വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ആരാണ്‌ എതിർക്രിസ്‌തു?

ആരാണ്‌ എതിർക്രിസ്‌തു?

ബൈബിൾ നൽകുന്ന ഉത്തരം

എതിർക്രിസ്‌തു എന്നത്‌ കേവലം ഒരു വ്യക്തിയോ സംഘടയോ അല്ല. കാരണം, “അനേകം എതിർക്രിസ്‌തുക്കൾ” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:18) “ക്രിസ്‌തുവിന്‌ എതിരെ (അല്ലെങ്കിൽ പകരം)” എന്ന് അർഥമാക്കുന്ന ഗ്രീക്ക് വാക്കിൽനിന്നാണ്‌ “എതിർക്രിസ്‌തു” എന്ന പദം വന്നിരിക്കുന്നത്‌. ഇത്‌, പിൻവരുന്ന കാര്യങ്ങൾ ചെയ്യുന്ന ഏതൊരാളെയും അർഥമാക്കുന്നു:

  • യേശു, ക്രിസ്‌തുവാണെന്നും (മിശിഹാ) ദൈവപുത്രനാണെന്നും ഉള്ള വസ്‌തുത നിഷേധിക്കുന്നവർ.—1 യോഹന്നാൻ 2:22.

  • ദൈവത്തിന്‍റെ അഭിഷിക്തനായ ക്രിസ്‌തുവിനെ എതിർക്കുന്നവർ.—സങ്കീർത്തനം 2:1, 2; ലൂക്കോസ്‌ 11:23.

  • തങ്ങൾ ക്രിസ്‌തുവാണെന്ന് നടിക്കുന്നവർ.—മത്തായി 24:24.

  • ക്രിസ്‌തുവിന്‍റെ അനുഗാമിളെ പീഡിപ്പിക്കുന്നവർ. കാരണം അവരെ പീഡിപ്പിക്കുന്നവർ തന്നെ പീഡിപ്പിക്കുന്നതായി യേശു കണക്കാക്കുന്നു.—പ്രവൃത്തികൾ 9:5.

  • അധർമം പ്രവർത്തിക്കുയും വഞ്ചിക്കുയും ചെയ്യുമ്പോൾത്തന്നെ ക്രിസ്‌ത്യാനിളെന്ന് വ്യാജമായി അവകാപ്പെടുന്നവർ.—മത്തായി 7:22, 23; 2 കൊരിന്ത്യർ 11:13.

മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നരെ വ്യക്തിമായി എതിർക്രിസ്‌തു എന്നു പരാമർശിക്കുന്നതു കൂടാതെ ഇവരെ മൊത്തത്തിൽ പരാമർശിക്കാനും “എതിർക്രിസ്‌തു” എന്ന ഏകവചമാണ്‌ ഉപയോഗിക്കുന്നത്‌. (2 യോഹന്നാൻ 7) അപ്പൊസ്‌തന്മാരുടെ കാലത്താണ്‌ എതിർക്രിസ്‌തു ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. അന്നു മുതൽ ഇക്കൂട്ടർ സ്ഥിതിചെയ്യുന്നു. അക്കാര്യം ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.—1 യോഹന്നാൻ 4:3.

എതിർക്രിസ്‌തുക്കളെ എങ്ങനെ തിരിച്ചറിയാം

  • എതിർക്രിസ്‌തുക്കൾ യേശുവിനെക്കുറിച്ച് തെറ്റായ ആശയങ്ങൾ പഠിപ്പിക്കുന്നു. (മത്തായി 24:9, 11) ഉദാഹത്തിന്‌, യേശു ഒരു ത്രിത്വത്തിന്‍റെ ഭാഗമാണെന്നോ സർവ്വശക്തനായ ദൈവമാണെന്നോ അവർ പഠിപ്പിക്കുന്നു. ഇതിലൂടെ അവർ യഥാർഥത്തിൽ യേശുവിനെ എതിർക്കുയാണ്‌. കാരണം, “പിതാവ്‌ എന്നെക്കാൾ വലിനാകുന്നു” എന്നാണ്‌ യേശു പഠിപ്പിച്ചത്‌.—യോഹന്നാൻ 14:28.

  • ദൈവരാജ്യത്തിന്‍റെ പ്രവർത്തവിത്തെക്കുറിച്ച് യേശു പഠിപ്പിച്ചത്‌ എതിർക്രിസ്‌തുക്കൾ തള്ളിക്കയുന്നു. ദൃഷ്ടാന്തത്തിന്‌, ക്രിസ്‌തു പ്രവർത്തിക്കുന്നത്‌ മനുഷ്യണ്മെന്‍റിലൂടെയായിരിക്കുമെന്നാണ്‌ ചില മതനേതാക്കൾ പഠിപ്പിക്കുന്നത്‌. പക്ഷേ, ഈ ഉപദേശം “എന്‍റെ രാജ്യം ഈ ലോകത്തിന്‍റെ ഭാഗമല്ല” എന്ന് യേശു പറഞ്ഞതിന്‌ വിപരീമാണ്‌.—യോഹന്നാൻ 18:36.

  • യേശു തങ്ങളുടെ ദൈവമാണെന്ന് അവർ പറയുന്നു. എന്നാൽ, അവർ അവന്‍റെ കല്‌പകൾ അനുസരിക്കാൻ കൂട്ടാക്കുന്നില്ല. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക എന്ന കല്‌പയും ഇതിൽ ഉൾപ്പെടുന്നു.—മത്തായി 28:19, 20; ലൂക്കോസ്‌ 6:46; പ്രവൃത്തികൾ 10:42.

കൂടുതല്‍ അറിയാന്‍

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

666 എന്ന സംഖ്യ​യു​ടെ അർഥം എന്താണ്‌?

666 എന്ന സംഖ്യ​യു​ടെ​യും കാട്ടു​മൃ​ഗ​ത്തി​ന്‍റെ മുദ്ര​യു​ടെ​യും പ്രാധാ​ന്യം ബൈബിൾ വ്യക്തമാ​ക്കു​ന്നു.