വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബിൾ എഴുതിയത്‌ ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?

ബൈബിൾ എഴുതിയത്‌ ആരാണെന്ന് ആർക്കെങ്കിലും അറിയാമോ?

ബൈബിളിന്‍റെ ഉത്തരം

ബൈബിൾ എഴുതിയത്‌ ആരാണെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്നാണ്‌ പലരും പറയുന്നത്‌. എന്നാൽ അതിലെ വിവരങ്ങൾ ആരാണ്‌ എഴുതിയത്‌ എന്ന് ബൈബിളിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ചില ബൈബിൾ പുസ്‌തങ്ങൾ തുടങ്ങുന്നത്‌ “നെഹെമ്യാവിന്‍റെ ചരിത്രം” “യെശയ്യാവു. . . ദർശിച്ച ദർശനം” “യോവേലിന്നു ഉണ്ടായ യഹോയുടെ അരുളപ്പാട്‌” എന്നിങ്ങനെയുള്ള വാക്കുളോടെയാണ്‌.—നെഹമ്യ 1:1; യശയ്യ 1:1; യോവേൽ 1:1.

ഏകസത്യദൈമായ യഹോയുടെ നാമത്തിലാണ്‌ തങ്ങൾ എഴുതിതെന്ന് പല ബൈബിൾ എഴുത്തുകാരും അംഗീരിക്കുന്നു. അവരെ നയിച്ചതും ആ ദൈവംന്നെയായിരുന്നു. എബ്രായ തിരുവെഴുത്തുകൾ എഴുതിയ പ്രവാന്മാർ 300-ലധികം പ്രാവശ്യം “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. (ആമോസ്‌ 1:3; മീഖ 2:3; നഹൂം 1:12) മറ്റ്‌ എഴുത്തുകാർക്ക് ദൂതന്മാരിലൂടെയാണ്‌ ദൈവം സന്ദേശങ്ങൾ നൽകിയത്‌.—സെഖര്യ 1:7, 9.

1,600-ലധികം വർഷങ്ങൾകൊണ്ട് 40-ഓളം പുരുന്മാർ ചേർന്നാണ്‌ ബൈബിൾ എഴുതിയത്‌. ചിലർ ഒന്നിലധികം ബൈബിൾ പുസ്‌തങ്ങൾ എഴുതിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ 66 പുസ്‌തങ്ങൾ ചേർന്ന ഒരു ചെറിയ ലൈബ്രറിയാണ്‌ ബൈബിൾ. ‘പഴയ നിയമം’ എന്നു വിളിക്കുന്ന 39 പുസ്‌തങ്ങൾ ചേർന്നതാണ്‌ എബ്രായ തിരുവെഴുത്തുകൾ. ‘പുതിയ നിയമം’ എന്നു വിളിക്കുന്ന 27 പുസ്‌തങ്ങൾ ചേർന്നതാണ്‌ ഗ്രീക്ക് തിരുവെഴുത്തുകൾ.