വിവരങ്ങള്‍ കാണിക്കുക

‘ജീവന്റെ പുസ്‌ത​ക​ത്തിൽ’ ആരുടെ പേരു​ക​ളാണ്‌ എഴുതു​ന്നത്‌?

‘ജീവന്റെ പുസ്‌ത​ക​ത്തിൽ’ ആരുടെ പേരു​ക​ളാണ്‌ എഴുതു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

“ജീവന്റെ ചുരുൾ” അഥവാ ‘ഓർമപ്പുസ്‌തകം’ എന്ന്‌ വിളി​ച്ചി​രി​ക്കു​ന്ന “ജീവന്റെ പുസ്‌ത​ക​ത്തിൽ” നിത്യജീവൻ എന്ന സമ്മാനം ലഭിക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രു​ടെ പേരു​ക​ളുണ്ട്‌. (വെളിപാട്‌ 3:5; 20:12; മലാഖി 3:16) തന്നോ​ടു​ള്ള വിശ്വ​സ്‌ത​മാ​യ അനുസ​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ എഴുതേണ്ട പേരുകൾ തീരു​മാ​നി​ക്കു​ന്നത്‌ ദൈവ​മാണ്‌.—യോഹ​ന്നാൻ 3:16; 1 യോഹ​ന്നാൻ 5:3.

ഒരു പുസ്‌ത​ക​ത്തിൽ എഴുതി​യാ​ലെ​ന്ന​പോ​ലെ ‘ലോകാ​രം​ഭം​മു​ത​ലുള്ള’ തന്റെ വിശ്വ​സ്‌ത​ദാ​സ​രു​ടെ പേരുകൾ ദൈവം ഓർമ​യിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. (വെളിപാട്‌ 17:8) ജീവന്റെ പുസ്‌ത​ക​ത്തിൽ പേരുള്ള ആദ്യത്തെ വ്യക്തി, തെളി​വ​നു​സ​രിച്ച്‌ വിശ്വ​സ്‌ത​നാ​യ ഹാബേൽ ആയിരു​ന്നു. (എബ്രായർ 11:4) ‘തനിക്കു​ള്ള​വ​രെ അറിയുന്ന’ സ്‌നേ​ഹ​നി​ധി​യാ​യ ദൈവ​മാണ്‌ യഹോ​വ​യെന്ന്‌ ജീവന്റെ പുസ്‌ത​കം തെളിവു നൽകുന്നു.—2 തിമൊ​ഥെ​യൊസ്‌ 2:19; 1 യോഹ​ന്നാൻ 4:8.

‘ജീവന്റെ പുസ്‌ത​ക​ത്തിൽനിന്ന്‌’ പേര്‌ മായ്‌ച്ചു​ക​ള​യാ​നാ​കു​മോ?

കഴിയും. പുരാതന ഇസ്രാ​യേ​ലി​ലെ അനുസ​ര​ണ​മി​ല്ലാ​ത്ത ആളുക​ളെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ആരാണോ എനിക്ക്‌ എതിരെ പാപം ചെയ്‌തത്‌ അവന്റെ പേര്‌ എന്റെ പുസ്‌തകത്തിൽനിന്ന്‌ ഞാൻ മായ്‌ച്ചു​ക​ള​യും.” (പുറപ്പാട്‌ 32:33) എന്നാൽ വിശ്വ​സ്‌ത​രാ​ണെന്ന്‌ തെളി​യി​ച്ചാൽ ‘ജീവന്റെ ചുരു​ളിൽനിന്ന്‌’ നമ്മുടെ പേര്‌ മായ്‌ച്ചു​ക​ള​യി​ല്ല.