വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ ഇപ്പോൾ സ്‌നാനപ്പെടണോ?—ഭാഗം 3: എന്തുകൊണ്ടാണ്‌ ഞാൻ മടിച്ചുനിൽക്കുന്നത്‌?

 യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾത്തന്നെ നിങ്ങൾക്ക്‌ ആകെ ടെൻഷ​നാ​ണോ? എങ്കിൽ അതിനെ മറിക​ട​ക്കാൻ ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

ഈ ലേഖന​ത്തിൽ

 സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞ്‌ എനിക്കു വലി​യൊ​രു തെറ്റു പറ്റിയാ​ലോ?

 എന്തു​കൊണ്ട്‌ അങ്ങനെ തോന്നു​ന്നു: ചില​പ്പോൾ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌ത്‌ സഭയിൽനിന്ന്‌ പുറത്തായ ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. (1 കൊരി​ന്ത്യർ 5:11-13) അതുതന്നെ എനിക്കും സംഭവി​ച്ചാ​ലോ എന്നായി​രി​ക്കും നിങ്ങൾ ചിന്തി​ക്കു​ന്നത്‌.

 “സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾത്തന്നെ അതു കഴിഞ്ഞ്‌ എന്തെങ്കി​ലും തെറ്റു പറ്റിയാ​ലുള്ള അവസ്ഥ​യെ​ക്കു​റി​ച്ചാണ്‌ എന്റെ മനസ്സി​ലേക്കു വന്നത്‌. എന്റെ പപ്പയ്‌ക്കും മമ്മിക്കും അത്‌ എത്ര വിഷമ​മു​ണ്ടാ​ക്കു​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു.”—റിബെക്ക.

 തിരു​വെ​ഴുത്ത്‌: “ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ. . . . അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും, നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോട്‌ ഉദാര​മാ​യി ക്ഷമിക്കും.”—യശയ്യ 55:7.

 ഇങ്ങനെ ചിന്തിക്കൂ: പശ്ചാത്താ​പ​മി​ല്ലാത്ത ഒരു പാപിയെ സഭയിൽനിന്ന്‌ പുറത്താ​ക്കും എന്നത്‌ ശരിയാണ്‌. എന്നാൽ താഴ്‌മ​യോ​ടെ പശ്ചാത്ത​പി​ക്കു​ക​യും തിരുത്തൽ സ്വീക​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രോട്‌ യഹോവ കരുണ കാണി​ക്കു​ക​യും ചെയ്യും.—സങ്കീർത്തനം 103:13, 14; 2 കൊരി​ന്ത്യർ 7:11.

 ഇനി വേറൊ​രു സത്യം ഇതാണ്‌: നമ്മൾ അപൂർണ​രാ​ണെ​ങ്കി​ലും ദൈവ​ത്തി​ന്റെ സഹായ​ത്താൽ നമുക്ക്‌ പ്രലോ​ഭ​ന​ങ്ങളെ ചെറു​ത്തു​നിൽക്കാൻ കഴിയും. (1 കൊരി​ന്ത്യർ 10:13) പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിങ്ങൾ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ മറ്റാരു​മ​ല്ല​ല്ലോ, നിങ്ങൾത​ന്നെ​യല്ലേ?

 “സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞ്‌ എന്തേലും തെറ്റു ചെയ്യു​മോ എന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. പക്ഷേ അതും പറഞ്ഞ്‌ സ്‌നാ​ന​പ്പെ​ടാ​തി​രി​ക്കു​ന്ന​തു​തന്നെ ഒരു തെറ്റാ​ണെന്ന്‌ പിന്നെ ഞാൻ മനസ്സി​ലാ​ക്കി. ശരിക്കും പറഞ്ഞാൽ നാളെ പറ്റി​യേ​ക്കാ​വുന്ന ഒരു തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ഇപ്പോൾ ചെയ്യേണ്ട ശരിയായ കാര്യം ഞാൻ ചെയ്യാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.”—ക്യാരൻ.

 ചുരു​ക്ക​ത്തിൽ: നിങ്ങൾ തീരു​മാ​നി​ച്ചാൽ നിങ്ങൾക്കു ഗുരു​ത​ര​മായ പാപങ്ങൾ ചെയ്യു​ന്നത്‌ ഒഴിവാ​ക്കാ​നാ​കും. അനേകം​വ​രുന്ന യഹോ​വ​യു​ടെ ദാസർ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌.—ഫിലി​പ്പി​യർ 2:12.

 കൂടുതൽ സഹായം വേണോ? “എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?” എന്ന ലേഖനം കാണുക.

 സ്‌നാ​ന​പ്പെ​ട്ടാൽപ്പി​ന്നെ ഞാൻ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽക്കേ​ണ്ടി​വ​രി​ല്ലേ?

 എന്തു​കൊണ്ട്‌ അങ്ങനെ തോന്നു​ന്നു: ഉദാഹ​ര​ണ​ത്തിന്‌, വീട്ടു​കാ​രെ​യും കൂട്ടു​കാ​രെ​യും ഒക്കെ വിട്ട്‌ മറ്റൊരു സ്ഥലത്ത്‌ പോയി യഹോ​വയെ സേവി​ക്കുന്ന ചെറു​പ്പ​ക്കാ​രെ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. സ്‌നാ​ന​ത്തി​നു ശേഷം നിങ്ങളും അതുതന്നെ ചെയ്യാൻ മറ്റുള്ളവർ പ്രതീ​ക്ഷി​ക്കും എന്നതാ​യി​രി​ക്കാം നിങ്ങളു​ടെ പേടി.

 “സ്‌നാ​ന​പ്പെട്ട ഒരാൾക്ക്‌ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാ​നുള്ള അവസര​ങ്ങ​ളുണ്ട്‌. ചിലർക്ക്‌ അത്രയ​ധി​കം ചെയ്യാൻ തോന്നാ​റില്ല. ഇനി മറ്റു ചിലർക്ക്‌ ആഗ്രഹം കാണും, പക്ഷേ അതിനുള്ള സാഹച​ര്യ​മു​ണ്ടാ​കില്ല.”—മെറി.

 തിരു​വെ​ഴുത്ത്‌: “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.”—ഗലാത്യർ 6:4.

 ഇങ്ങനെ ചിന്തിക്കൂ: നിങ്ങളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​ന്ന​തി​നു പകരം മർക്കോസ്‌ 12:30-ലെ വാക്കു​കൾക്ക്‌ ശ്രദ്ധ കൊടു​ക്കുക: ‘ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കണം.’

 മറ്റൊ​രാ​ളു​ടെയല്ല, നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കാ​നാണ്‌ ഈ വാക്യം പറയു​ന്നത്‌. ശരിക്കും യഹോ​വ​യോട്‌ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കാൻ നിങ്ങൾ വഴികൾ കണ്ടെത്തും.

 “സ്‌നാനം ഒരു പ്രധാ​ന​പ്പെട്ട കാര്യ​മാ​ണെ​ങ്കി​ലും അതു നിങ്ങൾക്ക്‌ ഒരിക്ക​ലും ഭാരമാ​യി​രി​ക്കില്ല. നല്ല കൂട്ടു​കാർ നിങ്ങൾക്കു​ണ്ടെ​ങ്കിൽ അവർ നിങ്ങളെ സഹായി​ക്കും. പതി​യെ​പ്പ​തി​യെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​മ്പോൾ നിങ്ങൾക്ക്‌ ശരിക്കും സന്തോഷം തോന്നും. എന്നാൽ സ്‌നാ​ന​പ്പെ​ടേണ്ട എന്നു ചിന്തി​ച്ചാൽ അതു നിങ്ങൾക്കു​തന്നെ ദോഷം ചെയ്യും.”—ജൂലിയ.

 ചുരു​ക്ക​ത്തിൽ: യഹോവ നിങ്ങ​ളോട്‌ കാണിച്ച സ്‌നേ​ഹ​ത്തോട്‌ വിലമ​തിപ്പ്‌ വളർത്തി​യെ​ടു​ക്കുക. നിങ്ങളു​ടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു തിരികെ കൊടു​ക്കാൻ അതു നിങ്ങളെ പ്രേരി​പ്പി​ക്കും.—1 യോഹ​ന്നാൻ 4:19.

 കൂടുതൽ സഹായം വേണോ?എനിക്ക്‌ ഉത്തരവാ​ദി​ത്വ​ബോ​ധം ഉണ്ടോ” എന്ന ലേഖനം കാണുക.

 യഹോ​വയെ സേവി​ക്കാൻ യോഗ്യ​ത​യി​ല്ലെന്ന്‌ എനിക്കു തോന്നു​ന്നെ​ങ്കി​ലോ?

 എന്തു​കൊണ്ട്‌ അങ്ങനെ തോന്നു​ന്നു: യഹോവ ഈ പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യാണ്‌. അതു വെച്ചു​നോ​ക്കി​യാൽ മനുഷ്യൻ ഒന്നുമല്ല. അപ്പോൾപ്പി​ന്നെ എന്നെ​യൊ​ക്കെ ദൈവം ശ്രദ്ധി​ക്കു​മോ എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം.

 “എന്റെ പപ്പയും മമ്മിയും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ​തു​കൊണ്ട്‌ യഹോ​വ​യു​മാ​യുള്ള സൗഹൃദം ഒരു പാരമ്പ​ര്യ​സ്വ​ത്തു​പോ​ലെ എനിക്കു കിട്ടി​യ​താ​ണെന്നാ ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. അല്ലാതെ യഹോവ എന്നെ ആകർഷി​ച്ചി​ട്ടൊ​ന്നു​മില്ല എന്ന്‌ എനിക്കു തോന്നി.”—നതാലി.

 തിരു​വെ​ഴുത്ത്‌: “എന്നെ അയച്ച പിതാവ്‌ ആകർഷി​ക്കാ​തെ ഒരു മനുഷ്യ​നും എന്റെ അടുത്ത്‌ വരാൻ കഴിയില്ല.”—യോഹ​ന്നാൻ 6:44.

 ഇങ്ങനെ ചിന്തിക്കൂ: സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ക്കു​ന്ന​തു​തന്നെ കാണി​ക്കു​ന്നത്‌ യഹോവ നിങ്ങളെ ആകർഷി​ച്ചി​ട്ടുണ്ട്‌ എന്നായി​രി​ക്കാം. ദൈവ​ത്തോട്‌ കൂടുതൽ അടുക്കാ​നുള്ള ആ ക്ഷണം നിങ്ങൾ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കേ​ണ്ട​തല്ലേ?

 ഓർക്കുക, തന്റെ അടു​ത്തേക്കു വരാൻ ഒരാൾക്ക്‌ എന്തു യോഗ്യത വേണ​മെന്ന്‌ തീരു​മാ​നി​ക്കു​ന്നത്‌ യഹോ​വ​യാണ്‌; നിങ്ങളോ മറ്റ്‌ ആരെങ്കി​ലു​മോ അല്ല. ദൈവ​ത്തോട്‌ അടുത്തു​ചെ​ന്നാൽ ദൈവം നിങ്ങ​ളോ​ടും അടുത്തു​വ​രു​മെന്ന്‌ ദൈവ​വ​ചനം ഉറപ്പു​ത​രു​ന്നുണ്ട്‌.—യാക്കോബ്‌ 4:8.

 “യഹോ​വയെ നിങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞു, യഹോവ നിങ്ങളെ ആകർഷി​ച്ചു. ഇതെല്ലാം കാണി​ക്കു​ന്നത്‌ യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നാണ്‌. അതു​കൊണ്ട്‌ ദൈവത്തെ സേവി​ക്കാൻ യോഗ്യ​ത​യി​ല്ലെന്ന തോന്നൽ നിങ്ങളു​ടെ മാത്ര​മാണ്‌. യഹോവ ഒരിക്ക​ലും അങ്ങനെ ചിന്തി​ക്കു​ന്നില്ല. യഹോവ ചിന്തി​ക്കു​ന്ന​തല്ലേ എല്ലായ്‌പോ​ഴും ശരി.”—സെലിന.

 ചുരു​ക്ക​ത്തിൽ: സ്‌നാ​ന​ത്തി​നാ​യി ബൈബിൾ വെക്കുന്ന നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേർന്നാൽ നിങ്ങൾ യഹോ​വയെ ആരാധി​ക്കാ​നുള്ള യോഗ്യത നേടി എന്നാണ്‌ അർഥം. ഓർക്കേണ്ട പ്രധാ​ന​കാ​ര്യം, യഹോവ നിങ്ങളു​ടെ ആരാധന അർഹി​ക്കു​ന്നു എന്നതാണ്‌.—വെളി​പാട്‌ 4:11.

 കൂടുതൽ സഹായം വേണോ?ഞാൻ എന്തിനു പ്രാർഥി​ക്കണം” എന്ന ലേഖനം കാണുക.