വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ക്ഷമ ലഭിക്കുയില്ലാത്ത പാപം എന്താണ്‌?

ക്ഷമ ലഭിക്കുയില്ലാത്ത പാപം എന്താണ്‌?

ബൈബിളിന്‍റെ ഉത്തരം

ദൈവത്തിന്‍റെ ക്ഷമ ഒരിക്കലും കിട്ടുയില്ലാത്ത തരം മനോഭാത്തോടെയുള്ള പ്രവൃത്തിളാണു ക്ഷമ ലഭിക്കാത്ത പാപം. അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌?

സ്വന്തം പാപങ്ങളെപ്രതി അനുതപിക്കുയും ദൈവിനിവാങ്ങൾ ജീവിത്തിൽ പിൻപറ്റുയും യേശുക്രിസ്‌തുവിൽ വിശ്വാസം പ്രകടമാക്കുയും ചെയ്യുന്നവർക്കു ദൈവത്തിന്‍റെ ക്ഷമ ലഭിക്കും. (പ്രവൃത്തികൾ 3:19, 20) എന്നാൽ, മനോഭാത്തിലും നടത്തയിലും ഒരിക്കലും മാറ്റംരുത്തുയില്ലാത്ത വിധം ഒരു വ്യക്തി പാപത്തിന്‍റെ ഗതിയിൽ അടിയുച്ചുപോകാനും ഇടയുണ്ട്. ഇങ്ങനെയുള്ള വ്യക്തിയെ ‘പാപത്തിന്‍റെ വഞ്ചകശക്തിയാൽ കഠിനപ്പെട്ട’ ഒരു “ദുഷ്ടഹൃയം” വളർത്തിയെടുത്തിരിക്കുന്നവൻ എന്നാണു ബൈബിൾ വിളിക്കുന്നത്‌. (എബ്രായർ 3:12, 13) ചുട്ടെടുത്ത ഒരു കളിമൺപാത്രത്തിനു വീണ്ടും ഒരിക്കലും രൂപമാറ്റം വരുത്താൻ സാധിക്കാത്തതുപോലെ ആ വ്യക്തിയുടെ ഹൃദയം എപ്പോഴും ദൈവത്തിന്‌ എതിരെയായിരിക്കും. (യശയ്യ 45:9) അത്തരമൊരു വ്യക്തിയോടു ക്ഷമിക്കാൻ യാതൊരു അടിസ്ഥാവുമില്ല. അയാൾ, ഒരിക്കലും ക്ഷമിക്കാനാകാത്തതോ മാപ്പ് അർഹിക്കാത്തതോ ആയ പാപം സംബന്ധിച്ച് കുറ്റക്കാനാണ്‌.—എബ്രായർ 10:26, 27.

അത്തരത്തിൽ, ക്ഷമിക്കാൻ കഴിയുയില്ലാത്ത പാപം ചെയ്‌തരാണു യേശുവിന്‍റെ നാളിലെ യഹൂദനേതാക്കന്മാർ. യേശുവിന്‍റെ അത്ഭുതങ്ങൾക്കു പിന്നിലെ ശക്തി ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണെന്ന് അറിയാമായിരുന്നിട്ടും പിശാചായ സാത്താനിൽനിന്നുള്ള ശക്തികൊണ്ടാണു യേശു അങ്ങനെ ചെയ്‌തതെന്ന് അവർ ദ്രോബുദ്ധിയോടെ ആരോപിച്ചു.—മർക്കോസ്‌ 3:22, 28-30.

ക്ഷമ കിട്ടിയ ചില പാപങ്ങൾ

  • അജ്ഞതയാലുള്ള ദൈവദൂണം. ഒരു കാലത്ത്‌ പൗലോസ്‌ അപ്പൊസ്‌തലൻ ദൈവദൂനായിരുന്നു. “എന്നാൽ അവിശ്വാത്തിൽ അറിവില്ലാതെ പ്രവർത്തിച്ചതാതുകൊണ്ട് എനിക്കു കരുണ ലഭിച്ചു” എന്നു പിന്നീട്‌ അദ്ദേഹം പറഞ്ഞു.—1 തിമൊഥെയൊസ്‌ 1:13.

  • വ്യഭിചാരം. ഒരു കാലത്ത്‌ വ്യഭിചാത്തിൽ ഏർപ്പെടുയും എന്നാൽ തങ്ങളുടെ നടപ്പിനു മാറ്റം വരുത്തിതുകൊണ്ട് ദൈവത്തിന്‍റെ ക്ഷമ ലഭിക്കുയും ചെയ്‌തരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.—1 കൊരിന്ത്യർ 6:9-11.

“ക്ഷമ ലഭിക്കുയില്ലാത്ത പാപം ഞാൻ ചെയ്‌തിട്ടുണ്ടോ?”

മുൻകാല പാപഗതിയെ ഹൃദയംകൊണ്ട് വെറുക്കുയും മാറ്റം വരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പാപം ക്ഷമ ലഭിക്കാത്തതല്ല. ഒരേ പാപം ആവർത്തിച്ച് ചെയ്‌തുപോയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഹൃദയം കഠിനമാകാത്തിത്തോളം കാലം ദൈവത്തിനു ക്ഷമിക്കാനാകും.—സദൃശവാക്യങ്ങൾ 24:16.

കുറ്റബോധം സ്ഥിരമായി വേട്ടയാടുന്നതുകൊണ്ട് തങ്ങൾ ക്ഷമ ലഭിക്കുയില്ലാത്ത പാപം ചെയ്‌തുപോയെന്നു ചില ആളുകൾ വിചാരിച്ചേക്കാം. എന്നാൽ നമ്മുടെ ചിന്തകളെ എല്ലായ്‌പോഴും വിശ്വസിക്കരുതെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്‌. (യിരെമ്യ 17:9) ആരെയും വിധിക്കാൻ ദൈവം നമ്മളെ അധികാപ്പെടുത്തിയിട്ടില്ല, നമ്മളെപ്പോലും! (റോമർ 14:4, 12) നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽപ്പോലും ദൈവത്തിനു നമ്മളോടു ക്ഷമിക്കാനാകും.—1 യോഹന്നാൻ 3:19, 20.

യൂദാ ഈസ്‌കര്യോത്താ ചെയ്‌തതു ക്ഷമ ലഭിക്കുയില്ലാത്ത പാപമാണോ?

അതെ. വിശുദ്ധകാര്യങ്ങൾക്കുവേണ്ടി സംഭായായി ലഭിച്ച പണം മോഷ്ടിക്കാൻ അത്യാഗ്രഹം അവനെ പ്രേരിപ്പിച്ചു. ദരിദ്രരുടെ കാര്യത്തിൽ താത്‌പര്യമുള്ളനായി ഭാവിച്ചെങ്കിലും മോഷ്ടിക്കുന്നതിനുവേണ്ടി പെട്ടിയിൽ കൂടുതൽ പണം എത്തിക്കുയെന്നതായിരുന്നു അവന്‍റെ മനസ്സിലിരിപ്പ്. (യോഹന്നാൻ 12:4-8) തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ യൂദായുടെ ഹൃദയം തഴമ്പിച്ചുപോതുകൊണ്ട് അവൻ യേശുവിനെ 30 വെള്ളിക്കാശിന്‌ ഒറ്റിക്കൊടുത്തു. താൻ ചെയ്‌തതിനെപ്രതി യൂദായ്‌ക്ക് ഒരിക്കലും ആത്മാർഥമായി അനുതപിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് യേശു അവനെ “നാശപുത്രൻ” എന്നു വിളിച്ചു. (യോഹന്നാൻ 17:12) യൂദാസ്‌ മരിക്കുമ്പോൾ പുനരുത്ഥാപ്രത്യാശ ഇല്ലാത്ത, എന്നേക്കുമുള്ള നാശമാണു ലഭിക്കാൻ പോകുന്നതെന്ന് ഇത്‌ അർഥമാക്കി.—മർക്കോസ്‌ 14:21.

യൂദാസ്‌ തന്‍റെ പാപത്തെപ്രതി ആത്മാർഥമായ അനുതാപം കാണിച്ചില്ല. അവൻ പാപം ഏറ്റുപഞ്ഞെങ്കിലും അതു ദൈവത്തോടല്ല പകരം, അവൻ ഗൂഢാലോചന നടത്തിയ മതനേതാക്കന്മാരോടായിരുന്നു.—മത്തായി 27:3-5; 2 കൊരിന്ത്യർ 7:10.