വിവരങ്ങള്‍ കാണിക്കുക

അശ്ലീല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു, സൈബർ സെക്‌സ്‌ തെറ്റാ​ണോ?

അശ്ലീല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു, സൈബർ സെക്‌സ്‌ തെറ്റാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 അശ്ലീലം, സൈബർ സെക്‌സ്‌ പോലുള്ള പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽ നേരിട്ട്‌ ഒന്നും പറയു​ന്നി​ല്ല. എന്നാൽ വിവാ​ഹ​ത്തി​നു പുറത്ത്‌ സെക്‌സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്രവർത്ത​ന​ങ്ങ​ളെ​യും സെക്‌സി​നെ​ക്കു​റി​ച്ചുള്ള വികൃ​ത​മാ​യ വീക്ഷണ​ങ്ങ​ളെ​യും ദൈവം എങ്ങനെ കാണു​ന്നെന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്നു. പിൻവ​രു​ന്ന വാക്യങ്ങൾ കാണുക:

  •   “ലൈം​ഗി​ക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മാ​യ കാമാ​വേ​ശം . . . എന്നിങ്ങ​നെ​യു​ള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങ​ളെ കൊന്നുകളയുക.” (കൊലോസ്യർ 3:5) അശ്ലീലം വീക്ഷി​ക്കു​മ്പോൾ തെറ്റായ മോഹ​ങ്ങ​ളെ കൊന്നു​ക​ള​യു​ക​യല്ല, അതിനെ ആളിക്ക​ത്തി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. അത്‌ ഒരാളെ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അശുദ്ധ​നും വൃത്തി​കെ​ട്ട​വ​നും ആക്കുന്നു.

  •   “കാമവി​കാ​രം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീ​യെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ ഹൃദയ​ത്തിൽ ആ സ്‌ത്രീ​യു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.” (മത്തായി 5:28) അശ്ലീല ചിത്രങ്ങൾ തെറ്റായ പ്രവർത്ത​ന​ങ്ങ​ളി​ലേ​ക്കു നയിക്കുന്ന അനുചി​ത​മാ​യ ചിന്തകൾ ഉണർത്തും.

  •   “ലൈം​ഗി​ക അധാർമി​കത, ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്ര​ഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല.” (എഫെസ്യർ 5:3) തമാശ​യാ​യി​പോ​ലും നമ്മൾ അധാർമി​ക​ത​യെ​ക്കു​റിച്ച്‌ പറയില്ല. അപ്പോൾപ്പി​ന്നെ അതു വായി​ക്കു​ക​യോ കാണു​ക​യോ ചെയ്‌താൽ അത്‌ എങ്ങനെ ശരിയാ​കും?

  •   “ജഡത്തിന്റെ പ്രവൃ​ത്തി​കൾ വളരെ വ്യക്തമാ​ണ​ല്ലോ. ലൈം​ഗി​ക അധാർമി​കത, അശുദ്ധി . . . എന്നിവ​യും ഇതു​പോ​ലു​ള്ള മറ്റു കാര്യ​ങ്ങ​ളും അതിൽപ്പെടുന്നു. ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​വർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ല എന്നു മുമ്പ​ത്തെ​പ്പോ​ലെ​ത​ന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറി​യി​പ്പു തരുകയാണ്‌.” (ഗലാത്യർ 5:19-21) അശ്ലീലം വീക്ഷി​ക്കു​ന്ന​വ​രെ​യും, സൈബർ സെക്‌സ്‌, ഫോൺ സെക്‌സ്‌, സെക്‌സ്റ്റിങ്‌ എന്നിവ​യിൽ ഏർപ്പെ​ടു​ന്ന​വ​രെ​യും അശുദ്ധ​രും ധാർമി​ക​മാ​യി ദുഷി​ച്ച​വ​രും ആയാണ്‌ ദൈവം കാണു​ന്നത്‌. അത്തരം കാര്യങ്ങൾ ചെയ്യു​ന്ന​തു ശീലമാ​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ ദൈവ​ത്തി​ന്റെ പ്രീതി മുഴു​വ​നാ​യും നഷ്ടപ്പെ​ടും.