വിവരങ്ങള്‍ കാണിക്കുക

ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഗവണ്മെ​ന്റു​കൾ ഭരണഘടന നിർമി​ക്കു​ന്ന​തിന്‌ ദീർഘ​നാൾ മുമ്പു​ത​ന്നെ വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട നിയമങ്ങൾ ദൈവം നൽകി​യി​ട്ടുണ്ട്‌. ബൈബി​ളി​ലെ ആദ്യത്തെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ പറയുന്നു: “പുരു​ഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപത്തി 2:24) വൈൻസ്‌ എക്‌സ്‌പോ​സി​റ്ററി ഡിക്‌ഷ്‌ണ​റി ഓഫ്‌ ബിബ്ലി​ക്കൽ വേർഡ്‌സ്‌ അനുസ​രിച്ച്‌ “ഭാര്യ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദം “ഒരു മനുഷ്യസ്‌ത്രീ​യെ​യാ​ണു കുറി​ക്കു​ന്നത്‌.” “ആണും പെണ്ണും ആ​യി” വിവാ​ഹി​ത​രാ​ക​ണം എന്നാണ്‌ യേശു വ്യക്തമാ​ക്കി​യത്‌.—മത്തായി 19:4.

 വിവാ​ഹി​ത​രാ​കുന്ന പുരു​ഷ​നും സ്‌ത്രീ​യും തമ്മിൽ സ്ഥിരമായ, ഇഴയടു​പ്പ​മു​ള്ള ഒരു ബന്ധമു​ണ്ടാ​യി​രി​ക്കാ​നാണ്‌ ദൈവം ഉദ്ദേശി​ച്ചത്‌. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും പരസ്‌പ​രം പൂരകം ആയിരി​ക്കു​ന്ന വിധത്തി​ലാണ്‌ ദൈവം രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നത്‌, അതായത്‌ വൈകാ​രി​ക​വും ലൈം​ഗി​ക​വും ആയ ആവശ്യങ്ങൾ പരസ്‌പ​രം തൃപ്‌തി​പ്പെ​ടു​ത്താ​നും കുട്ടി​ക​ളെ ജനിപ്പി​ക്കാ​നും കഴിയുന്ന വിധത്തിൽ.