വിവരങ്ങള്‍ കാണിക്കുക

’അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?

’അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

‘യുഗസ​മാപ്‌തിയെ’ അഥവാ ‘ലോകാ​വ​സാ​നത്തെ’ തിരി​ച്ച​റി​യി​ക്കു​ന്ന സംഭവ​ങ്ങ​ളെ​യും അവസ്ഥക​ളെ​യും കുറിച്ച്‌ ബൈബിൾ വിവരി​ക്കു​ന്നുണ്ട്‌. (മത്തായി 24:3; സത്യ​വേ​ദ​പുസ്‌ത​കം) ഈ കാലഘ​ട്ട​ത്തെ ബൈബിൾ വിളി​ക്കു​ന്നത്‌ ‘അന്ത്യകാ​ലം’ അഥവാ ’അവസാ​ന​നാ​ളു​കൾ’ എന്നാണ്‌. (ദാനി​യേൽ 8:19; 2 തിമൊ​ഥെ​യൊസ്‌ 3:1, പി. ഒ. സി.) അന്ത്യകാ​ല​ത്തി​ന്റെ അഥവാ അവസാ​ന​നാ​ളു​ക​ളു​ടെ ചില പ്രധാന സവി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങൾ താഴെ കൊടു​ക്കു​ന്നു:

 • വലിയ യുദ്ധങ്ങൾ.—മത്തായി 24:7; വെളി​പാട്‌ 6:4.

 • ക്ഷാമം.—മത്തായി 24:7; വെളി​പാട്‌ 6:5, 6.

 • വലിയ ഭൂകമ്പങ്ങൾ.—ലൂക്കോസ്‌ 21:11.

 • മഹാവ്യാ​ധി​കൾ അഥവാ ‘പകർച്ച​വ്യാ​ധി​കൾ’.—ലൂക്കോസ്‌ 21:11, പി. ഒ. സി.

 • വർധി​ച്ചു​വ​രു​ന്ന അധർമം.—മത്തായി 24:12.

 • ഭൂമിയെ നശിപ്പി​ക്കാ​നു​ള്ള മനുഷ്യ​രു​ടെ ശ്രമം.—വെളി​പാട്‌ 11:18.

 • അനേക​രും പിൻവ​രു​ന്ന തരത്തി​ലു​ള്ള അധഃപ​തി​ച്ച മനോ​ഭാ​വ​ങ്ങൾ ഉള്ളവർ അഥവാ “നന്ദി​കെ​ട്ട​വ​രും അവിശ്വസ്‌ത​രും . . . ഒന്നിനും വഴങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഠു​ര​ന്മാ​രും നന്മയെ ദ്വേഷി​ക്കു​ന്ന​വ​രും വഞ്ചകരും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും” ആയിരി​ക്കും.—2 തിമൊ​ഥെ​യൊസ്‌ 3:1-4.

 • കുടും​ബ​ങ്ങൾ തകരും. കാരണം ആളുകൾ “സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” “മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കാ​ത്ത​വ​രും” ആയിരി​ക്കും.—2 തിമൊ​ഥെ​യൊസ്‌ 3:2, 3.

 • മിക്ക ആളുകൾക്കും ദൈവ​ത്തോ​ടു​ള്ള സ്‌നേഹം കുറഞ്ഞു​വ​രും.— മത്തായി 24:12.

 • മതപര​മാ​യ കാപട്യം വ്യക്തമാ​യി​ത്തീ​രും.—2 തിമൊ​ഥെ​യൊസ്‌ 3:5.

 • ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ ഗ്രാഹ്യം വർധി​ച്ചു​വ​രും. അതിൽ അന്ത്യനാ​ളു​ക​ളെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളും ഉൾപ്പെ​ടും.—ദാനി​യേൽ 12:4.

 • ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ലോകത്ത്‌ എല്ലായി​ട​ത്തും പ്രസം​ഗി​ക്ക​പ്പെ​ടും.—മത്തായി 24:14.

 • അടുത്ത്‌ എത്തിയി​രി​ക്കു​ന്ന അന്ത്യത്തി​ന്റെ തെളി​വു​ക​ളോ​ടു​ള്ള ആളുക​ളു​ടെ പുച്ഛവും നിർവി​കാ​ര​ത​യും വർധി​ച്ചു​വ​രും.—മത്തായി 24:37-39; 2 പത്രോസ്‌ 3:3, 4.

 • ഈ പ്രവച​ന​ങ്ങ​ളിൽ ചിലതോ അല്ലെങ്കിൽ പലതോ മാത്ര​മാ​യി​രി​ക്കി​ല്ല, എല്ലാം ഒരേ കാലഘ​ട്ട​ത്തിൽ നിറ​വേ​റും.—മത്തായി 24:33.

നമ്മൾ ‘അന്ത്യകാ​ല​ത്താ​ണോ’ ജീവി​ക്കു​ന്നത്‌?

അതെ. ലോക​ത്തി​ലെ അവസ്ഥക​ളും ബൈബിൾ കാലഗ​ണ​ന​യും ഒരു​പോ​ലെ സൂചി​പ്പി​ക്കു​ന്നത്‌ 1914-ൽ അന്ത്യകാ​ലം തുടങ്ങി എന്നാണ്‌. ആ സമയത്ത്‌ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ ഭരണം തുടങ്ങി. ദൈവ​രാ​ജ്യം എടുത്ത ആദ്യ നടപടി​ക​ളിൽ ഒന്ന്‌, പിശാ​ചാ​യ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽ നിന്നു പുറത്താ​ക്കു​ക എന്നതാ​യി​രു​ന്നു. അങ്ങനെ അവരുടെ പ്രവർത്ത​നം ഭൂമി​യിൽ മാത്ര​മാ​യി ഒതുക്കി. (വെളിപാട്‌ 12:7-12) മനുഷ്യ​രു​ടെ മേലുള്ള സാത്താന്റെ സ്വാധീ​നം പല മോശ​മാ​യ മനോ​ഭാ​വ​ങ്ങ​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും പ്രകട​മാണ്‌. അത്‌ അന്ത്യകാ​ല​ത്തെ “ദുഷ്‌ക​ര​മാ​യ സമയങ്ങൾ” ആക്കി മാറ്റി​യി​രി​ക്കു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 3:1.