വിവരങ്ങള്‍ കാണിക്കുക

ആരാണ്‌ യഹോവ?

ആരാണ്‌ യഹോവ?

ബൈബി​ളി​ന്റെ ഉത്തരം

ബൈബിൾ പറയുന്ന സത്യ​ദൈ​വ​മാണ്‌ യഹോവ, എല്ലാത്തി​ന്റെ​യും സ്രഷ്ടാവ്‌. (വെളിപാട്‌ 4:11) പ്രവാ​ച​ക​ന്മാ​രാ​യ അബ്രാ​ഹാ​മും മോശ​യും അതു​പോ​ലെ യേശു​വും ആരാധിച്ച ദൈവം. (ഉൽപത്തി 24:27; പുറപ്പാട്‌ 15:1, 2; യോഹ​ന്നാൻ 20:17) ഏതെങ്കി​ലും ഒരുകൂ​ട്ടം ആളുക​ളു​ടെ മാത്രമല്ല ‘ഭൂമി​യി​ലു​ള്ള സകലരു​ടെ​യും’ ദൈവ​മാണ്‌ യഹോവ.—സങ്കീർത്ത​ന​ങ്ങൾ 47:2.

ബൈബിൾ വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്ന, ദൈവ​ത്തി​ന്റെ അനന്യ​മാ​യ പേരാണ്‌ അത്‌. (പുറപ്പാട്‌ 3:15; സങ്കീർത്ത​ന​ങ്ങൾ 83:18) “ആയിത്തീ​രു​ക” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യാ​പ​ദ​ത്തിൽനി​ന്നാണ്‌ ആ പേര്‌ വരുന്നത്‌. “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്ന അർഥമാണ്‌ ഇതിനു​ള്ള​തെ​ന്നു പല പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​വ​നും എല്ലാത്തിന്റെയും സ്രഷ്ടാ​വും ആയതു​കൊണ്ട്‌ ഈ നിർവ​ച​നം യഹോ​വയ്‌ക്ക്‌ എന്തു​കൊ​ണ്ടും ചേരു​ന്ന​താണ്‌. (യശയ്യ 55:10, 11) യഹോവ എന്ന പേരിനു പിന്നിലെ വ്യക്തി​യെ​ക്കു​റി​ച്ചും വിശേ​ഷിച്ച്‌ യഹോ​വ​യു​ടെ പ്രമു​ഖ​ഗു​ണ​മാ​യ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു.—പുറപ്പാട്‌ 34:5-7; ലൂക്കോസ്‌ 6:35; 1 യോഹ​ന്നാൻ 4:8.

ദൈവ​ത്തി​ന്റെ എബ്രായ ഭാഷയി​ലു​ള്ള പേരിന്റെ—ചതുര​ക്ഷ​രി എന്ന്‌ അറിയ​പ്പെ​ടു​ന്ന יהוה (യ്‌ഹ്‌വ്‌ഹ്‌) നാല്‌ അക്ഷരങ്ങൾ ചേർന്നത്‌—ഇംഗ്ലീ​ഷി​ലു​ള്ള പരിഭാ​ഷ​യാ​ണു ജെഹോവ എന്ന പേര്‌. പുരാതന എബ്രായ ഭാഷയി​ലു​ള്ള ദിവ്യ​നാ​മ​ത്തി​ന്റെ കൃത്യ​മാ​യ ഉച്ചാരണം അറിയില്ല. എന്നാൽ, ഇംഗ്ലീഷ്‌ ഭാഷയു​ടെ ചരി​ത്ര​ത്തിൽ വളരെ​ക്കാ​ല​മാ​യി നിലനിൽക്കു​ന്ന ഒരു രൂപമാ​ണു “ജെഹോവ.” വില്യം ടിൻഡെയ്‌ലി​ന്റെ ബൈബിൾ ഭാഷാ​ന്ത​ര​ത്തി​ലാണ്‌ (1530-ൽ പുറത്തി​റ​ങ്ങി​യത്‌) ഇത്‌ ആദ്യമാ​യി ഈ രൂപത്തിൽ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. *

എബ്രായ ഭാഷയി​ലു​ള്ള ദൈവ​നാ​മ​ത്തി​ന്റെ ഉച്ചാരണം അറിയാ​ത്തത്‌ എന്തു​കൊണ്ട്‌?

പുരാതന എബ്രായ ഭാഷ എഴുതി​യി​രു​ന്ന​തു സ്വരാ​ക്ഷ​ര​ങ്ങൾ കൂടാതെ വ്യഞ്‌ജ​ന​ങ്ങൾ മാത്രം ഉപയോ​ഗി​ച്ചാ​യി​രു​ന്നു. ഒരു എബ്രാ​യ​ഭാ​ഷ​ക്കാ​രൻ വ്യഞ്‌ജ​ന​ങ്ങൾക്ക്‌ ഉചിത​മാ​യ സ്വരങ്ങൾ ചേർത്ത്‌ വായി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. എന്നാൽ, എബ്രായ തിരു​വെ​ഴു​ത്തു​കൾ (പഴയനി​യ​മം) പൂർത്തി​യാ​യ ശേഷം ചില യഹൂദ​ന്മാർ അന്ധവിശ്വാസത്തിന്റെ പേരിൽ, ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മാ​യ നാമം ഉച്ചരി​ക്കു​ന്നത്‌ ഒരു തെറ്റായി കാണാൻതുടങ്ങി. ഒരു തിരു​വെ​ഴു​ത്തു വായി​ക്കു​മ്പോൾ അവർ ദൈവ​നാ​മ​ത്തി​നു പകരമാ​യി, “കർത്താവ്‌” എന്നോ “ദൈവം” എന്നോ ഉള്ള പദങ്ങൾ ഉപയോ​ഗി​ച്ചു. നൂറ്റാ​ണ്ടു​കൾ കടന്നു​പോ​ക​വെ, ഈ അന്ധവി​ശ്വാ​സം പരക്കു​ക​യും പുരാതന ഉച്ചാരണം നഷ്ടമാ​കു​ക​യും ചെയ്‌തു. *

ദിവ്യ​നാ​മ​ത്തി​ന്റെ ഉച്ചാരണം “യാഹ്‌വെ” എന്നു ചിലർ വിചാ​രി​ക്കു​മ്പോൾ വേറെ ചിലർ മറ്റു സാധ്യ​ത​കൾ മുന്നോ​ട്ടു വെക്കുന്നു. ഗ്രീക്ക്‌ ഭാഷയി​ലു​ള്ള ലേവ്യ​പുസ്‌ത​ക​ത്തി​ന്റെ ചാവു​ക​ടൽച്ചു​രു​ളു​ക​ളിൽ ദിവ്യ​നാ​മം Iao (യാവൊ) എന്നു ലിപ്യ​ന്ത​ര​ണം ചെയ്‌തി​രി​ക്കു​ന്നു. ആദ്യകാല ഗ്രീക്ക്‌ എഴുത്തു​കാർ Iae (യായെ), I·a·beʹ (യാബീ), I·a·ou·eʹ (യാവൂവെ) എന്നീ ഉച്ചാര​ണ​ങ്ങൾ നിർദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇവയൊ​ന്നും പുരാതന എബ്രാ​യ​യി​ലെ കൃത്യ​മാ​യ ഉച്ചാര​ണ​മാ​ണെ​ന്നു പറയാ​നാ​കി​ല്ല. *

ബൈബി​ളി​ലെ ദൈവ​നാ​മ​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

തെറ്റി​ദ്ധാ​രണ: “യഹോവ” എന്ന പദം ഉള്ള പരിഭാ​ഷ​ക​ളിൽ ആ പേര്‌ കൂട്ടി​ച്ചേർത്ത​താണ്‌.

വസ്‌തുത: ദൈവ​നാ​മ​ത്തി​നു​ള്ള എബ്രാ​യ​പ​ദം ചതുര​ക്ഷ​രി​രൂ​പ​ത്തിൽ 7,000-ത്തോളം പ്രാവ​ശ്യം ബൈബി​ളി​ലുണ്ട്‌. * എന്നാൽ, മിക്ക പരിഭാ​ഷ​ക​രും ദൈവ​നാ​മം മനഃപൂർവം നീക്കം​ചെ​യ്യു​ക​യും പകരം “കർത്താവ്‌” എന്നതു​പോ​ലു​ള്ള പദവി​നാ​മ​ങ്ങൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു.

തെറ്റി​ദ്ധാ​രണ: സർവശ​ക്ത​നാ​യ ദൈവ​ത്തി​നു പ്രത്യേ​കിച്ച്‌ ഒരു പേര്‌ ആവശ്യ​മി​ല്ല.

വസ്‌തുത: തന്റെ പേര്‌ ആയിര​ക്ക​ണ​ക്കി​നു പ്രാവ​ശ്യം ഉപയോ​ഗി​ക്കാൻ ദൈവം​ത​ന്നെ ബൈബി​ളി​ന്റെ എഴുത്തു​കാ​രെ നിശ്വസ്‌ത​രാ​ക്കു​ക​യും ആരാധ​ന​യിൽ ആ പേര്‌ ഉപയോ​ഗി​ക്കാൻ നിർദേ​ശി​ക്കു​ക​യും ചെയ്‌തു. (യശയ്യ 42:8; യോവേൽ 2:32; മലാഖി 3:16; റോമർ 10:13) വാസ്‌ത​വ​ത്തിൽ, ആളുകൾ ദൈവ​നാ​മം മറക്കണ​മെന്ന ഉദ്ദേശ്യ​ത്തിൽ പ്രവർത്തിച്ച വ്യാജ​പ്ര​വാ​ച​ക​ന്മാ​രെ ദൈവം കുറ്റം വിധി​ക്കു​ക​യാ​ണു ചെയ്‌തത്‌.—യിരെമ്യ 23:27.

തെറ്റി​ദ്ധാ​രണ: യഹൂദ​ന്മാ​രു​ടെ പാരമ്പ​ര്യ​മ​നു​സ​രിച്ച്‌, ദൈവ​ത്തി​ന്റെ പേര്‌ ബൈബി​ളിൽനിന്ന്‌ നീക്കു​ക​ത​ന്നെ വേണം.

വസ്‌തുത: ചില യഹൂദ​ശാസ്‌ത്രി​മാർ ദൈവ​നാ​മം ഉച്ചരി​ക്കാൻ വിസമ്മ​തി​ച്ചു എന്നുള്ളതു ശരിതന്നെ. എന്നാൽ, അവരുടെ ബൈബിൾപ്ര​തി​ക​ളിൽനിന്ന്‌ അവർ ആ പേര്‌ നീക്കി​ക്ക​ള​ഞ്ഞി​രു​ന്നി​ല്ല. എന്തായി​രു​ന്നാ​ലും, തന്റെ കല്‌പ​ന​ക​ളിൽനിന്ന്‌ വ്യതി​ച​ലി​ക്കു​ന്ന മാനു​ഷി​ക​പാ​ര​മ്പ​ര്യ​ങ്ങ​ളൊ​ന്നും നമ്മൾ പിൻപ​റ്റാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നി​ല്ല.—മത്തായി 15:1-3.

തെറ്റി​ദ്ധാ​രണ: എബ്രാ​യ​ഭാ​ഷ​യിൽ ദൈവ​നാ​മം കൃത്യ​മാ​യി എങ്ങനെ ഉച്ചരി​ക്കു​മെന്ന്‌ അറിയി​ല്ലാ​ത്ത​തി​നാൽ ആ നാമം ബൈബി​ളിൽ ഉപയോ​ഗി​ക്കേ​ണ്ട​തി​ല്ല.

വസ്‌തുത: ഈ വാദഗതി അനുസ​രി​ച്ചാ​ണെ​ങ്കിൽ വ്യത്യസ്‌ത​ഭാ​ഷ​കൾ സംസാ​രി​ക്കു​ന്ന​വർ ദൈവ​നാ​മം ഒരേ​പോ​ലെ ഉച്ചരി​ക്ക​ണ​മെ​ന്നു ദൈവം പ്രതീ​ക്ഷി​ക്കു​ന്നു എന്നു വരും. എന്നാൽ, വിവി​ധ​ഭാ​ഷ​കൾ സംസാ​രി​ച്ചി​രു​ന്ന ദൈവ​ത്തി​ന്റെ മുൻകാല ആരാധകർ പേരുകൾ പലതും ഒരേ രീതി​യി​ലല്ല ഉച്ചരി​ച്ചി​രു​ന്നത്‌.

ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യ ന്യായാ​ധി​പ​നാ​യി​രുന്ന യോശു​വ​യു​ടെ കാര്യ​മെ​ടു​ക്കാം. യോശുവ എന്ന പേര്‌ ഒന്നാം നൂറ്റാണ്ടിൽ, എബ്രാ​യ​ഭാ​ഷ സംസാ​രി​ച്ചി​രു​ന്ന ക്രിസ്‌ത്യാ​നി​കൾ യെഹോ​ശു​വ (Yehoh·shuʹaʽ) എന്നും, ഗ്രീക്ക്‌ സംസാ​രി​ച്ചി​രു​ന്ന ക്രിസ്‌ത്യാ​നി​കൾ യീസോസ്‌ (I·e·sousʹ) എന്നും ആയിരി​ക്കാം ഉച്ചരി​ച്ചി​രു​ന്നത്‌. ബൈബിളിൽ യോശു​വ​യു​ടെ എബ്രായ പേരിന്റെ ഗ്രീക്ക്‌ പരിഭാ​ഷ​യാ​യ യീസോസ്‌ ഉപയോ​ഗി​ച്ചെന്ന വസ്‌തുത കാണി​ക്കു​ന്ന​തു ക്രിസ്‌ത്യാ​നി​കൾ ആളുക​ളു​ടെ പേരുകൾ തങ്ങളുടെ ഭാഷയ്‌ക്ക്‌ ഇണങ്ങുന്ന വിധത്തിൽ ഉപയോ​ഗി​ക്കു​ന്ന രീതി സ്വീക​രി​ച്ചെ​ന്നാണ്‌.—പ്രവൃ​ത്തി​കൾ 7:45; എബ്രായർ 4:8.

ഇതേ തത്ത്വം ദിവ്യ​നാ​മ​ത്തി​ന്റെ പരിഭാ​ഷ​യി​ലും സ്വീക​രി​ക്കാ​വു​ന്ന​താണ്‌. ആ പേരിന്റെ ശരിയായ ഉച്ചാര​ണ​ത്തി​നു​വേ​ണ്ടി ശഠിക്കു​ന്ന​തി​നെ​ക്കാൾ ഏറെ പ്രധാനം ബൈബി​ളിൽ ദൈവ​നാ​മം വരുന്ന ഇടങ്ങളി​ലെ​ല്ലാം അതു കൃത്യ​മാ​യി ചേർക്കുക എന്നതാണ്‌.

^ ഖ. 3 ടിൻഡെയ്‌ലി​ന്റെ പരിഭാ​ഷ​യിൽ ബൈബി​ളി​ന്റെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളിൽ “യെഹൗവാ” (Iehouah) എന്ന രൂപമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാലാ​ന്ത​ര​ത്തിൽ, ഇംഗ്ലീഷ്‌ ഭാഷയ്‌ക്കു മാറ്റം വന്നപ്പോൾ ദിവ്യ​നാ​മം എഴുതുന്ന രീതി​യും പരിഷ്‌ക​രി​ക്ക​പ്പെ​ട്ടു. ഉദാഹ​ര​ണ​ത്തിന്‌, 1612-ൽ ഹെൻട്രി എയ്‌ൻസ്‌വർത്ത്‌ സങ്കീർത്ത​ന​പ്പുസ്‌ത​ക​ത്തി​ന്റെ പരിഭാ​ഷ​യി​ലു​ട​നീ​ളം “യെഹോവ” (Iehovah) എന്ന്‌ ഉപയോ​ഗി​ച്ചു. എന്നാൽ, 1639-ലെ പരിഷ്‌ക​രി​ച്ച പതിപ്പിൽ അദ്ദേഹം “ജെഹോവ” (Jehovah) എന്ന രൂപമാണ്‌ ഉപയോ​ഗി​ച്ചത്‌. അതു​പോ​ലെ, 1901-ൽ പ്രസി​ദ്ധീ​ക​രി​ച്ച അമേരി​ക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ പരിഭാ​ഷ​ക​രും എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം ഉള്ളിട​ത്തെ​ല്ലാം “ജെഹോവ” (Jehovah) എന്ന രൂപമാണ്‌ ഉപയോ​ഗി​ച്ചത്‌.

^ ഖ. 4 പുതിയ കത്തോ​ലി​ക്കാ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌), രണ്ടാം പതിപ്പ്‌, 14-ാം വാല്യം, 883-884 പേജു​ക​ളിൽ ഇങ്ങനെ പറയുന്നു: “പ്രവാ​സ​ത്തി​നു ശേഷമുള്ള കാലഘ​ട്ട​ത്തിൽ എപ്പോ​ഴോ യാഹ്‌വെ എന്ന പേര്‌ പ്രത്യേക ആദര​വോ​ടെ കാണാൻതു​ട​ങ്ങി. അതോടെ ദൈവ​നാ​മ​ത്തി​ന്റെ സ്ഥാനത്ത്‌ അഡോ​നാ​യി എന്നോ എലോ​ഹിം എന്നോ പകരം വെക്കുന്ന രീതി​യും നിലവിൽ വന്നു.”

^ ഖ. 5 കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ദൈവ​വ​ച​ന​ത്തിന്‌ ഒരു പഠനസ​ഹാ​യി എന്ന ചെറു​പുസ്‌ത​കം അധ്യായം 1 കാണുക.

^ ഖ. 7 പഴയനി​യ​മ​ത്തി​ന്റെ ദൈവ​ശാസ്‌ത്ര​നി​ഘണ്ടു (ഇംഗ്ലീഷ്‌) വാല്യം 2, പേജ്‌ 523-524 കാണുക.