വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സൗന്ദര്യ​ത്തെ​ക്കു​റി​ച്ചാ​ണോ എന്റെ ചിന്ത മുഴുവൻ?

സൗന്ദര്യ​ത്തെ​ക്കു​റി​ച്ചാ​ണോ എന്റെ ചിന്ത മുഴുവൻ?

 ക്വിസ്‌: സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ ഞാൻ വേണ്ടതി​ല​ധി​കം ചിന്തി​ക്കു​ന്നു​ണ്ടോ?

 1.   താഴെ പറയു​ന്ന​വ​യിൽ ഏതു പ്രസ്‌താ​വ​ന​യാ​ണു നിങ്ങളു​ടെ ചിന്തയു​മാ​യി ഒത്തുവ​രു​ന്നത്‌?

  •  എന്നെ കാണാൻ കൊള്ളി​ല്ലെന്ന്‌ എനിക്ക്‌ എപ്പോ​ഴും തോന്നും

  •  എന്നെ കാണാൻ കൊള്ളി​ല്ലെന്ന്‌ എനിക്കു ചില​പ്പോ​ഴൊ​ക്കെ തോന്നും

  •  എന്നെ കാണാൻ കൊള്ളി​ല്ലെന്ന്‌ എനിക്ക്‌ ഒരിക്ക​ലും തോന്നി​യി​ട്ടി​ല്ല

 2.   താഴെ കൊടു​ത്തി​രി​ക്കു​ന്ന​വ​യിൽ ഏതി​നൊ​ക്കെ മാറ്റം വരുത്ത​ണ​മെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

  •  ഉയരം

  •  ഭാരം

  •  ശരീരവടിവ്‌

  •  മുടി

  •  നിറം

  •  മസിൽ

  •  മറ്റെന്തെങ്കിലും

 3.   താഴെ കൊടു​ത്തി​രി​ക്കു​ന്ന വാചകം പൂരി​പ്പി​ക്കു​ക.

   എനിക്ക്‌ എന്റെ ശരീര​ത്തെ​ക്കു​റിച്ച്‌ ഏറ്റവും നിരാശ തോന്നു​ന്നത്‌ . . .

  •  പൊക്കം നോക്കാൻ അളവെ​ടു​ക്കു​മ്പോ​ഴാണ്‌.

  •  കണ്ണാടി​യിൽ നോക്കു​മ്പോ​ഴാണ്‌.

  •  ഞാൻ സ്വയം മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​മ്പോ​ഴാണ്‌ (കൂട്ടു​കാ​രു​മാ​യി, മോഡ​ലു​ക​ളു​മാ​യി, ചലച്ചി​ത്ര​താ​ര​ങ്ങ​ളു​മാ​യി).

 4.   താഴെ കൊടു​ത്തി​രി​ക്കു​ന്ന വാചകം പൂരി​പ്പി​ക്കു​ക.

   ഞാൻ . . . തൂക്കം നോക്കാ​റുണ്ട്‌.

  •  എന്നും

  •  ആഴ്‌ചയിലൊരിക്കൽ

  •  ഇടയ്‌ക്കൊക്കെ

 5.   താഴെ പറയു​ന്ന​വ​യിൽ ഏതാണ്‌ നിങ്ങളു​ടെ തോന്ന​ലു​മാ​യി ഒത്തുവ​രു​ന്നത്‌?

  •  സൗന്ദര്യ​ത്തെ​ക്കു​റി​ച്ചുള്ള വികല​മാ​യ വീക്ഷണം. (ഉദാഹ​ര​ണം: “കണ്ണാടി​യിൽ നോക്കു​മ്പോ​ഴെ​ല്ലാം തടിച്ചു​രു​ണ്ട ഒരു രൂപ​ത്തെ​യാ​ണു ഞാൻ കാണു​ന്നത്‌. മെലി​യാൻവേ​ണ്ടി ഞാൻ പട്ടിണി കിടന്നി​ട്ടു​പോ​ലു​മുണ്ട്‌.”—സെറീന.)

  •  സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ സമനി​ല​യു​ള്ള വീക്ഷണം. (ഉദാഹ​ര​ണം: “കൊള്ളി​ല്ലെ​ന്നു തോന്നുന്ന എന്തെങ്കി​ലു​മൊ​ക്കെ നമ്മു​ടെ​യെ​ല്ലാം ശരീര​ഘ​ട​ന​യി​ലു​ണ്ടാ​കും. അതു നമ്മൾ അംഗീ​ക​രി​ച്ചേ മതിയാ​കൂ. മാറ്റാൻ കഴിയാത്ത കാര്യ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ തല പുണ്ണാ​ക്കു​ന്ന​തിൽ ഒരു കഥയു​മി​ല്ല!”—നതാന്യ.)

 “നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌” എന്നു ബൈബിൾ പറയുന്നു. (റോമർ 12:3) അതിന്റെ അർഥം നമ്മളെ​ക്കു​റിച്ച്‌ ഒരു പരിധി​വ​രെ ചിന്തി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെ​ന്നാണ്‌, അങ്ങനെ ചിന്തി​ക്കു​ക​യും വേണം. അതു​കൊ​ണ്ടാ​ണ​ല്ലോ നമ്മൾ പല്ലു തേക്കു​ക​യും കുളി​ക്കു​ക​യും ഒക്കെ ചെയ്യു​ന്നത്‌.

 പക്ഷേ, ശരീര​ഘ​ട​ന​യെ​ക്കു​റിച്ച്‌ നിങ്ങൾ അമിത​മാ​യി ചിന്തി​ച്ചു​കൂ​ട്ടു​ന്നു​ണ്ടോ, അതു നിങ്ങളെ നിരാ​ശ​യി​ലാ​ഴ്‌ത്തു​ന്നു​ണ്ടോ? എങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. . .

 എന്നെ കാണാൻ കൊള്ളി​ല്ലെന്ന്‌ എനിക്കു തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 അതിനു പല കാരണ​ങ്ങ​ളുണ്ട്‌. അവയിൽ ചിലതാണ്‌:

 •  മാധ്യ​മ​ങ്ങ​ളു​ടെ സ്വാധീ​നം. “മെലിഞ്ഞ്‌ നല്ല വടി​വൊ​ത്ത ശരീര​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണു സൗന്ദര്യം എന്ന ചിന്തയാ​ണു മാധ്യ​മ​ങ്ങൾ ചെറു​പ്പ​ക്കാ​രു​ടെ മനസ്സിൽ കുത്തി​വെ​ക്കു​ന്നത്‌. അതു​കൊണ്ട്‌ സങ്കല്‌പ​ത്തി​ലെ ആ സുന്ദരി​യെ​പ്പോ​ലെ​യ​ല്ലെ​ങ്കിൽ എന്നെ കാണാൻ കൊള്ളില്ല എന്നാണു ചെറു​പ്പ​ക്കാ​രു​ടെ വിചാരം!”—കെല്ലി.

 •  മാതാ​പി​താ​ക്ക​ളു​ടെ സ്വാധീ​നം. “അമ്മ സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കു​ന്ന​യാ​ളാ​ണെ​ങ്കിൽ മകളും ആ വഴിക്കു​ത​ന്നെ നീങ്ങാ​നാ​ണു സാധ്യത. അച്ഛന്റെ​യും മകന്റെ​യും കാര്യ​ത്തി​ലും ഇതു സത്യമാണ്‌.”—റീത്ത.

 •  ആത്മവി​ശ്വാ​സ​ക്കു​റവ്‌. “സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കു​ന്ന വ്യക്തികൾ കൂടെ​ക്കൂ​ടെ മറ്റുള്ള​വ​രിൽനിന്ന്‌ അഭിന​ന്ദ​നം പ്രതീ​ക്ഷി​ക്കും. എപ്പോ​ഴും അങ്ങനെ അഭിന​ന്ദി​ച്ചു​കൊ​ണ്ടി​രി​ക്കാൻ പറ്റുമോ?”—ജീൻ.

 കാരണം എന്തായാ​ലും നിങ്ങൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം . . .

 ശരീര​ഭം​ഗി വരുത്താൻ ഞാൻ എന്തെങ്കി​ലും ചെയ്യണോ?

 നിങ്ങളു​ടെ പ്രായ​ത്തി​ലു​ള്ള ചില കുട്ടികൾ പറയു​ന്നത്‌ എന്താ​ണെ​ന്നു നോക്കാം.

 “നിങ്ങളു​ടെ ശരീര​ഘ​ട​ന​യിൽ നിങ്ങൾക്ക്‌ ഇഷ്ടമല്ലാത്ത പല കാര്യ​ങ്ങ​ളു​മു​ണ്ടാ​കും. പക്ഷേ അവയിൽ പലതും മാറ്റാൻ കഴിയാ​ത്ത​വ​യാണ്‌. അതു​കൊണ്ട്‌ അവ അങ്ങനെ​ത​ന്നെ അംഗീ​ക​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. അങ്ങനെ ചെയ്‌താൽ മറ്റുള്ള​വ​രും അതു ശ്രദ്ധി​ക്കി​ല്ല.”—റോറി.

 “നല്ല ആരോ​ഗ്യം നിലനി​റു​ത്താൻ ആവശ്യ​മാ​യ​തു ചെയ്യുക. നല്ല ആരോ​ഗ്യ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ യഥാർഥ സൗന്ദര്യം സ്വാഭാ​വി​ക​മാ​യി പുറത്തു​വ​രും. ഒരു നല്ല സുഹൃത്ത്‌ സൗന്ദര്യ​ത്തെ​ക്കാ​ളു​പ​രി നിങ്ങളു​ടെ വ്യക്തി​ത്വ​ത്തെ​യാ​യി​രി​ക്കും വിലമ​തി​ക്കു​ക.”—ഒലീവിയ.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സൗന്ദര്യം നിലനി​റു​ത്താൻ നിങ്ങ​ളെ​ക്കൊ​ണ്ടാ​വു​ന്നത്‌ ചെയ്യുക. ബാക്കി​യെ​ല്ലാം വിട്ടു​ക​ള​യു​ക. സൗന്ദര്യ​ത്തെ​ക്കു​റി​ച്ചു​ള്ള അതിരു​ക​ടന്ന ആശങ്ക അപകടം ചെയ്യും. (“ ജൂലി​യ​യു​ടെ കഥ” വായി​ക്കു​ക.)

 സമനി​ല​യു​ള്ള ഒരു കാഴ്‌ച​പ്പാ​ടു​ണ്ടെ​ങ്കിൽ നിങ്ങൾ എങ്ങനെ​യാ​ണോ അങ്ങനെ​ത​ന്നെ നിങ്ങളെ ഉൾക്കൊ​ള്ളാൻ നിങ്ങൾക്കു കഴിയും. അതാണ്‌ എറിൻ എന്ന ഒരു പെൺകു​ട്ടി പഠിച്ച കാര്യം. അവൾ പറയുന്നു: “ശരിയാണ്‌. എനിക്കു പല കുറവു​ക​ളു​മുണ്ട്‌. പക്ഷേ ആ കുറവു​ക​ളിൽ മാത്രം ശ്രദ്ധി​ക്കു​മ്പോ​ഴാണ്‌ എനിക്കു വിഷമം തോന്നു​ന്നത്‌. ഇപ്പോൾ ഞാൻ പതിവാ​യി വ്യായാ​മം ചെയ്യാ​റുണ്ട്‌, ശരിയാ​യി ഭക്ഷണവും കഴിക്കും. ബാക്കി​യെ​ല്ലാം തനിയെ ശരിയാ​യി​ക്കോ​ളും.”

 വരുത്താ​നാ​കു​ന്ന ഏറ്റവും നല്ല മാറ്റം!

 സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ സമനി​ല​യു​ള്ള ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്കു നല്ല സന്തോഷം തോന്നും. അതു നിങ്ങളു​ടെ സൗന്ദര്യ​ത്തി​നും മാറ്റു​കൂ​ട്ടും. ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാൻ കഴിയും. താഴെ പറയുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു:

 •  ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കു​ക: “കൂടുതൽ കൂടുതൽ ആഗ്രഹി​ക്കു​ന്ന​തി​ലും ഭേദം ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടു​ക​യാണ്‌. എപ്പോ​ഴും കൂടുതൽ കൂടുതൽ ആഗ്രഹി​ക്കു​ന്ന​തു നിഷ്‌ഫ​ല​മാണ്‌. കാറ്റിനെ പിടി​ക്കാൻ ശ്രമി​ക്കു​മ്പോ​ലെ​യാ​ണത്‌.”—സഭാ​പ്ര​സം​ഗ​കൻ 6:9, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

 •  വ്യായാ​മ​ത്തെ​ക്കു​റിച്ച്‌ സമനി​ല​യു​ള്ള കാഴ്‌ച​പ്പാ​ടു നിലനി​റു​ത്തു​ക. “കായി​ക​പ​രി​ശീ​ല​നം അൽപ്പ​പ്ര​യോ​ജ​ന​മു​ള്ള​താണ്‌.”—1 തിമൊ​ഥെ​യൊസ്‌ 4:8.

 •  മനസ്സിന്റെ സൗന്ദര്യം. “കണ്ണിനു കാണാ​നാ​കു​ന്ന​തു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ള​തു കാണുന്നു.”—1 ശമുവേൽ 16:7.

 “നമ്മൾ നമ്മളെ​ത്ത​ന്നെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്ന​തെ​ന്നു മുഖഭാ​വ​ങ്ങ​ളി​ലൂ​ടെ വായി​ച്ചെ​ടു​ക്കാ​നാ​കും. ഉള്ള സൗന്ദര്യ​ത്തിൽ ഒരാൾ തൃപ്‌ത​നാ​ണെ​ങ്കിൽ മറ്റുള്ളവർ അതു തിരി​ച്ച​റി​യും. സ്വാഭാ​വി​ക​മാ​യി ആളുകൾക്ക്‌ അയാ​ളോട്‌ അടുപ്പം തോന്നും.”—സാറ.

 “മുഖസൗ​ന്ദ​ര്യം ഒറ്റനോ​ട്ട​ത്തിൽ ആളുകൾ ശ്രദ്ധി​ച്ചേ​ക്കാം. പക്ഷേ നിങ്ങളു​ടെ മനസ്സിന്റെ സൗന്ദര്യ​വും നല്ല ഗുണങ്ങ​ളും ആയിരി​ക്കും ആളുകൾ എന്നും ഓർത്തി​രി​ക്കു​ക.”—ഫിലിഷ്യ.

 സുഭാ​ഷി​ത​ങ്ങൾ 11:22; കൊ​ലോ​സ്യർ 3:10, 12; 1 പത്രോസ്‌ 3:3, 4 എന്നിവ​യും കാണുക.