വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ ദൈവ​രാ​ജ്യം?

എന്താണ്‌ ദൈവ​രാ​ജ്യം?

ബൈബി​ളി​ന്റെ ഉത്തരം

ദൈവ​മാ​യ യഹോവ സ്ഥാപിച്ച ഒരു ഗവണ്മെ​ന്റാണ്‌ ദൈവ​രാ​ജ്യം. ‘ദൈവ​രാ​ജ്യ​ത്തെ’ ബൈബി​ളിൽ “സ്വർഗരാജ്യം” എന്നും വിളി​ച്ചി​രി​ക്കു​ന്നു. കാരണം അത്‌ ഭരണം നടത്തു​ന്നത്‌ സ്വർഗ​ത്തിൽനി​ന്നാണ്‌. (മർക്കോസ്‌ 1:14, 15; മത്തായി 4:17) മനുഷ്യ​ഗ​വ​ണ്മെ​ന്റുകളുടെ പല സവി​ശേ​ഷ​ത​ക​ളും അതിനു​ണ്ടെ​ങ്കി​ലും എല്ലാ അർഥത്തി​ലും അവയെ​ക്കാൾ ഉന്നതമാണ്‌ ദൈവ​രാ​ജ്യം.

  • ഭരണാ​ധി​കാ​രി​കൾ. രാജ്യ​ത്തി​ന്റെ രാജാ​വാ​യി ദൈവം നിയമി​ച്ചി​രി​ക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വി​നെ​യാണ്‌. ഒരു ഭരണാ​ധി​കാ​രി​ക്കും ഇന്നേവരെ ലഭിച്ചി​ട്ടി​ല്ലാ​ത്ത അധികാ​രം ദൈവം യേശു​വിന്‌ നൽകി​യി​ട്ടുണ്ട്‌. (മത്തായി 28:18) മനസ്സലി​വു​ള്ള, ആശ്രയ​യോ​ഗ്യ​നാ​യ ഒരു നേതാ​വാ​ണെന്ന്‌ യേശു ഇതി​നോ​ട​കം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാൽ യേശു തന്റെ അധികാ​രം നന്മയ്‌ക്കാ​യി മാത്രമേ ഉപയോ​ഗി​ക്കൂ എന്ന്‌ വ്യക്തമാണ്‌. (മത്തായി 4:23; മർക്കോസ്‌ 1:40, 41; 6:31-34; ലൂക്കോസ്‌ 7:11-17) ദൈവ​ത്തി​ന്റെ നിർദേ​ശ​പ്ര​കാ​രം, സ്വർഗ​ത്തിൽ തന്നോ​ടൊ​പ്പം, ‘രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കാൻ’ സകലജ​ന​ത​ക​ളിൽനി​ന്നും ഉള്ള ആളുകളെ യേശു തിര​ഞ്ഞെ​ടു​ക്കു​ന്നു.—വെളി​പാട്‌ 5:9, 10.

  • കാലയ​ളവ്‌. മാറി​ക്കൊ​ണ്ടി​രി​ക്കു​ന്ന മനുഷ്യ​ഗ​വ​ണ്മെ​ന്റുകളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ദൈവ​രാ​ജ്യം ‘ഒരിക്ക​ലും നശിച്ചു​പോ​കാ​ത്ത​താ​യി​രി​ക്കും.’—ദാനി​യേൽ 2:44.

  • പ്രജകൾ. വംശവും ജന്മദേ​ശ​വും എതായി​രു​ന്നാ​ലും ശരി, ദൈവം ആവശ്യ​പ്പെ​ടു​ന്നത്‌ ചെയ്യു​ന്ന​വർക്കെ​ല്ലാം ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളാ​കാ​നാ​കും.—പ്രവൃ​ത്തി​കൾ 10:34, 35.

  • നിയമങ്ങൾ. ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമങ്ങൾ (കല്‌പ​ന​കൾ) തെറ്റായ പ്രവർത്ത​ന​രീ​തി​ക​ളെ വിലക്കു​ന്ന​തി​ലും അധികം ചെയ്യുന്നു. അവ പ്രജക​ളു​ടെ സദാചാ​ര​നി​ല​വാ​ര​ങ്ങൾ ഉയർത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയുന്നു: “‘നിന്റെ ദൈവ​മാ​യ യഹോ​വ​യെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേഹിക്കണം.’ ഇതാണ്‌ ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന. ഇതു​പോ​ലു​ള്ള​താ​ണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം.’” (മത്തായി 22:37-39) ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം മറ്റുള്ള​വ​രു​ടെ ഉത്തമതാ​ത്‌പ​ര്യ​ങ്ങൾക്കാ​യി പ്രവർത്തി​ക്കാൻ രാജ്യ​ത്തി​ന്റെ പ്രജകളെ പ്രേരി​പ്പി​ക്കു​ന്നു.

  • വിദ്യാ​ഭ്യാ​സം. ദൈവ​രാ​ജ്യം അതിന്റെ പ്രജക​ളിൽനിന്ന്‌ ഉയർന്ന​നി​ല​വാ​ര​ങ്ങൾ ആവശ്യ​പ്പെ​ടു​മ്പോൾത്തന്നെ ആ നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ എങ്ങനെ കഴിയു​മെ​ന്നും ആളുകളെ പഠിപ്പി​ക്കു​ന്നു.—യശയ്യ 48:17, 18.

  • ദൗത്യം. പ്രജകളെ ചൂഷണം ചെയ്‌ത്‌ ഭരണാ​ധി​കാ​രി​ക​ളെ സമ്പന്നരാ​ക്കു​ന്ന​തല്ല ദൈവ​രാ​ജ്യം. പകരം, ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വർ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കും എന്ന വാഗ്‌ദാ​നം ഉൾപ്പെ​ടെ​യു​ള്ള ദൈവ​ത്തി​ന്റെ ഇഷ്ടം അതു നടപ്പി​ലാ​ക്കും.—യശയ്യ 35:1, 5, 6; മത്തായി 6:10; വെളി​പാട്‌ 21:1-4.