വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

സെക്‌സി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

 “സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചിന്ത എവി​ടെ​നിന്ന്‌ വരു​ന്നെന്നു എനിക്ക​റി​യില്ല. വന്നുക​ഴി​ഞ്ഞാൽ പിന്നെ വേറെ ഒന്നി​നെ​പ​റ്റി​യും എനിക്കു ചിന്തി​ക്കാൻ പറ്റില്ല. മറ്റാരോ എന്നെ നിയ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ തോന്നും.”—വെരാ.

 “സെക്‌സി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തി​രി​ക്കുക എന്നു പറഞ്ഞാൽ അതു നടക്കാത്ത കാര്യ​മാണ്‌. ചില​പ്പോൾ ആ ലോക​ത്തേക്കു എനിക്കു പറക്കാൻ തോന്നും.”—ജോൺ.

 ജോണി​നെ​യും വെരാ​യെ​യും പോ​ലെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? അങ്ങനെ​യാ​ണെ​ങ്കിൽ ഈ ലേഖനം നിങ്ങൾക്കു​വേ​ണ്ടി​യാണ്‌.

 സെക്‌സി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

 “സെക്‌സി​നുള്ള ആഗ്രഹം ദൈവം തന്നിട്ടു​ണ്ടെ​ങ്കിൽ, ആ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി​രി​ക്കി​ല്ലേ ദൈവം ഉദ്ദേശി​ച്ച​തെന്ന്‌ എന്റെ അങ്കിൾ എന്നോടു പറഞ്ഞു”എന്ന്‌ ചെറു​പ്പ​ക്കാ​ര​നായ അലക്‌സ്‌ പറയുന്നു.

 അലക്‌സി​ന്റെ അങ്കിൾ പറഞ്ഞതിൽ പകുതി ശരിയുണ്ട്‌. ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ദൈവം ആണ്‌ തന്നത്‌. അതിനു ന്യായ​മായ കാരണ​മുണ്ട്‌. ഇന്നത്തെ മനുഷ്യ​കു​ടും​ബം നിലനിൽക്കു​ന്നതു മനുഷ്യർ ആ ആഗ്രഹം നിവർത്തി​ക്കു​ന്ന​തി​ലൂ​ടെ​യാണ്‌. അപ്പോൾപ്പി​ന്നെ എന്തു​കൊ​ണ്ടാ​ണു സെക്‌സി​നെ​ക്കു​റിച്ച്‌ കൂടുതൽ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രു​തെന്നു പറയു​ന്നത്‌? രണ്ടു കാരണങ്ങൾ നോക്കാം:

  •   വിവാ​ഹി​ത​രായ പുരു​ഷ​നും സ്‌ത്രീ​യും തമ്മിൽ മാത്രമേ ലൈം​ഗി​ക​ബന്ധം പാടുള്ളൂ. അതാണു ദൈവ​ത്തി​ന്റെ നിർദേ​ശ​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു.—ഉൽപത്തി 1:28; 2:24.

     ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​രത്തെ ബഹുമാ​നി​ക്കുന്ന, വിവാഹം കഴിക്കാത്ത ഒരാളാ​ണോ നിങ്ങൾ? സെക്‌സി​നെ​ക്കു​റി​ച്ചു​തന്നെ നിങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ ആ ആഗ്രഹം നടക്കാതെ വരു​മ്പോൾ അതു നിങ്ങളെ അസ്വസ്ഥ​നാ​ക്കും. ഒടുവിൽ നിങ്ങൾ അതിൽത്തന്നെ ചെന്നു​ചാ​ടും. പലർക്കും ഇങ്ങനെ പറ്റിയിട്ട്‌ പിന്നീട്‌ വിഷമി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌.

  •   സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചിന്ത നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നത്‌ ആത്മനി​യ​ന്ത്ര​ണ​മെന്ന ഗുണം വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും. ജീവി​ത​ത്തിൽ അതു നിങ്ങൾക്ക്‌ ഒരുപാട്‌ ഗുണം ചെയ്യും.—1 കൊരി​ന്ത്യർ 9:25.

 ആത്മനി​യ​ന്ത്ര​ണ​മെന്ന ഗുണം സന്തോ​ഷ​ക​ര​മായ കുടും​ബ​ജീ​വി​ത​ത്തി​നു നിങ്ങളെ ഇപ്പോ​ഴും ഭാവി​യി​ലും വളരെ​യ​ധി​കം സഹായി​ക്കും. ആത്മനി​യ​ന്ത്ര​ണ​മുള്ള കുട്ടി​കൾക്കു ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കുറവാ​യി​രി​ക്കും, പണത്തെ​ക്കു​റി​ച്ചുള്ള ആശങ്ക കുറവാ​യി​രി​ക്കും, മുതിർന്നു​വ​രു​മ്പോൾ നിയമ​ക്കു​രു​ക്കു​ക​ളിൽനിന്ന്‌ അവർ ഒഴിവു​ള്ള​വ​രാ​യി​രി​ക്കും എന്നാണു ചില ഗവേഷ​ക​രു​ടെ കണ്ടെത്തൽ. *

 അതു വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ഒരു കാരണം, ചുറ്റു​മുള്ള ആളുകൾ എപ്പോ​ഴും സെക്‌സി​നെ​ക്കു​റി​ച്ചാ​ണു ചിന്തി​ക്കു​ക​യും സംസാ​രി​ക്കു​ക​യും ചെയ്യു​ന്നത്‌. ഇനി, മറ്റൊരു കാരണം നിങ്ങളു​ടെ ശരീര​ത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതി​യാ​ന​മാണ്‌.

 “വിവാ​ഹ​ത്തി​നു മുമ്പ്‌ സെക്‌സിൽ ഏർപ്പെ​ടു​ന്ന​തിൽ ഒരു കുഴപ്പ​വും ഇല്ലെന്നും അത്‌ ഒരു നല്ല കാര്യ​മാ​ണെ​ന്നും ആണ്‌ ഇന്നത്തെ മിക്ക ടിവി പരിപാ​ടി​ക​ളും കാണി​ക്കു​ന്നത്‌.”—രൂത്ത്‌.

 “ജോലി​സ്ഥ​ലത്തു സെക്‌സി​നെ​ക്കു​റിച്ച്‌ വൃത്തി​ക്കെട്ട രീതി​യിൽ സംസാ​രി​ക്കു​ന്നതു ഞാൻ കേട്ടി​ട്ടുണ്ട്‌. അത്‌ എന്റെ ആകാംക്ഷ വർധി​പ്പി​ച്ചു. അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്നത്‌ ഒരു സാധാരണ സംഗതി​യാ​യി​ട്ടാണ്‌ ആളുകൾ കാണു​ന്നത്‌. അതു​കൊണ്ട്‌ അതിൽ ഒരു തെറ്റും ഇല്ലെന്നു ഞാൻ ചിന്തി​ച്ചു​പോ​യി.”—നിക്കോൾ.

 “സമൂഹ​മാ​ധ്യ​മ​ത്തി​ലെ ചിത്രങ്ങൾ നോക്കു​മ്പോൾ ജാഗ്രത നഷ്ടപ്പെ​ടാൻ എളുപ്പ​മാണ്‌. ഒരു അശ്ലീല​ചി​ത്രം കണ്ടാൽ അതു മറക്കാൻ കഴിയാത്ത വിധം നമ്മുടെ മനസ്സിൽ പതിയും.”—മരിയ.

 ഇതു​പോ​ലു​ള്ള ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞതി​നോ​ടു നമ്മളും യോജി​ക്കും. അദ്ദേഹം എഴുതി: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും തിന്മ എന്നോ​ടൊ​പ്പ​മുണ്ട്‌.”—റോമർ 7:21.

മോശം ചിന്തകൾ തലയിൽ കൂടു​കൂ​ട്ടാൻ അനുവ​ദി​ക്ക​രുത്‌

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 മറ്റ്‌ എന്തെങ്കി​ലും ചിന്തി​ക്കുക. സെക്‌സി​നെ​ക്കു​റിച്ച്‌ അല്ലാതെ മറ്റ്‌ എന്തി​നെ​യെ​ങ്കി​ലും കുറിച്ച്‌ ചിന്തി​ക്കുക. ഹോബി​യോ സ്‌പോർട്‌സോ വ്യായാ​മ​മോ അങ്ങനെ മറ്റു വിഷയ​ങ്ങ​ളി​ലേക്കു ശ്രദ്ധ തിരി​ച്ചു​വി​ടുക. “ബൈബിൾവാ​യന ഒരു സഹായ​മാ​ണെന്നു” വലെറി എന്ന പെൺകു​ട്ടി പറയുന്നു. “അതിൽ ദൈവ​ത്തി​ന്റെ ഉയർന്ന ചിന്തക​ളാ​ണു​ള്ളത്‌. ദൈവി​ക​ചി​ന്തകൾ ഉള്ളപ്പോൾ മറ്റു ചിന്തകൾക്ക്‌ അധികം സ്ഥാനമു​ണ്ടാ​കില്ല.”

 സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചിന്ത മനസ്സിൽ വന്നേക്കാം എന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ ആ ചിന്തകൾ ഒഴിവാ​ക്കാ​നുള്ള ശക്തി നിങ്ങൾക്കുണ്ട്‌. അതു ചെയ്യേ​ണ്ടതു നിങ്ങൾത​ന്നെ​യാണ്‌.

 “സെക്‌സി​നെ​ക്കു​റി​ച്ചുള്ള ചിന്ത വരു​മ്പോൾത്തന്നെ മറ്റ്‌ എന്തെങ്കി​ലും കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ മനഃപൂർവം ചിന്തി​ക്കും. ആ ചിന്ത വരാനുള്ള കാരണം ഞാൻ കണ്ടുപി​ടി​ക്കും. ചില​പ്പോൾ അത്‌ ഞാൻ ഒഴിവാ​ക്കേണ്ട പാട്ടോ ചിത്ര​മോ ആയിരി​ക്കും.”—ഹെലന.

 ബൈബിൾത​ത്ത്വം: “നീതി​നി​ഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും (ശുദ്ധമാ​യ​തും, അടിക്കു​റിപ്പ്‌) . . . തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക.”—ഫിലി​പ്പി​യർ 4:8.

 നല്ല കൂട്ടു​കാ​രെ കണ്ടെത്തുക. നിങ്ങളു​ടെ കൂട്ടു​കാർ എപ്പോ​ഴും സെക്‌സി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങളു​ടെ മനസ്സ്‌ ശുദ്ധമാ​യി കാത്തു​സൂ​ക്ഷി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

 “കൗമാ​ര​ക്കാ​രി​യായ എനിക്കു ചിന്തക​ളു​മാ​യി നല്ലൊരു പോരാ​ട്ടം​ത​ന്നെ​യുണ്ട്‌. അതിന്റെ പ്രധാ​ന​കാ​രണം എന്റെ കൂട്ടു​കാർത​ന്നെ​യാണ്‌. തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന കൂട്ടു​കാ​രാ​ണു നിങ്ങൾക്കു​ള്ള​തെ​ങ്കിൽ തെറ്റായ ആഗ്രഹങ്ങൾ നിയ​ന്ത്രി​ക്കാൻ നിങ്ങൾ പാടു​പെ​ടും. അവർ എരിതീ​യിൽ എണ്ണ ഒഴിക്കു​ന്ന​വ​രാ​യി​രി​ക്കും.”—സാറ.

 ബൈബിൾത​ത്ത്വം: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.”—സുഭാ​ഷി​തങ്ങൾ 13:20.

 മോശ​മാ​യ വിനോ​ദങ്ങൾ ഒഴിവാ​ക്കുക. ഇന്നത്തെ ഭൂരി​ഭാ​ഗം വിനോ​ദ​ങ്ങ​ളും സെക്‌സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താണ്‌. നിക്കോൾ പറയുന്നു: “എന്റെ കാര്യ​ത്തിൽ സംഗീ​ത​മാ​ണു വലിയ പ്രശ്‌നം. അതിനു നമ്മുടെ ആഗ്രഹ​ങ്ങളെ ശക്തി​പ്പെ​ടു​ത്താ​നും നമ്മളെ കീഴ്‌പ്പെ​ടു​ത്താ​നും ഉള്ള ശക്തിയുണ്ട്‌.”

 “ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളുള്ള സിനി​മ​ക​ളും ടിവി ഷോക​ളും ഞാൻ കാണാൻ തുടങ്ങി. അത്‌ എന്നെ വളരെ​യ​ധി​കം സ്വാധീ​നി​ക്കു​ന്നു​ണ്ടെന്ന കാര്യം ഞാൻ തിരി​ച്ച​റി​ഞ്ഞതേ ഇല്ല. കാരണം അത്രയ്‌ക്കു ഞാൻ അതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ തുടങ്ങി​യി​രു​ന്നു. ഇതി​ന്റെ​യൊ​ക്കെ കാരണം എന്താ​ണെന്നു പെട്ടെ​ന്നു​തന്നെ ഞാൻ മനസ്സി​ലാ​ക്കി. അങ്ങനെ ഞാൻ എല്ലാ മോശം സിനി​മ​ക​ളും ടിവി ഷോക​ളും കാണു​ന്നതു നിറുത്തി. അത്‌ സെക്‌സി​നെ​ക്കു​റിച്ച്‌ അധികം ചിന്തി​ക്കാ​തി​രി​ക്കാൻ എന്നെ സഹായി​ച്ചു. നമ്മൾ നല്ല വിനോ​ദങ്ങൾ മാത്ര​മാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ തെറ്റായ ചിന്തകൾക്ക്‌ എതിരെ പോരാ​ടു​ന്നത്‌ എളുപ്പ​മാ​യി​രി​ക്കും.”—ജ്വോൻ.

 ബൈബിൾത​ത്ത്വം: “ലൈം​ഗിക അധാർമി​കത, എതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല.”—എഫെസ്യർ 5:3.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ നിയ​ന്ത്രി​ക്കാൻ ശ്രമി​ക്ക​രു​തെ​ന്നാണ്‌—അതിനു കഴിയി​ല്ലെ​ന്നാണ്‌—ചില ആളുകൾ കരുതു​ന്നത്‌. എന്നാൽ ചിന്തകളെ നിയ​ന്ത്രി​ക്കാ​നുള്ള കഴിവ്‌ നമുക്ക്‌ ഉണ്ടെന്നാ​ണു ബൈബിൾ പറയു​ന്നത്‌. അതു​കൊണ്ട്‌ നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം ദൈവം വളരെ പ്രാധാ​ന്യ​ത്തോ​ടെ കാണുന്നു.

 ബൈബിൾത​ത്ത്വം: “നിങ്ങളു​ടെ ചിന്താ​രീ​തി പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കുക.”—എഫെസ്യർ 4:23.

^ വിവാഹത്തിനു മുമ്പേ ആത്മനി​യ​ന്ത്ര​ണ​മെന്ന ഗുണം ചെറു​പ്പ​ക്കാർക്കു വളർത്തി​യെ​ടു​ക്കാൻ കഴിയും. കാരണം അവരുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ അതിനു വളരെ പ്രാധാ​ന്യ​മുണ്ട്‌.