വിവരങ്ങള്‍ കാണിക്കുക

ആരാണ്‌ നരകത്തിൽ പോകു​ന്നത്‌?

ആരാണ്‌ നരകത്തിൽ പോകു​ന്നത്‌?

ബൈബിളിന്റെ ഉത്തരം

 നരകം (ആദ്യം ബൈബിൾ എഴുത​പ്പെട്ട ഭാഷക​ളിൽ, “ഷീയോൾ” എന്നും “ഹേഡിസ്‌” എന്നും) ഒരു അഗ്നിദ​ണ്ഡ​ന​സ്ഥ​ല​മല്ല, പകരം ശവക്കു​ഴി​യാണ്‌. ആരാണ്‌ നരകത്തിൽ പോകു​ന്നത്‌? നല്ല ആളുക​ളും ദുഷ്ടന്മാ​രും പോകും. (ഇയ്യോബ്‌ 14:13; സങ്കീർത്ത​നം 9:17) ‘ജീവനുള്ള സകലരും കണ്ടുമു​ട്ടു​ന്ന വീട്‌’ എന്നാണ്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഈ ശവക്കു​ഴി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌.—ഇയ്യോബ്‌ 30:23.

 മരിച്ചപ്പോൾ യേശു പോലും പോയത്‌ നരകത്തി​ലാണ്‌. എന്നാൽ, ദൈവം യേശു​വി​നെ “പാതാളത്തിൽ വിട്ടു​ക​ള​ഞ്ഞി​ല്ല.” യേശു​വി​നെ ദൈവം ഉയിർപ്പി​ച്ചു.—പ്രവൃ​ത്തി​കൾ 2:31, 32, സത്യ​വേ​ദ​പു​സ്‌ത​കം.

നരകം നിത്യ​മാ​യി നിലനിൽക്കു​മോ?

 നരകത്തിൽ പോകുന്ന എല്ലാവ​രും തിരികെ വരും. ദൈവ​ത്തി​ന്റെ ശക്തിയാൽ യേശു അവരെ ജീവനി​ലേ​ക്കു കൊണ്ടു​വ​രും. (യോഹന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15) ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്ന ആ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ 20:13 ഇങ്ങനെ പറയുന്നു: “മരണവും പാതാ​ള​വും തങ്ങളി​ലു​ള്ള മരിച്ച​വ​രെ ഏല്‌പി​ച്ചു​കൊ​ടു​ത്തു.” (സത്യവേദപുസ്‌തകം) നരകം ശൂന്യ​മാ​യി​ക്ക​ഴി​ഞ്ഞാൽ പിന്നെ അതു നിലനിൽക്കി​ല്ല. പിന്നെ അവി​ടേക്ക്‌ ആരും പോകില്ല. കാരണം “മേലാൽ മരണം ഉണ്ടായി​രി​ക്കി​ല്ല.”—വെളി​പാട്‌ 21:3, 4; 20:14.

 എങ്കിലും, മരിക്കുന്ന എല്ലാവ​രും നരകത്തി​ലേ​ക്കല്ല പോകു​ന്നത്‌. മാനസാ​ന്ത​ര​ത്തി​നു പഴുതി​ല്ലാ​ത്ത​ത്ര ഗുരു​ത​ര​മാ​യ ദുഷ്‌പ്ര​വൃ​ത്തി ചെയ്യു​ന്ന​വ​രു​ണ്ടെ​ന്നു ബൈബിൾ പറയുന്നു. (എബ്രായർ 10:26, 27) അങ്ങനെ​യു​ള്ള​വർ മരിക്കു​മ്പോൾ നരകത്തി​ലേ​ക്കല്ല, ഗീഹെ​ന്ന​യി​ലേ​ക്കാ​ണു പോകു​ന്നത്‌. ഗീഹെന്ന നിത്യ​നാ​ശ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. (മത്തായി 5:29, 30) ഉദാഹ​ര​ണ​ത്തിന്‌, തന്റെ കാലത്തെ കപടഭ​ക്ത​രാ​യ ചില മതനേ​താ​ക്കൾ ഗീഹെ​ന്ന​യിൽ പോകു​മെന്ന്‌ യേശു സൂചി​പ്പി​ച്ചു.—മത്തായി 23:27-33.