ബൈബിൾ എഴുതി​യത്‌ ആരാ​ണെന്ന്‌ ആർക്കെ​ങ്കി​ലും അറിയാ​മോ?

ബൈബിൾ എഴുതി​യത്‌ ആരാ​ണെന്ന്‌ ആർക്കെ​ങ്കി​ലും അറിയാ​മോ?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ എഴുതി​യത്‌ ആരാണെന്ന കാര്യ​ത്തിൽ ഉറപ്പൊ​ന്നു​മി​ല്ലെ​ന്നാണ്‌ പലരും പറയു​ന്നത്‌. എന്നാൽ അതിലെ വിവരങ്ങൾ ആരാണ്‌ എഴുതി​യത്‌ എന്ന്‌ ബൈബി​ളിൽത്ത​ന്നെ പറഞ്ഞി​ട്ടുണ്ട്‌. ചില ബൈബിൾ പുസ്‌ത​ക​ങ്ങൾ തുടങ്ങു​ന്നത്‌ “നെഹെ​മ്യാ​വി​ന്റെ ചരിത്രം” “യെശയ്യാ​വു. . . ദർശിച്ച ദർശനം” “യോ​വേ​ലി​ന്നു ഉണ്ടായ യഹോ​വ​യു​ടെ അരുള​പ്പാട്‌” എന്നിങ്ങ​നെ​യു​ള്ള വാക്കു​ക​ളോ​ടെ​യാണ്‌.—നെഹമ്യ 1:1; യശയ്യ 1:1; യോവേൽ 1:1.

 ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ നാമത്തി​ലാണ്‌ തങ്ങൾ എഴുതി​യ​തെന്ന്‌ പല ബൈബിൾ എഴുത്തു​കാ​രും അംഗീ​ക​രി​ക്കു​ന്നു. അവരെ നയിച്ച​തും ആ ദൈവം​ത​ന്നെ​യാ​യി​രു​ന്നു. എബ്രായ തിരു​വെ​ഴു​ത്തു​കൾ എഴുതിയ പ്രവാ​ച​ക​ന്മാർ 300-ലധികം പ്രാവ​ശ്യം “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു” എന്നു പറഞ്ഞി​രി​ക്കു​ന്നു. (ആമോസ്‌ 1:3; മീഖ 2:3; നഹൂം 1:12) മറ്റ്‌ എഴുത്തു​കാർക്ക്‌ ദൂതന്മാ​രി​ലൂ​ടെ​യാണ്‌ ദൈവം സന്ദേശങ്ങൾ നൽകി​യത്‌.—സെഖര്യ 1:7, 9.

 1,600-ലധികം വർഷങ്ങൾകൊണ്ട്‌ 40-ഓളം പുരു​ഷ​ന്മാർ ചേർന്നാണ്‌ ബൈബിൾ എഴുതി​യത്‌. ചിലർ ഒന്നില​ധി​കം ബൈബിൾ പുസ്‌ത​ക​ങ്ങൾ എഴുതി​യി​ട്ടുണ്ട്‌. ശരിക്കും പറഞ്ഞാൽ 66 പുസ്‌ത​ക​ങ്ങൾ ചേർന്ന ഒരു ചെറിയ ലൈ​ബ്ര​റി​യാണ്‌ ബൈബിൾ. ‘പഴയ നിയമം’ എന്നു വിളി​ക്കു​ന്ന 39 പുസ്‌ത​ക​ങ്ങൾ ചേർന്ന​താണ്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ. ‘പുതിയ നിയമം’ എന്നു വിളി​ക്കു​ന്ന 27 പുസ്‌ത​ക​ങ്ങൾ ചേർന്ന​താണ്‌ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ.