വിവരങ്ങള്‍ കാണിക്കുക

ഒരു ക്രിസ്‌ത്യാ​നി വൈദ്യ​ചി​കി​ത്സ സ്വീക​രി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

ഒരു ക്രിസ്‌ത്യാ​നി വൈദ്യ​ചി​കി​ത്സ സ്വീക​രി​ക്കു​ന്ന​തിൽ തെറ്റു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഇല്ല. “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം” എന്ന്‌ യേശു പറഞ്ഞു. അതു സൂചി​പ്പി​ക്കു​ന്നത്‌ തന്റെ അനുഗാ​മി​കൾ വൈദ്യ​ചി​കി​ത്സ സ്വീക​രി​ക്കു​ന്ന​തിൽ തെറ്റില്ല എന്നാണ്‌. (മത്തായി 9:12) ബൈബിൾ ഒരു വൈദ്യ​ശാ​സ്‌ത്ര ഗ്രന്ഥ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രെ സഹായി​ക്കു​ന്ന തത്ത്വങ്ങൾ അതിലുണ്ട്‌.

സ്വയം ചോദി​ക്കേണ്ട ചോദ്യ​ങ്ങൾ

 1. നിർദേശിക്കുന്ന ചികിത്സ ശരിക്കും എന്താ​ണെന്ന്‌ എനിക്ക്‌ അറിയാ​മോ? ‘കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കാ​തെ’ ആശ്രയി​ക്കാ​വു​ന്ന വിവരങ്ങൾ അന്വേ​ഷിച്ച്‌ കണ്ടെത്താൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—സുഭാ​ഷി​ത​ങ്ങൾ 14:15.

 2. ഇക്കാര്യത്തെക്കുറിച്ച്‌ രണ്ടോ മൂന്നോ ഡോക്‌ടർമാ​രു​ടെ അഭി​പ്രാ​യം കൂടെ ചോദി​ക്ക​ണോ? “അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ” അതു ഗുണം ചെയ്യും. പ്രത്യേ​കിച്ച്‌, നിങ്ങളു​ടെ അവസ്ഥ അൽപ്പം ഗുരു​ത​ര​മാ​ണെ​ങ്കിൽ.—സുഭാ​ഷി​ത​ങ്ങൾ 15:22.

 3. ഈ ചികിത്സ സ്വീക​രി​ച്ചാൽ ‘രക്തം ഒഴിവാ​ക്കാ​നു​ള്ള’ ബൈബി​ളി​ന്റെ കല്‌പ​ന​യു​ടെ ലംഘന​മാ​കു​മോ?—പ്രവൃ​ത്തി​കൾ 15:20.

 4. രോഗനിർണയത്തിലോ ചികി​ത്സ​യി​ലോ ഭൂതവി​ദ്യ ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ? ‘ഭൂതവി​ദ്യ​യെ’ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു. (ഗലാത്യർ 5:19-21) ഭൂതവി​ദ്യ ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ എന്ന്‌ അറിയാൻ പിൻവ​രു​ന്ന​വ​പോ​ലു​ള്ള ചോദ്യ​ങ്ങൾ ചിന്തി​ക്കു​ക:

  •   ചികി​ത്സി​ക്കു​ന്ന​യാൾ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്ന ആളാണോ?

  •   ശത്രുക്കൾ മന്ത്രവാ​ദം ചെയ്‌ത​തു​കൊ​ണ്ടോ ദൈവ​കോ​പം കൊണ്ടോ ആണ്‌ രോഗ​മു​ണ്ടാ​കു​ന്നത്‌ എന്ന വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലു​ള്ള ഒരു ചികി​ത്സ​യാ​ണോ ഇത്‌?

  •   മരുന്നു തയ്യാറാ​ക്കു​മ്പോ​ഴോ ഉപയോ​ഗി​ക്കു​മ്പോ​ഴോ ഏതെങ്കി​ലും തരം ബലികൾ അർപ്പി​ക്കാ​നോ മന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളോ ഭൂതവി​ദ്യ​യോ​ടു ബന്ധപ്പെട്ട കർമങ്ങ​ളോ നടത്താ​നോ അങ്ങനെ​യു​ള്ള സാധനങ്ങൾ ഉപയോ​ഗി​ക്കാ​നോ നിർദേ​ശി​ക്കു​ന്നു​ണ്ടോ?

 5. ആരോഗ്യത്തിന്റെ കാര്യ​ത്തിൽ അതിരു​ക​വി​ഞ്ഞ ഒരു ചിന്ത എനിക്കു​ണ്ടോ? “നിങ്ങൾ ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെന്ന്‌” എല്ലാവ​രും അറിയട്ടെ എന്നു ബൈബിൾ പറയുന്നു. (ഫിലിപ്പിയർ 4:5, അടിക്കു​റിപ്പ്‌.) ന്യായ​ബോ​ധ​മു​ണ്ടെ​ങ്കിൽ, ആത്മീയ​കാ​ര്യ​ങ്ങൾപോ​ലുള്ള ‘കൂടുതൽ പ്രാധാ​ന്യ​മു​ള്ള കാര്യ​ങ്ങൾക്കു’ ശ്രദ്ധ കൊടു​ക്കാൻ നിങ്ങൾക്കാ​കും.—ഫിലി​പ്പി​യർ 1:10; മത്തായി 5:3.