വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ സ്‌നാനം?

എന്താണ്‌ സ്‌നാനം?

ബൈബി​ളി​ന്റെ ഉത്തരം

ഒരു വ്യക്തി വെള്ളത്തിൽ പൂർണ​മാ​യി മുങ്ങി​യ​തി​നു ശേഷം പൊങ്ങി​വ​രു​ന്ന​തി​നെ​യാ​ണു സ്‌നാനം എന്നു പറയു​ന്നത്‌. * സാമാ​ന്യം വലി​യൊ​രു നദിയിൽ യേശു സ്‌നാ​ന​മേ​റ്റത്‌ അതു​കൊ​ണ്ടാണ്‌. (മത്തായി 3:13, 16) അതു​പോ​ലെ​ത​ന്നെ, ഒരു “ജലാശ​യ​ത്തി​ന്റെ അടുത്ത്‌” എത്തിയ​പ്പോൾ എത്യോ​പ്യ​യിൽനി​ന്നുള്ള ഒരു മനുഷ്യ​നും സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ച്ചു.—പ്രവൃ​ത്തി​കൾ 8:36-40.

സ്‌നാ​ന​ത്തി​ന്റെ അർഥം

ശവം അടക്കു​ന്ന​തി​നോ​ടാണ്‌ ബൈബിൾ സ്‌നാ​ന​ത്തെ ഉപമി​ക്കു​ന്നത്‌. (റോമർ 6:4; കൊ​ലോ​സ്യർ 2:12) ജലസ്‌നാ​നം അർഥമാ​ക്കു​ന്നത്‌ ഒരു വ്യക്തി തന്റെ പഴയ ജീവി​ത​ശൈ​ലി അടക്കം ചെയ്‌തിട്ട്‌, ദൈവ​ത്തിന്‌ ജീവിതം സമർപ്പി​ച്ചു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി ജീവിതം തുടങ്ങു​ന്ന​തി​നെ​യാണ്‌. യേശു​ക്രി​സ്‌തു​വി​ന്റെ ബലിയി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഒരു വ്യക്തിക്കു ശുദ്ധമായ മനസ്സാക്ഷി നേടി​യെ​ടു​ക്കാ​നു​ള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മാണ്‌ സ്‌നാ​ന​വും അതിനാ​യു​ള്ള പടിക​ളും. (1 പത്രോസ്‌ 3:21) അതു​കൊ​ണ്ടാണ്‌ തന്റെ ശിഷ്യർ സ്‌നാ​ന​മേൽക്ക​ണം എന്ന്‌ യേശു പഠിപ്പി​ച്ചത്‌.—മത്തായി 28:19, 20.

ജലസ്‌നാ​നം പാപം കഴുകി​ക്ക​ള​യു​മോ?

ഇല്ല. യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തി​ലൂ​ടെ മാത്രമേ പാപങ്ങ​ളിൽനി​ന്നു​ള്ള ശുദ്ധി സാധ്യ​മാ​കൂ. (റോമർ 5:8, 9; 1 യോഹ​ന്നാൻ 1:7) യേശു​വി​ന്റെ ബലിയിൽനിന്ന്‌ പൂർണ​പ്ര​യോ​ജ​നം നേടാൻ ഒരു വ്യക്തി യേശു​വിൽ വിശ്വ​സി​ക്ക​ണം, യേശു​വി​ന്റെ പഠിപ്പി​ക്ക​ലി​നു ചേർച്ച​യിൽ തന്റെ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തണം, തുടർന്ന്‌ സ്‌നാ​ന​മേൽക്ക​ണം.—പ്രവൃ​ത്തി​കൾ 2:38; 3:19.

എന്താണ്‌ മാമോ​ദീ​സ?

“ജ്ഞാനസ്‌നാ​നം” അല്ലെങ്കിൽ “മാമോ​ദീ​സ” എന്നീ പദങ്ങൾ ബൈബി​ളി​ലി​ല്ല. ശിശു​വി​ന്റെ തലയിൽ വെള്ളം തളിച്ചു​കൊ​ണ്ടോ ഒഴിച്ചു​കൊ​ണ്ടോ “സ്‌നാനം” നടത്തു​ക​യും അതിനു ശേഷം കുട്ടിക്കു പേരി​ടു​ക​യും ചെയ്യുന്ന ഒരു ചടങ്ങ്‌ പള്ളിക​ളി​ലുണ്ട്‌. അതി​നെ​യാണ്‌ അവർ മാമോ​ദീ​സ അല്ലെങ്കിൽ ജ്ഞാനസ്‌നാ​നം എന്ന്‌ വിളി​ക്കു​ന്നത്‌.

ശിശു​സ്‌നാ​നം ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലാ​ണോ?

ഒരിക്ക​ലു​മല്ല. ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത’ മനസ്സി​ലാ​ക്കാ​നും വിശ്വ​സി​ക്കാ​നും കഴിയുന്ന പ്രായ​ത്തിൽ എത്തിയ​വർക്കു​ള്ള​താണ്‌ ക്രിസ്‌തീ​യ​സ്‌നാ​നം. (പ്രവൃത്തികൾ 8:12) ദൈവ​വ​ച​നം കേൾക്കു​ന്ന​തും മനസ്സോ​ടെ അതു സ്വീക​രി​ക്കു​ന്ന​തും പശ്ചാത്ത​പി​ക്കു​ന്ന​തും എല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ ശിശു​ക്കൾക്ക്‌ ഇതൊ​ന്നും ചെയ്യാ​നു​ള്ള തിരി​ച്ച​റി​വി​ല്ല.—പ്രവൃ​ത്തി​കൾ 2:22, 38, 41.

ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ വിശ്വ​സ്‌ത​മാ​യ ജീവി​ത​ഗ​തി പിന്തു​ട​രു​മ്പോൾ യഹോവ അവരുടെ കുട്ടി​ക​ളെ വിശു​ദ്ധ​രാ​യി അഥവാ ദൈവ​മു​മ്പാ​കെ ശുദ്ധി​യു​ള്ള​വ​രാ​യി കരുതു​ന്നു എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 7:14) ബൈബിൾ അംഗീ​ക​രി​ക്കു​ന്ന ഒന്നാണ്‌ ശിശു​സ്‌നാ​ന​മെ​ങ്കിൽ കുട്ടി​കൾക്ക്‌ മാതാ​പി​താ​ക്കൾ വഴിയുള്ള ഈ ആനുകൂ​ല്യം ആവശ്യ​മാ​യി​വ​രി​ല്ലാ​യി​രു​ന്നു. *

ക്രിസ്‌തീ​യ​സ്‌നാ​ന​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

തെറ്റി​ദ്ധാ​രണ: വെള്ളത്തിൽ മുങ്ങി സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു പകരം വെള്ളം ഒരാളു​ടെ മേൽ തളിക്കു​ക​യോ ഒഴിക്കു​ക​യോ ചെയ്‌താൽ മതിയാ​കും.

യാഥാർഥ്യം: ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന സ്‌നാ​ന​ങ്ങ​ളി​ലെ​ല്ലാം വെള്ളത്തിൽ മുങ്ങു​ന്നത്‌ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശിഷ്യ​നാ​യ ഫിലി​പ്പോസ്‌ എത്യോ​പ്യ​ക്കാ​ര​നാ​യ ഒരാളെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ അവർ “വെള്ളത്തിൽ ഇറങ്ങി” എന്നും പിന്നീട്‌ “വെള്ളത്തിൽനിന്ന്‌ കയറി” എന്നും പറഞ്ഞി​രി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 8:36-39. *

തെറ്റി​ദ്ധാ​രണ: മുഴു​കു​ടും​ബ​വും സ്‌നാ​ന​മേ​റ്റു എന്ന്‌ പറയു​മ്പോൾ അതിൽ കുട്ടി​ക​ളു​മുണ്ട്‌ എന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഫിലി​പ്പി​യി​ലെ ഒരു ജയില​ധി​കാ​രി​യെ​ക്കു​റിച്ച്‌, “അദ്ദേഹ​വും വീട്ടി​ലു​ള്ള എല്ലാവ​രും സ്‌നാ​ന​മേ​റ്റു” എന്നു ബൈബി​ളിൽ പറയുന്നു.—പ്രവൃ​ത്തി​കൾ 16:31-34.

യാഥാർഥ്യം: ജയില​ധി​കാ​രി ക്രിസ്‌ത്യാ​നി​യാ​യ​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണം പറയു​ന്ന​ത​നു​സ​രിച്ച്‌ സ്‌നാ​ന​മേ​റ്റ​വ​രെ​ല്ലാം “യഹോ​വ​യു​ടെ വചനം” മനസ്സി​ലാ​ക്കു​ക​യും ‘സന്തോ​ഷി​ക്കു​ക​യും’ ചെയ്‌തു. (പ്രവൃത്തികൾ 16:32, 34) എന്നാൽ യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാ​നു​ള്ള പ്രാപ്‌തി കുട്ടി​കൾക്കി​ല്ല. അതു​കൊണ്ട്‌ ജയില​ധി​കാ​രി​യു​ടെ കുടും​ബം സ്‌നാ​ന​പ്പെ​ട്ടു എന്ന പരാമർശ​ത്തിൽ കുട്ടികൾ ഉൾപ്പെ​ട്ടി​ട്ടി​ല്ല എന്നു ന്യായ​മാ​യും നമുക്കു നിഗമനം ചെയ്യാം.

തെറ്റി​ദ്ധാ​രണ: സ്വർഗ​രാ​ജ്യം കുട്ടി​ക​ളു​ടേ​താണ്‌ എന്നു പറഞ്ഞതി​ലൂ​ടെ യേശു ശിശു​സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.—മത്തായി 19:13-15; മർക്കോസ്‌ 10:13-16.

യാഥാർഥ്യം: യേശു അവിടെ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നില്ല. പകരം, ദൈവ​രാ​ജ്യ​ത്തി​നു യോഗ്യത നേടണ​മെ​ങ്കിൽ കുട്ടി​ക​ളെ​പ്പോ​ലെ സൗമ്യ​രും പഠിക്കാൻ മനസ്സു​ള്ള​വ​രും ആയിരി​ക്ക​ണ​മെ​ന്നു പറയു​ക​യാ​യി​രു​ന്നു.—മത്തായി 18:4; ലൂക്കോസ്‌ 18:16, 17.

^ ഖ. 1 “സ്‌നാനം” എന്ന ഗ്രീക്കു​വാക്ക്‌ “മുക്കുക” എന്ന്‌ അർഥമുള്ള മൂലപ​ദ​ത്തിൽനി​ന്നാണ്‌ വന്നിരി​ക്കു​ന്നത്‌. പുതിയ നിയമ ദൈവ​ശാ​സ്‌ത്ര നിഘണ്ടു, വാല്യം 1, പേജ്‌ 529 കാണുക.

^ ഖ. 6 “ശിശു​സ്‌നാ​ന​ത്തിന്‌ പുതിയ നിയമം ഒരു അനുവാ​ദ​വും നൽകു​ന്നി​ല്ല” എന്ന്‌ ഒരു എൻ​സൈ​ക്ലോ​പീ​ഡി​യ (The International Standard Bible Encyclopedia) പറയുന്നു. സ്‌നാനം പാപം കഴുകി​ക്ക​ള​യു​ന്നു എന്ന ആശയം ചിലർ “തെറ്റി​ദ്ധ​രി​ക്കു​ക​യും പെരു​പ്പി​ച്ചു​കാ​ണി​ക്കു​ക​യും ചെയ്‌ത​തി​ലൂ​ടെ” ഉടലെ​ടു​ത്ത ഒരു ആചാര​മാണ്‌ ഇതെന്നും ആ പുസ്‌ത​കം പറയുന്നു.—വാല്യം 1, പേജുകൾ 416-417.

^ ഖ. 8 “ആളുകളെ പൂർണ​മാ​യി മുക്കി​യാണ്‌ ആദ്യകാ​ല​ത്തെ സഭകൾ സ്‌നാ​ന​പ്പെ​ടു​ത്തി​യി​രു​ന്നത്‌ എന്നതിനു തെളി​വുണ്ട്‌” എന്ന്‌ “(ബൈബി​ളി​ലെ) സ്‌നാനം” എന്ന തലക്കെ​ട്ടി​നു കീഴിൽ കത്തോ​ലി​ക്ക സഭയുടെ ഒരു എൻ​സൈ​ക്ലോ​പീ​ഡി​യ (New Catholic Encyclopedia) പറയുന്നു.—വാല്യം 2, പേജ്‌ 59.