വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 2: ഞാൻ എന്തു സൂചന​യാ​ണു കൊടു​ക്കു​ന്നത്‌?

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 2: ഞാൻ എന്തു സൂചന​യാ​ണു കൊടു​ക്കു​ന്നത്‌?

 ഒരു സുഹൃത്തു സംസാ​രി​ക്കു​മ്പോൾ അതു കേട്ടു​നിൽക്കാൻ നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ? അടുത്തി​ടെ നിങ്ങൾ ഒരു സുഹൃ​ത്തി​നോട്‌ ഒരുപാ​ടു സംസാ​രി​ച്ചു. എന്നാൽ, ആ സുഹൃത്ത്‌ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാളാ​യി​രു​ന്നു. ‘ഞങ്ങൾ വെറും സുഹൃ​ത്തു​ക്കൾ മാത്ര​മാണ്‌’ എന്നു നിങ്ങൾ പറഞ്ഞ്‌ സമാധാ​നി​ച്ചേ​ക്കാം. മറ്റേ വ്യക്തി​യും അങ്ങനെ​ത​ന്നെ കരുതു​ന്നെ​ന്നാ​യി​രി​ക്കാം നിങ്ങളു​ടെ വിചാരം. ഈ വിഷയം നിങ്ങൾ ഗൗരവ​മാ​യി എടു​ക്കേ​ണ്ട​തു​ണ്ടോ?

  എന്തു സംഭവി​ച്ചേ​ക്കാം?

 ആൺകു​ട്ടി​കൾ പെൺകു​ട്ടി​ക​ളോ​ടും പെൺകു​ട്ടി​കൾ ആൺകു​ട്ടി​ക​ളോ​ടും കൂട്ടു​കൂ​ടു​ന്ന​തിൽ തെറ്റൊ​ന്നു​മി​ല്ല. എന്നാൽ നിങ്ങൾക്ക്‌ ഒരാ​ളോ​ടു മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ അടുപ്പ​മോ ഇഷ്ടമോ തോന്നു​ന്നെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ വെറും സൗഹൃ​ദ​മല്ല അതി​ലേ​റെ എന്തോ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നു മറ്റേ വ്യക്തി കണക്കു​കൂ​ട്ടി​യേ​ക്കാം.

 ശരിക്കും പറഞ്ഞാൽ ഇതാണോ നിങ്ങൾ ഉദ്ദേശി​ച്ചത്‌? മനഃപൂർവ​മ​ല്ലെ​ങ്കിൽപ്പോ​ലും പിൻവ​രു​ന്ന​തു​പോ​ലുള്ള ചില കാര്യങ്ങൾ സംഭവി​ക്കാൻ സാധ്യ​ത​യുണ്ട്‌.

 •   ഒരാൾക്കു നിങ്ങൾ വളരെ​യ​ധി​കം ശ്രദ്ധ കൊടു​ക്കു​ന്നു.

   “നിങ്ങൾക്കു മറ്റൊ​രാ​ളു​ടെ വികാ​ര​ങ്ങ​ളെ നിയ​ന്ത്രി​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും എരിതീ​യിൽ എണ്ണ പകരു​ന്ന​തു​പോ​ലെ​യുള്ള പ്രവൃത്തി ഒഴിവാ​ക്ക​ണം. ഉദാഹ​ര​ണ​ത്തിന്‌: നിങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്ര​മേ​യു​ള്ളൂ​വെ​ന്നു പറയു​ക​യും എന്നാൽ ആ വ്യക്തി​യു​മാ​യി സദാസ​മ​യം ഫോൺ വിളി​യും സംസാ​ര​വും പോലു​ള്ളവ.”—സെയ്‌റാ.

 •   ഒരാൾ നിങ്ങൾക്കു ശ്രദ്ധ നൽകി​യ​പ്പോൾ നിങ്ങളും തിരിച്ച്‌ ശ്രദ്ധ കൊടു​ക്കു​ന്നു.

   “തുടങ്ങി​വെ​ച്ച​തൊ​ന്നും ഞാനല്ല. അവളുടെ മെസ്സേ​ജു​കൾക്കെ​ല്ലാം ഞാൻ മറുപടി കൊടു​ത്തെ​ന്നേ​യു​ള്ളൂ. എന്നാൽ പിന്നീട്‌, അവളെ എന്റെ ഒരു കൂട്ടു​കാ​രി മാത്ര​മാ​യാ​ണു ഞാൻ കാണു​ന്ന​തെന്ന്‌ അവളോ​ടു പറയു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു.”—റിച്ചാർഡ്‌.

 •   ഒരാൾ നിങ്ങളെ ശ്രദ്ധി​ക്കു​ന്ന​തി​നെ നിങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

   “ആരോ​ടെ​ങ്കി​ലും ശൃംഗ​രി​ക്കു​ന്ന​തി​നെ ഒരു കളിത​മാ​ശ​യാ​യി​ട്ടാ​ണു ചിലർ കാണു​ന്നത്‌. ബന്ധങ്ങളെ ഗൗരവ​മാ​യി കാണാതെ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളെ​യാണ്‌ അവർ അമ്മാന​മാ​ടു​ന്നത്‌. ഇങ്ങനെ സംഭവി​ക്കു​ന്ന​തു മിക്ക​പ്പോ​ഴും ഞാൻ കണ്ടിട്ടുണ്ട്‌. ആരു​ടെ​യെ​ങ്കി​ലും ഒരാളു​ടെ മനസ്സു മുറി​പ്പെ​ടു​മെന്ന്‌ ഉറപ്പാണ്‌.”—തമാരാ.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒരാ​ളോ​ടു പതിവാ​യി ആശയവി​നി​മ​യം നടത്തു​മ്പോ​ഴും അയാൾക്കു പ്രത്യേക ശ്രദ്ധ കൊടു​ക്കു​മ്പോ​ഴും ആ വ്യക്തിക്കു നിങ്ങൾ പ്രണയ​സൂ​ച​ന​കൾ നൽകു​ക​യാണ്‌.

  അതു പ്രധാ​ന​മാ​ണോ?

 •   അതു മറ്റേ വ്യക്തിയെ മുറി​പ്പെ​ടു​ത്തും.

   ബൈബിൾ പറയുന്നു: “പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു.” (സുഭാഷിതങ്ങൾ 13:12) പ്രണയ​സൂ​ച​ന​കൾ നൽകി​ക്കൊണ്ട്‌ ആരെങ്കി​ലും നിങ്ങളു​മാ​യി എപ്പോ​ഴും ആശയവി​നി​മ​യം നടത്താൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നും?

   “‘ആളെ ചൂണ്ടയിൽ നിറു​ത്തു​ക’ (‘Keeping someone on the hook’) എന്ന ഒരു പ്രയോ​ഗ​മുണ്ട്‌. അതായത്‌, ചൂണ്ടയിൽ കുടു​ങ്ങി​യ മീനിനെ വിട്ടു​ക​ള​യു​ക​യു​മി​ല്ല, പിടി​ച്ചെ​ടു​ക്കു​ക​യു​മില്ല. പ്രണയ​ബ​ന്ധ​ത്തി​ലും അങ്ങനെ സംഭവി​ച്ചേ​ക്കാം. നിങ്ങൾക്കു വിവാഹം കഴിക്കാൻ ഉദ്ദേശ്യ​മി​ല്ലെ​ങ്കി​ലും നിങ്ങൾ ആ വ്യക്തിയെ ‘ചൂണ്ടയിൽനിന്ന്‌ വിടാ​തി​രു​ന്നാൽ’ അയാളെ അതു വളരെ​യ​ധി​കം വേദനി​പ്പി​ക്കും.”—ജസികാ.

 •   അതു നിങ്ങളു​ടെ സത്‌പേ​രി​നു ദോഷം വരുത്തും.

   ബൈബിൾ പറയുന്നു: “നിങ്ങൾ ഓരോ​രു​ത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.” (ഫിലിപ്പിയർ 2:4) സ്വന്തം കാര്യ​ങ്ങ​ളിൽ മാത്രം ശ്രദ്ധി​ക്കു​ന്ന ഒരാ​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്തു പറയും? അത്‌ ആ വ്യക്തി​യു​ടെ സത്‌പേ​രി​നെ എത്രയ​ധി​കം ബാധി​ക്കും?

   “പെൺകു​ട്ടി​ക​ളോ​ടു ശൃംഗ​രി​ക്കു​ന്ന ഒരു ചെറു​പ്പ​ക്കാ​ര​നെ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല. ഒരുപക്ഷേ ദാമ്പത്യ​ത്തിൽ അവിശ്വ​സ്‌തത കാണി​ക്കും എന്നതിന്റെ സൂചന​യാ​യി​രി​ക്കാം ഇത്‌. ആത്മാഭി​മാ​നം വർധി​പ്പി​ക്കാൻ അവൻ മറ്റൊ​രാ​ളെ കരുവാ​ക്കു​ക​യാണ്‌, അതു സ്വാർഥ​ത​യാണ്‌.”—ജൂലിയ.

 ചുരുക്കിപ്പറഞ്ഞാൽ: വിവാഹം കഴിക്കാ​നു​ള്ള ഉദ്ദേശ്യ​മി​ല്ലാ​തെ പ്രണയ​സൂ​ച​ന​കൾ നൽകുന്ന ഒരു വ്യക്തി മറ്റുള്ള​വ​രെ​യും തന്നെത്ത​ന്നെ​യും ദ്രോ​ഹി​ക്കു​ക​യാണ്‌.

  നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

 •   ബൈബിൾ പറയു​ന്നത്‌, ‘പ്രായം കു​റഞ്ഞ പുരു​ഷ​ന്മാ​രെ അനിയ​ന്മാ​രെ​പ്പോ​ലെ​യും . . . ഇളയ സ്‌ത്രീ​ക​ളെ പൂർണനിർമലതയോടെ പെങ്ങന്മാ​രെ​പ്പോ​ലെ​യും കണക്കാ’​ക്കാ​നാണ്‌. (1 തിമൊ​ഥെ​യൊസ്‌ 5:1, 2) ഈ നിലവാ​ര​ത്തി​നു ചേർച്ച​യിൽ നിങ്ങൾ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടുള്ള നിങ്ങളു​ടെ സൗഹൃദം സുരക്ഷി​ത​മാ​യി​രി​ക്കും.

   “ഞാൻ വിവാഹം കഴിക്കു​ക​യാ​ണെ​ങ്കിൽ മറ്റൊ​രാ​ളു​മായി ശൃംഗ​രി​ക്കാൻ പോകു​ക​യി​ല്ല. അതു​കൊണ്ട്‌ ഏകാകി​യാ​യി​രി​ക്കു​ന്ന ഈ സമയത്ത്‌ എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടു സമനി​ല​യോ​ടെ ഇടപെ​ടു​ന്നത്‌ എനിക്ക്‌ ഒരു നല്ല പരിശീ​ല​ന​മാണ്‌.”—ലെയ.

 •   ബൈബിൾ പറയു​ന്നത്‌, “സംസാരം കൂടി​പ്പോ​യാൽ ലംഘനം ഉണ്ടാകാ​തി​രി​ക്കി​ല്ല” എന്നാണ്‌. (സുഭാഷിതങ്ങൾ 10:19) സംഭാ​ഷ​ണ​ങ്ങൾക്കു മാത്രമല്ല മെസ്സേ​ജു​കൾക്കും ഈ തത്ത്വം ബാധക​മാണ്‌. മെസ്സേ​ജി​ന്റെ ഉള്ളടക്ക​വും എത്ര കൂടെ​ക്കൂ​ടെ അത്‌ അയയ്‌ക്കു​ന്നു എന്നതും ഇതിൽപ്പെ​ടു​ന്നു.

   “വിവാഹം കഴിക്കാൻ ഉദ്ദേശി​ക്കു​ന്നി​ല്ലെ​ങ്കിൽ ഒരു പെൺകു​ട്ടി​ക്കു നിങ്ങൾ ദിവസേന മെസ്സേജ്‌ അയയ്‌ക്കേണ്ട ആവശ്യ​മൊ​ന്നു​മി​ല്ല.”—ബ്രയൻ.

 •   ബൈബിൾ പറയു​ന്നത്‌, “ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്‌” എന്നാണ്‌. (യാക്കോബ്‌ 3:17) സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ ശുദ്ധമായ, അഥവാ നിർമ​ല​മാ​യ രീതി​യി​ലു​മാ​കാം പ്രണയ​സൂ​ച​ക​മാ​യും ആകാം.

   “ഞാൻ ഹൃദ്യ​മാ​യി സംസാ​രി​ക്കാൻ ശ്രമി​ക്കാ​റുണ്ട്‌. പക്ഷേ അക്ഷരീ​യ​മാ​യും ആലങ്കാ​രി​ക​മാ​യും ‘ഒരു അകലം’ പാലി​ക്കു​മെ​ന്നു മാത്രം.”—മരിയ.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടുള്ള നിങ്ങളു​ടെ പെരു​മാ​റ്റം ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കുക. കൗമാ​ര​ക്കാ​രി​യാ​യ ജെനിഫർ പറയുന്നു: “നല്ല സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ കണ്ടെത്തുക ബുദ്ധി​മു​ട്ടാണ്‌. നിങ്ങൾക്കു​ള്ള ആ നല്ല ബന്ധങ്ങളെ യാതൊ​രു വിലമ​തി​പ്പു​മി​ല്ലാ​തെ പ്രണയ​സൂ​ച​ന​കൾകൊണ്ട്‌ നശിപ്പി​ക്ക​രുത്‌.”

  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 •   മറ്റുള്ളവർ നിങ്ങ​ളോ​ടു പറയുന്ന കാര്യങ്ങൾ കണക്കി​ലെ​ടു​ക്കു​ക. “നീ ഇന്ന ആളുമാ​യി സ്‌നേ​ഹ​ത്തി​ലാ​ണോ” എന്നു നിങ്ങ​ളോട്‌ ആരെങ്കി​ലും ചോദി​ക്കു​ന്നെ​ന്നു കരുതുക. ഈ ചോദ്യം സൂചി​പ്പി​ക്കു​ന്നത്‌ നിങ്ങളും മറ്റേ വ്യക്തി​യു​മാ​യി നല്ല അടുപ്പ​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞെ​ന്നാണ്‌.

 •   എതിർലിം​ഗ​ത്തിൽപ്പെട്ട നിങ്ങളു​ടെ കൂട്ടു​കാ​രെ​യെ​ല്ലാം ഒരേ​പോ​ലെ കാണാൻ ശ്രമി​ക്കു​ക. അവരിൽ ഒരാൾക്കു മാത്രം മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ ശ്രദ്ധ നൽകാ​തി​രി​ക്കു​ക.

 •   മെസ്സേ​ജു​കൾ അയയ്‌ക്കു​ന്ന​തിൽ ജാഗ്രത കാണി​ക്കു​ക. മെസ്സേ​ജു​കൾ എത്ര കൂടെ​ക്കൂ​ടെ അയയ്‌ക്കു​ന്നു, അതിൽ എഴുതുന്ന കാര്യങ്ങൾ, മെസ്സേ​ജു​കൾ അയയ്‌ക്കു​ന്ന സമയം ഇതി​ലെ​ല്ലാം ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക. അലീസ എന്ന പെൺകു​ട്ടി പറയുന്നു: “പാതി​രാ​ത്രി സമയത്ത്‌ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാൾക്കു നിങ്ങൾ വെറുതേ മെസ്സേജ്‌ അയയ്‌ക്കേണ്ട കാര്യ​മൊ​ന്നു​മി​ല്ല.”