്തിന്‍റെ ദൃഷ്ടിയിൽ തെറ്റാണ്‌—അവർ പിന്നീട്‌ വിവാഹിരാകാൻ പോകുന്നരാണെങ്കിലും ഇതു സത്യമാണ്‌.

രണ്ടു പേർ തീവ്രമായ പ്രണയത്തിലാണെങ്കിലോ? ലൈംഗിന്ധത്തിലേർപ്പെടുന്നതിനു മുമ്പ് അവർ വിവാഹിരാണം എന്നുതന്നെ ദൈവം ആവശ്യപ്പെടുന്നു. സ്‌നേഹിക്കാനുള്ള കഴിവോടുകൂടി നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌ ദൈവം തന്നെയാണ്‌. ദൈവത്തിന്‍റെ പ്രധാന ഗുണമാണ്‌ സ്‌നേഹം. (1 യോഹന്നാൻ 4:8) വിവാഹിതർക്ക് മാത്രമുള്ള അവകാമാണ്‌ ലൈംഗിന്ധം എന്നു പറയാൻ ദൈവത്തിന്‌ നല്ല കാരണമുണ്ട്.