വിവരങ്ങള്‍ കാണിക്കുക

ചൂതാട്ടം പാപമാ​ണോ?

ചൂതാട്ടം പാപമാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 ചൂതാ​ട്ട​ത്തെ​ക്കു​റിച്ച്‌ ബൈബിൾ വിശദ​മാ​യി ചർച്ച ചെയ്യു​ന്നി​ല്ലെ​ങ്കി​ലും അതിലെ തത്ത്വങ്ങ​ളിൽനിന്ന്‌ ചൂതാ​ട്ട​ത്തെ ദൈവം പാപമാ​യി കാണു​ന്നെ​ന്നു മനസ്സി​ലാ​ക്കാം.—എഫെസ്യർ 5:17. *

  •   ദൈവം വെറു​ക്കു​ന്ന അത്യാ​ഗ്ര​ഹ​മാണ്‌ ചൂതാ​ട്ട​ത്തി​നു പിന്നി​ലു​ള്ളത്‌. (1 കൊരി​ന്ത്യർ 6:9, 10; എഫെസ്യർ 5:3, 5) ചൂതാട്ടം നടത്തു​ന്ന​വർ മറ്റുള്ള​വ​രു​ടെ നഷ്ടങ്ങളിൽനിന്ന്‌ പണമു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നു. എന്നാൽ, മറ്റുള്ള​വ​രു​ടെ വസ്‌തു​ക്കൾ മോഹി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു.—പുറപ്പാട്‌ 20:17; റോമർ 7:7; 13:9, 10.

  •   ചെറിയ തുകയ്‌ക്കു​വേ​ണ്ടി​യു​ള്ള ചൂതാട്ടമാണെങ്കിൽപ്പോലും അതു ഹാനി​ക​ര​മാ​യ പണസ്‌നേ​ഹം ഉണർത്തും.—1 തിമൊ​ഥെ​യൊസ്‌ 6:9, 10.

  •   ചൂതാ​ട്ട​ക്കാർ സാധാ​ര​ണ​ഗ​തി​യിൽ അന്ധവി​ശ്വാ​സ​ങ്ങ​ളി​ലും ഭാഗ്യ​ത്തി​ലും ആശ്രയി​ക്കു​ന്നു. എന്നാൽ, അത്തരം വിശ്വാ​സ​ങ്ങ​ളെ ദൈവം വിഗ്ര​ഹാ​രാ​ധ​ന​യു​ടെ രൂപങ്ങ​ളാ​യി കണക്കാ​ക്കു​ന്ന​തു​കൊണ്ട്‌ അതു ദൈവ​ത്തി​ന്റെ ആരാധ​ന​യു​മാ​യി ഒത്തു​പോ​കി​ല്ല.—യശയ്യ 65:11. *

  •   മെയ്യന​ങ്ങാ​തെ നേട്ടമുണ്ടാക്കാൻ നോക്കാ​തെ കഠിനാ​ധ്വാ​നം ചെയ്യാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 2:24; എഫെസ്യർ 4:28) ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ന്ന​വർ “വേല​ചെയ്‌ത്‌” ഉപജീ​വ​നം​ക​ഴി​ക്കു​ന്നു.—2 തെസ്സ​ലോ​നി​ക്യർ 3:10, 12.

  •   ചൂതാട്ടം, ഹാനി​ക​ര​മാ​യ മത്സരമ​നോ​ഭാ​വം ഉണർത്തു​ന്നു. ബൈബിൾ അതിന്‌ എതിരാണ്‌.—ഗലാത്യർ 5:26.

^ റോമൻ പട്ടാള​ക്കാർ യേശു​വി​ന്റെ വസ്‌ത്ര​ത്തി​നു​വേ​ണ്ടി ചീട്ടിട്ടു അഥവാ “ചൂതാട്ടം” നടത്തി എന്നു പറയു​ന്നി​ടത്ത്‌ മാത്ര​മാണ്‌ ബൈബിൾ ചൂതാ​ട്ട​ത്തെ​ക്കു​റിച്ച്‌ പരാമർശിക്കുന്നത്‌.—മത്തായി 27:35; യോഹ​ന്നാൻ 19:23, 24; സമകാ​ലീ​ന ഇംഗ്ലീഷ്‌ ഭാഷാ​ന്ത​രം; ഗുഡ്‌ ന്യൂസ്‌ ഭാഷാ​ന്ത​രം.

^ ഈ വാക്യ​ത്തി​ലെ ‘ഗദ്‌’ ഭാഗ്യ​ത്തി​ന്റെ​യും ‘മെനി’ വിധി​യു​ടെ​യും ദൈവ​ങ്ങ​ളാണ്‌.