വിവരങ്ങള്‍ കാണിക്കുക

എനിക്കു സ്‌കൂളിൽ പോകാൻ ഇഷ്ടമി​ല്ലെ​ങ്കി​ലോ?

എനിക്കു സ്‌കൂളിൽ പോകാൻ ഇഷ്ടമി​ല്ലെ​ങ്കി​ലോ?

ഇതാണ്‌ ആവശ്യം

 പഠന​ത്തെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. വിശാ​ല​മാ​യ ഒരു വീക്ഷണം വേണം. നിങ്ങൾ പഠിക്കുന്ന വിഷയ​ങ്ങ​ളെ​ല്ലാം അത്ര പ്രാധാ​ന്യ​മു​ള്ള​ത​ല്ലെന്നു തോന്നി​യേ​ക്കാം—കുറഞ്ഞ​പ​ക്ഷം ഇപ്പോൾ. പക്ഷേ, വ്യത്യസ്‌തവിഷയങ്ങൾ പഠിക്കു​ന്നത്‌ ചുറ്റു​മു​ള്ള ലോക​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യ അറിവു നേടാൻ നിങ്ങളെ സഹായി​ക്കും. പല പശ്ചാത്ത​ല​ങ്ങ​ളി​ലു​ള്ള ആളുക​ളോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ “എല്ലാവർക്കും എല്ലാമാ​യി​ത്തീ”രാൻ അതു നിങ്ങളെ പ്രാപ്‌ത​രാ​ക്കും. (1 കൊരിന്ത്യർ 9:22) കുറഞ്ഞ​പ​ക്ഷം നിങ്ങളു​ടെ ചിന്താ​പ്രാ​പ്‌തി​യെ​ങ്കി​ലും മെച്ച​പ്പെ​ടും. ഭാവിയിൽ നിങ്ങൾക്കു വളരെ​യ​ധി​കം പ്രയോ​ജ​നം ചെയ്യു​ന്ന​താണ്‌ അത്‌.

സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തിയാക്കുകയെന്നതു കൊടും​കാ​ട്ടി​ലൂ​ടെ വഴി വെട്ടി​ത്തെ​ളിച്ച്‌ മുന്നോ​ട്ടു നീങ്ങു​ന്ന​തു​പോ​ലെ​യാണ്‌—രണ്ടും സാധി​ക്കും, ശരിയായ ഉപകരണങ്ങളുണ്ടെങ്കിൽ

 അധ്യാ​പ​ക​നെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. നിങ്ങളു​ടെ അധ്യാപകൻ ‘അറു​ബോ​റ​നാ​ണെ​ന്നു’ തോന്നുന്നെങ്കിൽ ആളെ നോക്കാ​തെ വിഷയത്തിൽ ശ്രദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. അദ്ദേഹം വർഷങ്ങളായി പഠിപ്പി​ക്കു​ക​യാണ്‌. ഇതി​നോ​ട​കം ഒരു നൂറു തവണ​യെ​ങ്കി​ലും ഇതേ കാര്യം പഠിപ്പി​ച്ചി​ട്ടു​ണ്ടാ​കും. അതു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ അത്‌ ആദ്യം പഠിപ്പിച്ചപ്പോൾ തോന്നിയ ഉത്സാഹ​മൊ​ന്നും ഇപ്പോൾ കാണണ​മെ​ന്നി​ല്ല.

 ചെയ്യാ​നാ​കു​ന്നത്‌: നോട്ട്‌ എഴുതുക, കൂടു​ത​ലാ​യ വിവരങ്ങൾ ആദര​വോ​ടെ ചോദി​ച്ചു​മ​ന​സ്സി​ലാ​ക്കുക, പഠിക്കുന്ന വിഷയ​ത്തോട്‌ ഇഷ്ടമു​ണ്ടാ​യി​രി​ക്ക​ണം. നല്ല ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കുക. മറ്റുള്ള​വ​രി​ലേ​ക്കും പടർന്നുപിടിക്കുന്ന ഒന്നാണ്‌ ഉത്സാഹം.

 നിങ്ങളു​ടെ കഴിവു​ക​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. നിങ്ങളു​ടെ ഉള്ളിലുള്ള വാസന​ക​ളെ പുറത്തുകൊണ്ടുവരാൻ സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തി​നു കഴിയും. “ദൈവ​ത്തിൽനി​ന്നു നിനക്കു ലഭിച്ച കൃപാ​വ​രം അഗ്നിനാ​ളം​പോ​ലെ ജ്വലി​പ്പി​ച്ചു നിറുത്തണ”മെന്ന്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഓർമിപ്പിച്ചു. (2 തിമൊ​ഥെ​യൊസ്‌ 1:6) തിമൊ​ഥെ​യൊ​സി​നു പരിശു​ദ്ധാ​ത്മാ​വി​ന്റെ വരം കിട്ടി​യി​രു​ന്നു. പക്ഷേ, ആ “വരം” വളർത്തിയെടുക്കണമായിരുന്നു. അല്ലെങ്കിൽ അതു തിമൊഥെയൊസിൽത്തന്നെ ഉറങ്ങി​ക്കി​ട​ക്കു​ക​യോ ആർക്കും പ്രയോ​ജ​ന​പ്പെ​ടാ​തെ പോകു​ക​യോ ചെയ്യു​മാ​യി​രു​ന്നു. നിങ്ങളു​ടെ കാര്യത്തിൽ പഠിക്കാ​നു​ള്ള കഴിവുകൾ ദൈവം അത്ഭുത​ക​ര​മാ​യി നിങ്ങൾക്കു തന്നിട്ടില്ല. എന്നാൽ നിങ്ങൾക്കു നിങ്ങളു​ടേ​താ​യ കഴിവു​ക​ളുണ്ട്‌. നിങ്ങൾപോലും അറിയാത്ത, നിങ്ങളിൽ ഉറങ്ങി​ക്കി​ട​ക്കു​ന്ന, ആ കഴിവു​ക​ളെ കണ്ടെത്താ​നും വളർത്താനും സ്‌കൂൾവിദ്യാഭ്യാസം സഹായി​ക്കും.