വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

സെക്‌സ്‌ ചെയ്യാൻ കൂട്ടു​കാർ നിർബ​ന്ധി​ക്കു​ന്നെ​ങ്കി​ലോ?

 “ഞാൻ സ്‌കൂ​ളി​ലാ​യി​രുന്ന സമയത്ത്‌ ആരെങ്കി​ലും സെക്‌സ്‌ ചെയ്‌തെന്നു പറഞ്ഞാൽ മറ്റുള്ള​വർക്കും അങ്ങനെ ചെയ്‌താൽ കൊള്ളാ​മെന്നു തോന്നു​മാ​യി​രു​ന്നു. അല്ലേലും, കൂട്ടു​കാ​രെ​പ്പോ​ലെ ആയിരി​ക്കാ​നാ​ണ​ല്ലോ എല്ലാർക്കും ഇഷ്ടം.”—എലൈൻ, 21.

 നിങ്ങൾ പ്രണയി​ക്കു​ന്ന​യാൾ സെക്‌സിന്‌ നിങ്ങളെ നിർബ​ന്ധി​ച്ചി​ട്ടു​ണ്ടോ?

 മറ്റുള്ള​വ​രൊ​ക്കെ സെക്‌സിൽ ഏർപ്പെ​ടു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കും അങ്ങനെ​തന്നെ ചെയ്യണ​മെന്ന്‌ തോന്നി​യി​ട്ടു​ണ്ടോ?

 ശരിയാണ്‌, ഉള്ളിന്റെ ഉള്ളിലെ ആഗ്രഹ​ങ്ങ​ളോ നിങ്ങളു​ടെ കൂട്ടു​കാ​രോ സെക്‌സിൽ ഏർപ്പെ​ടാൻ പ്രേരി​പ്പി​ച്ചേ​ക്കാം. നിങ്ങളു​ടെ സാഹച​ര്യം അതാ​ണെ​ങ്കിൽ, എടുത്തു​ചാ​ടി എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു മുമ്പ്‌ ഈ ലേഖനം ഒന്ന്‌ വായി​ക്കുക. ശരിയായ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ഇതിലെ ആശയങ്ങൾ നിങ്ങളെ സഹായി​ച്ചേ​ക്കും.

 തെറ്റി​ദ്ധാ​ര​ണ​ക​ളും യാഥാർഥ്യ​ങ്ങ​ളും

 തെറ്റി​ദ്ധാ​രണ: ഞാനൊ​ഴി​കെ എല്ലാവ​രും സെക്‌സ്‌ ചെയ്യു​ന്നുണ്ട്‌.

 യാഥാർഥ്യം: 18 വയസ്സു​കാർക്കി​ട​യിൽ നടത്തിയ ഒരു സർവ്വേ​യിൽ പങ്കെടുത്ത മൂന്നിൽ രണ്ടു പേർ സെക്‌സ്‌ ചെയ്‌തി​ട്ടു​ണ്ടെന്ന്‌ അവകാ​ശ​പ്പെട്ടു. അതിനർഥം 30 ശതമാ​ന​ത്തി​ല​ധി​കം ചെറു​പ്പ​ക്കാർ സെക്‌സ്‌ ചെയ്‌തി​ട്ടി​ല്ലെ​ന്നാണ്‌. അവരുടെ എണ്ണം എടുത്താൽ അതൊരു വലിയ സംഖ്യ തന്നെ വരും. അതു​കൊണ്ട്‌ “എല്ലാവ​രും” സെക്‌സ്‌ ചെയ്യുന്നു എന്നു വിചാ​രി​ക്കു​ന്നത്‌ ശരിയല്ല.

 തെറ്റി​ദ്ധാ​രണ: സെക്‌സ്‌ ചെയ്‌താൽ ഞങ്ങളുടെ ഇടയിലെ അടുപ്പം കൂടും.

 യാഥാർഥ്യം: ഇങ്ങനെ​യൊ​ക്കെ പറഞ്ഞാ​യി​രി​ക്കും ആൺകു​ട്ടി​കൾ പെൺകു​ട്ടി​കളെ സെക്‌സി​നു നിർബ​ന്ധി​ക്കു​ന്നത്‌. എന്നാൽ സംഭവി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും നേരെ തിരി​ച്ചാ​യി​രി​ക്കും, കാര്യം കഴിഞ്ഞാൽ ആൺകുട്ടി പെൺകു​ട്ടി​യെ ഇട്ടിട്ടു​പോ​കും. ബോയ്‌ഫ്ര​ണ്ടി​നു തന്നോട്‌ സ്‌നേ​ഹ​മു​ണ്ടെന്നു വിചാ​രിച്ച പെൺകു​ട്ടി ആകെ തകർന്ന അവസ്ഥയി​ലു​മാ​കും. *

 തെറ്റി​ദ്ധാ​രണ: സെക്‌സ്‌ ചെയ്യു​ന്നത്‌ തെറ്റാ​ണെന്നു ബൈബിൾ പറയുന്നു.

 യാഥാർഥ്യം: സെക്‌സ്‌ ആസ്വദി​ക്കാ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌, എന്നാൽ പരസ്‌പരം വിവാ​ഹി​ത​രായ ഒരു സ്‌ത്രീ​യു​ടെ​യും ഒരു പുരു​ഷ​ന്റെ​യും ഇടയിൽ മാത്രം.—ഉൽപത്തി 1:28; 1 കൊരി​ന്ത്യർ 7:3.

 തെറ്റി​ദ്ധാ​രണ: ബൈബിൾ പറയു​ന്ന​തു​പോ​ലെ ജീവി​ച്ചാൽ ഒരു സന്തോ​ഷ​വും കിട്ടില്ല.

 യാഥാർഥ്യം: വിവാ​ഹ​ത്തി​നു ശേഷം മാത്രം സെക്‌സ്‌ ചെയ്യു​ക​യാ​ണെ​ങ്കിൽ നിങ്ങൾ കൂടുതൽ സന്തോഷം ഉള്ളവരാ​യി​രി​ക്കും. കാരണം, വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സ്‌ ചെയ്യുന്ന മിക്കവ​രും പിന്നീട്‌ അനുഭ​വി​ക്കുന്ന ദുഃഖ​വും കുറ്റ​ബോ​ധ​വും മറ്റു പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കും.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: വിവാഹം കഴിക്കു​ന്ന​തു​വരെ സെക്‌സ്‌ വേണ്ടെന്നു വെച്ചതു​കൊണ്ട്‌ ആരു​ടെ​യും ജീവിതം തകർന്നി​ട്ടില്ല. എന്നാൽ, വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സ്‌ ചെയ്യു​ന്ന​വ​രു​ടെ കാര്യം അങ്ങനെയല്ല.

 സെക്‌സ്‌ ചെയ്യാ​നുള്ള സമ്മർദത്തെ എങ്ങനെ ചെറു​ക്കാം

 •   ശരിയും തെറ്റും സംബന്ധി​ച്ചുള്ള നിങ്ങളു​ടെ ബോധ്യം ശക്തമാ​ക്കുക. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, പക്വത​യു​ള്ളവർ ‘ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി​ച്ച​വ​രാണ്‌.’ (എബ്രായർ 5:14) ശരിയും തെറ്റും സംബന്ധിച്ച്‌ ഉറച്ച ബോധ്യ​മു​ള്ളവർ സമ്മർദ​ത്തിൽ വീണു​പോ​കാൻ സാധ്യത കുറവാണ്‌.

   “ശരിയായ കാര്യം ചെയ്യാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കും. അതു​കൊ​ണ്ടു​തന്നെ എനിക്ക്‌ അത്യാ​വ​ശ്യം നല്ലൊരു ഇമേജുണ്ട്‌. എന്റെ പേര്‌ കളഞ്ഞു​കു​ളി​ക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.”—അലീസിയ, 16.

   ചിന്തി​ക്കാ​നാ​യി: ആളുക​ളു​ടെ മുന്നിൽ എങ്ങനെ​യുള്ള ഒരു പേര്‌ ഉണ്ടായി​രി​ക്കാ​നാണ്‌ നിങ്ങൾക്ക്‌ ഇഷ്ടം? ആരെ​യെ​ങ്കി​ലും സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ആ പേര്‌ നശിപ്പി​ക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​മോ?

 •   പരിണി​ത​ഫ​ല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും” എന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 6:7) ഒരു നിമിഷം ജീവി​ത​മാ​കുന്ന വീഡി​യോ ഒന്നു ഫാസ്റ്റ്‌ ഫോർവേഡ്‌ അടിച്ചു​നോ​ക്കൂ. സെക്‌സിൽ ഏർപ്പെ​ട്ടി​രു​ന്നെ​ങ്കിൽ നിങ്ങളു​ടെ​യും മറ്റേയാ​ളു​ടെ​യും ജീവിതം എങ്ങനെ ആകുമാ​യി​രു​ന്നു എന്നു ചിന്തി​ക്കുക. *

   “വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സ്‌ ചെയ്യുന്ന മിക്കവർക്കും കുറ്റ​ബോ​ധ​വും വിഷമ​വും ഒറ്റപ്പെ​ട​ലും ഒക്കെ തോന്നും. പിന്നെ, സെക്‌സി​ലൂ​ടെ പകരുന്ന രോഗങ്ങൾ ഉണ്ടാകാ​നും പ്രതീ​ക്ഷി​ക്കാ​തെ പ്രഗ്നന്റ്‌ ആകാനും സാധ്യ​ത​യു​ണ്ടെന്നു പ്രത്യേ​കിച്ച്‌ പറയണ്ട​ല്ലോ.”—സീന, 16.

   ചിന്തി​ക്കാ​നാ​യി: സെക്‌സ്‌ സ്‌മാർട്ട്‌ എന്ന പുസ്‌ത​ക​ത്തിൽ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ കൂട്ടു​കാർ നിങ്ങളെ കുഴപ്പ​ത്തി​ലാ​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിർബ​ന്ധി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ, ഇതു ചിന്തി​ക്കുക: അങ്ങനെ​യു​ള്ള​വ​രെ​യാ​ണോ നിങ്ങൾ കൂട്ടു​കാ​രാ​ക്കേ​ണ്ടത്‌? അവർ പറയു​ന്ന​താ​ണോ നിങ്ങൾ കേൾക്കേ​ണ്ടത്‌?”

 •   ശരിയായ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കുക. സെക്‌സ്‌ തെറ്റായ ഒരു കാര്യമല്ല. സത്യത്തിൽ, ഭാര്യ​യും ഭർത്താ​വും വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ഈ ഒരു വശം ആസ്വദി​ക്ക​ണ​മെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 5:18, 19.

   “മനുഷ്യർ ആസ്വദി​ക്കു​ന്ന​തി​നു​വേണ്ടി ദൈവം കൊടു​ത്തി​രി​ക്കുന്ന നല്ലൊരു കാര്യ​മാണ്‌ സെക്‌സ്‌. എന്നാൽ ദൈവം ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, കല്യാണം കഴിച്ച​വർക്കി​ട​യിൽ മാത്രമേ അത്‌ പാടുള്ളൂ.”—ജെറമി, 17.

   ചിന്തി​ക്കാ​നാ​യി: ഭാവി​യിൽ കല്യാണം കഴിക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്കു സെക്‌സ്‌ ചെയ്യാൻ കഴിയും. അങ്ങനെ​യാ​കു​മ്പോൾ മുമ്പു​പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമി​ല്ലാ​തെ അതിന്റെ സന്തോഷം പൂർണ​മാ​യി ആസ്വദി​ക്കാ​നും നിങ്ങൾക്കാ​കും.

^ എപ്പോഴും സെക്‌സി​നു മുൻകൈ എടുക്കു​ന്നത്‌ ആൺകു​ട്ടി​കൾ ആകണ​മെ​ന്നില്ല. പലപ്പോ​ഴും, പെൺകു​ട്ടി ആയിരി​ക്കാം ആൺകു​ട്ടി​യെ സെക്‌സി​നു നിർബ​ന്ധി​ക്കു​ന്നത്‌.

^ ആഗ്രഹിക്കാത്ത ഗർഭധാ​ര​ണ​വും, അതു​പോ​ലെ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ പ്രായ​മ​നു​സ​രിച്ച്‌ കുട്ടി​കൾക്കെ​തി​രെ​യുള്ള ലൈം​ഗിക പീഡന​വു​മാ​യി ബന്ധപ്പെട്ട നിയമ​പ്ര​ശ്‌ന​ങ്ങ​ളും ഇതിന്റെ പരിണി​ത​ഫ​ല​ങ്ങ​ളിൽ വന്നേക്കാം.