വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

‘ഈ ഹോം​വർക്ക്‌ മുഴുവൻ എങ്ങനെ ചെയ്‌തു​തീർക്കാ​നാ?’

 ഒരുമ​ണി​വരെ ഹോം​വർക്ക്‌ ചെയ്‌താൽ മനുഷ്യ​ൻ ചത്തു​പോ​കും. എങ്ങനെ​യെ​ങ്കി​ലും ഒന്ന്‌ കിടന്നാൽ മതി​യെ​ന്നാ​യി​രി​ക്കും അപ്പോൾ തോന്നുക.”​—ഡേവിഡ്‌.

 “ചിലസ​മ​യത്ത്‌ വെളു​പ്പിന്‌ നാലര​വരെ ഞാനി​രുന്ന്‌ പഠിക്കും. പിന്നെ ഞാൻ കുറച്ചു​നേരം ഉറങ്ങും. വീണ്ടും ആറുമ​ണിക്ക്‌ എഴു​ന്നേറ്റ്‌ സ്‌കൂ​ളിൽ പോവും. ആകെ വട്ടായി​പ്പോ​കും.”​—തെരേസ.

 ഹോം​വർക്ക്‌ നിങ്ങൾക്കും ഒരു തലവേ​ദ​ന​യാ​ണോ? ആണെങ്കിൽ അതിനുള്ള മറുമ​രു​ന്നാണ്‌ ഈ ലേഖന​ത്തി​ലു​ള്ളത്‌.

 എന്തു​കൊ​ണ്ടാണ്‌ ടീച്ചർ ഹോം​വർക്ക്‌ തരുന്നത്‌?

 ഹോം​വർക്ക്‌ ചെയ്യു​മ്പോൾ:

 •   അറിവ്‌ കൂടും

 •   ഉത്തരവാ​ദി​ത്വ​ബോ​ധം ഉണ്ടാകും

 •   സമയം നന്നായി ഉപയോ​ഗി​ക്കാൻ പഠിക്കും

 •   ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സി​ലാ​കും. a

 “ക്ലാസിൽ പഠിപ്പിച്ച കാര്യ​ങ്ങ​ളൊ​ക്കെ ഒരു ചെവി​യി​ലൂ​ടെ കേട്ട്‌ മറ്റേ ചെവി​യി​ലൂ​ടെ വിട്ടോ, അതോ എന്തെങ്കി​ലും മനസ്സി​ലാ​യോ എന്നൊക്കെ ഉറപ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ടീച്ചർമാർ ഹോം​വർക്ക്‌ തരുന്നത്‌.”—മാരി.

 കണക്കും സയൻസും ഒക്കെ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള നിങ്ങളു​ടെ കഴിവ്‌ കൂട്ടും. വിദഗ്‌ധർ പറയു​ന്നത്‌, ഇതു നിങ്ങളു​ടെ മസ്‌തി​ഷ്‌ക​ത്തിൽ പുതിയ നാഡീ ബന്ധങ്ങൾ സ്ഥാപി​ക്കാ​നും ഉള്ളതു ശക്തി​പ്പെ​ടു​ത്താ​നും സഹായി​ക്കും എന്നാണ്‌. അതു​കൊണ്ട്‌ തലച്ചോ​റി​നു കൊടു​ക്കുന്ന വ്യായാ​മം പോ​ലെ​യാണ്‌ ഹോം​വർക്ക്‌ ചെയ്യു​ന്നത്‌.

 ഹോം​വർക്ക്‌ ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജനം നിങ്ങൾ മനസ്സി​ലാ​ക്കി​യാ​ലും ഇല്ലെങ്കി​ലും ജീവി​ത​ത്തിൽ നിങ്ങൾക്ക്‌ ഒഴിവാ​ക്കാൻ പറ്റാത്ത ഒന്നാണ്‌ അത്‌. എന്നാൽ ഒരു കാര്യ​ത്തിൽ സന്തോ​ഷി​ക്കാം: എത്ര​ത്തോ​ളം ഹോം​വർക്ക്‌ വേണം, വേണ്ട എന്നൊ​ന്നും തീരു​മാ​നി​ക്കാൻ നിങ്ങൾക്കു കഴിയി​ല്ലെ​ങ്കി​ലും അതു കുറച്ച്‌ സമയം​കൊണ്ട്‌ ചെയ്‌തു​തീർക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. അത്‌ എങ്ങനെ?

 പഠിക്കാ​നു​ള്ള നുറു​ങ്ങു​കൾ

 നിങ്ങൾക്ക്‌ ഹോം​വർക്ക്‌ ഒരു തലവേ​ദ​ന​യാ​യി തോന്നു​ന്നു​ണ്ടോ? അതിന്റെ കാരണം നിങ്ങൾ ശ്രമം ചെയ്യാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഒരുപക്ഷേ, നിങ്ങൾ സമയം കാര്യ​ക്ഷ​മ​മാ​യി ഉപയോ​ഗി​ക്കാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം. നിങ്ങൾക്ക്‌ എങ്ങനെ അത്‌ ചെയ്യാം?

 •   ഒന്നാമത്തെ നുറുങ്ങ്‌: പ്ലാൻ ചെയ്യുക. ബൈബിൾ പറയുന്നു: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.” (സുഭാ​ഷി​തങ്ങൾ 21:5) പഠിക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ആവശ്യ​മായ സാധന​ങ്ങ​ളെ​ല്ലാം അടുത്തു​തന്നെ ഒരുക്കി​വെ​ക്കുക. അപ്പോൾ തൊട്ട​തി​നും പിടി​ച്ച​തി​നും ഒക്കെ എഴു​ന്നേറ്റ്‌ പോ​കേ​ണ്ടി​വ​രില്ല.

   ശ്രദ്ധി​ച്ചി​രുന്ന്‌ പഠിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തുക. ഒച്ചപ്പാ​ടും ബഹളവും ഇല്ലാത്ത നല്ല വെട്ടവും വെളി​ച്ച​വും ഉള്ള വീട്ടിലെ ഒരു മുറി അതിനാ​യി ചിലർ തിര​ഞ്ഞെ​ടു​ക്കു​ന്നു. ചിലർ വീടിനു പുറത്തി​രു​ന്നോ അല്ലെങ്കിൽ ലൈ​ബ്ര​റി​യിൽ ഇരുന്നോ പഠിക്കാ​റുണ്ട്‌.

   “സ്‌കൂ​ളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം? അതു നിങ്ങൾ എപ്പോ​ഴാണ്‌ ചെയ്യാൻ പോകു​ന്നത്‌? ഇതെല്ലാം ഒരു പുസ്‌ത​ക​ത്തി​ലോ കലണ്ടറി​ലോ എഴുതി​വെ​ക്കുക. അപ്പോൾ നിങ്ങൾക്ക്‌ സമയം നന്നായി ഉപയോ​ഗി​ക്കാൻ പറ്റും. അങ്ങനെ ഒരു പട്ടിക നിങ്ങൾക്കു​ണ്ടെ​ങ്കിൽ ടെൻഷൻ കുറയും.”—റിച്ചാർഡ്‌.

 •   രണ്ടാമത്തെ നുറുങ്ങ്‌: ചെയ്യാ​നുള്ള കാര്യങ്ങൾ ചിട്ട​പ്പെ​ടു​ത്തുക. “എല്ലാം മാന്യ​മാ​യും ചിട്ട​യോ​ടെ​യും നടക്കട്ടെ.” (1 കൊരി​ന്ത്യർ 14:40) ഈ തത്ത്വം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ഏതു കാര്യം ആദ്യം ചെയ്യും, രണ്ടാമത്‌ ചെയ്യു​ന്നത്‌ എന്തായി​രി​ക്കും എന്നിങ്ങനെ കാര്യങ്ങൾ ചിട്ട​പ്പെ​ടു​ത്തുക.

   ആദ്യം​ത​ന്നെ ബുദ്ധി​മു​ട്ടുള്ള കാര്യം ചെയ്യാ​നാ​യി​രി​ക്കും ചിലർക്ക്‌ ഇഷ്ടം. എന്നാൽ മറ്റു ചിലർ എളുപ്പ​മു​ള്ളത്‌ ആദ്യം​തന്നെ ചെയ്‌തു​തീർക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ കുറെ ചെയ്‌തു​തീർത്ത​തി​ന്റെ സംതൃ​പ്‌തി അവർക്കു കിട്ടും. ഇതിൽ, നിങ്ങൾക്ക്‌ ഏതാണോ ചേരു​ന്നത്‌ അത്‌ തിര​ഞ്ഞെ​ടു​ക്കുക.

   “ഒരു ലിസ്റ്റു​ണ്ടാ​ക്കി​യാൽ എന്തൊക്കെ ചെയ്യണം, ഏതു ക്രമത്തിൽ ചെയ്യണം, എന്നതി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അറിയാൻ പറ്റും. അങ്ങനെ നിങ്ങൾക്ക്‌ ടെൻഷ​ന​ടി​ക്കാ​തെ ഹോം​വർക്ക്‌ ചെയ്യാം.”—ഹെയ്‌ഡി.

 •   മൂന്നാ​മത്തെ നുറുങ്ങ്‌: വെച്ചു​താ​മ​സി​പ്പി​ക്ക​രുത്‌. ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “മടിയു​ള്ള​വ​രാ​കാ​തെ നല്ല അധ്വാ​ന​ശീ​ല​മു​ള്ള​വ​രാ​യി​രി​ക്കുക.” (റോമർ 12:11) ഹോം​വർക്ക്‌ ചെയ്യേണ്ട സമയത്ത്‌ മറ്റ്‌ എന്തെങ്കി​ലും ചെയ്യാ​നുള്ള പ്രലോ​ഭനം ഒരുപക്ഷേ നിങ്ങൾക്കു വന്നേക്കാം. പക്ഷേ അതിന്‌ വഴങ്ങി​കൊ​ടു​ക്ക​രുത്‌.

   ‘പിന്നെ ചെയ്യാം, പിന്നെ ചെയ്യാം’ എന്ന്‌ പറയു​ന്നവർ ചെയ്യേണ്ട കാര്യം കൃത്യ​സ​മ​യത്ത്‌ ചെയ്യണ​മെ​ന്നില്ല. ഇനി ചെയ്‌താൽത്തന്നെ തട്ടിക്കൂ​ട്ടി എന്തെങ്കി​ലും ചെയ്‌തു​വെ​ക്കും. കിട്ടിയ പണി പെട്ടെ​ന്നു​തന്നെ ചെയ്യാൻ തുടങ്ങി​യാൽ അനാവ​ശ്യ​മായ ടെൻഷ​നും വിഷമ​വും ഒഴിവാ​ക്കാൻ പറ്റും.

   “ഒരു പ്രോ​ജ​ക്ടോ ഹോം​വർക്കോ കിട്ടി​യാൽ ഉടൻതന്നെ ഞാൻ അത്‌ ചെയ്‌ത്‌ തുടങ്ങും. പിന്നീട്‌ അതി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ എനിക്ക്‌ ടെൻഷ​ന​ടി​ക്കേ​ണ്ടി​വ​രാ​റില്ല. ബാക്കി​യുള്ള എന്റെ പരിപാ​ടി​കൾക്കും അതു തടസ്സമാ​കില്ല.”—സെറീന.

   ചെയ്‌തു​നോ​ക്കൂ: എല്ലാ ദിവസ​വും നിങ്ങൾ ഒരേ സമയത്തു​തന്നെ ഹോം​വർക്ക്‌ ചെയ്യാൻ ശ്രമിക്കൂ. അതു നിങ്ങളെ അടുക്കും ചിട്ടയും ഉള്ളവരാ​യി​രി​ക്കാൻ സഹായി​ക്കും.

 •   നാലാ​മത്തെ നുറുങ്ങ്‌: ലക്ഷ്യം മറക്കരുത്‌. ‘നേരെ മുന്നി​ലേക്കു നോക്കാ​നാണ്‌’ ബൈബിൾ പറയു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 4:25) അതു​കൊണ്ട്‌ ടിവി​യോ മൊ​ബൈ​ലോ പോലു​ള്ളവ പഠിക്കുന്ന സമയത്ത്‌ നിങ്ങളു​ടെ ശ്രദ്ധപ​ത​റി​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തണം.

   ഹോം​വർക്ക്‌ ചെയ്യു​ന്ന​തി​നി​ട​യ്‌ക്ക്‌ നെറ്റിൽ പരതാ​നും മെസേജ്‌ അയയ്‌ക്കാ​നും പോയാൽ ഹോം​വർക്ക്‌ ചെയ്യാൻ ഇരട്ടി സമയ​മെ​ടു​ക്കും. എന്നാൽ ലക്ഷ്യം മറക്കാ​തെ​യി​രു​ന്നാൽ നിങ്ങൾക്കു ടെൻഷൻ കുറയ്‌ക്കാം, സമയവും ലാഭി​ക്കാം.

   “മൊ​ബൈ​ലും കമ്പ്യൂ​ട്ട​റും വീഡി​യോ ഗെയി​മും ടിവി​യും ഒക്കെ ലക്ഷ്യം​തെ​റ്റി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌. എന്റെ അടുത്ത്‌ ശ്രദ്ധപ​ത​റി​ക്കുന്ന ഇതു​പോ​ലുള്ള എന്തെങ്കി​ലും ഉണ്ടെങ്കിൽ ഞാൻ അത്‌ ഓഫ്‌ ചെയ്യും. അല്ലെങ്കിൽ പ്ലഗ്‌ ഊരി​യി​ടും.”—ജോയൽ.

 •   അഞ്ചാമത്തെ നുറുങ്ങ്‌: ന്യായ​ബോ​ധം കാണി​ക്കുക. ‘ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെന്ന്‌’കാണി​ക്കുക എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (ഫിലി​പ്പി​യർ 4:5) ഒറ്റയി​രി​പ്പിന്‌ ഹോം​വർക്ക്‌ ചെയ്‌തു​തീർക്കാൻ നോക്കാ​തെ ചെറിയ ഇടവേ​ളകൾ എടുക്കാ​വു​ന്ന​താണ്‌. ഒന്ന്‌ നടക്കാ​നോ സൈക്കിൾ ചവിട്ടാ​നോ ഓടാ​നോ ഒക്കെ പോകാം.

   ഇതൊക്കെ പരീക്ഷി​ച്ചി​ട്ടും ഹോം​വർക്ക്‌ ഒരു ചുമടുണ്ട്‌ ചെയ്യാൻ, എന്നാണ്‌ നിങ്ങൾക്കു തോന്നു​ന്ന​തെ​ങ്കിൽ ടീച്ച​റോട്‌ അതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. നിങ്ങൾ പറയു​ന്ന​തിൽ ആത്മാർഥ​ത​യു​ണ്ടെ​ങ്കിൽ ചില​പ്പോൾ അവർ എന്തെങ്കി​ലും നിങ്ങൾക്കു​വേണ്ടി ചെയ്‌തേ​ക്കാം.

   “ഹോം​വർക്ക്‌ ചെയ്യണ​മ​ല്ലോ എന്ന്‌ ഓർത്ത്‌ ടെൻഷൻ കൂട്ടി സന്തോഷം കളയരുത്‌. നിങ്ങൾ നിങ്ങളു​ടെ പരാമാ​വധി പരി​ശ്ര​മി​ക്കുക. നമ്മളെ ഭ്രാന്തു​പി​ടി​പ്പി​ക്കാൻ മാത്രം പ്രാധാ​ന്യം ഒന്നുമി​ല്ലാത്ത ചില കാര്യങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലുണ്ട്‌. ഹോം​വർക്ക്‌ അക്കൂട്ട​ത്തിൽപ്പെ​ടും.”—ജൂലിയ.

 നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക:

 •   എനിക്ക്‌ ഹോം​വർക്ക്‌ ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ വേണം?

 •   എനിക്കു ഹോം​വർക്ക്‌ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്‌?

 •   എവി​ടെ​യി​രു​ന്നാ​ലാണ്‌ എനിക്കു കൂടുതൽ ശ്രദ്ധ​യോ​ടെ പഠിക്കാൻ പറ്റുക?

 •   വെച്ചു​താ​മ​സി​പ്പി​ക്കുന്ന ശീലം എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

 •   എന്റെ ശ്രദ്ധപ​ത​റി​ക്കുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

 •   എനിക്ക്‌ എങ്ങനെ ശ്രദ്ധപ​ത​റി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാൻ പറ്റും?

 •   ടെൻഷ​ന​ടി​ക്കാ​തെ ഹോം​വർക്ക്‌ ചെയ്യാൻ പറ്റുന്നു​ണ്ടെന്ന കാര്യം എനിക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?

 പ്രധാ​ന​പ്പെട്ട ഒരു കാര്യം: ഹോം​വർക്ക്‌ ചെയ്യു​ന്ന​തിൽ എന്തൊക്കെ കാര്യ​ങ്ങ​ളു​ണ്ടെന്നു മനസ്സി​ലാ​ക്കുക. എന്തെങ്കി​ലും സംശയ​മു​ണ്ടെ​ങ്കിൽ ക്ലാസിൽനിന്ന്‌ ഇറങ്ങു​ന്ന​തി​നു മുമ്പ്‌ ടീച്ച​റോട്‌ ചോദി​ക്കുക.

a ജെൻ സ്‌കെ​മി​ന്റെ സ്‌കൂ​ളി​ന്റെ അധികാ​രം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌ എടുത്തി​ട്ടു​ള്ളത്‌.