വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 സൃഷ്ടി​യോ പരിണാമമോ?

 ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല; പല ചെറു​പ്പ​ക്കാർക്കും (മുതിർന്ന​വർക്കും) നിങ്ങളു​ടെ അതേ വിശ്വാ​സ​മാ​ണു​ള്ളത്‌. എന്നാൽ “പരമോ​ന്ന​ത​നാ​യ” ഒരാളു​ടെ സഹായ​മി​ല്ലാ​തെ ജീവനും പ്രപഞ്ച​വും പരിണ​മി​ച്ചു​ണ്ടാ​യ​താ​ണെന്ന്‌ മറ്റു ചിലർ പറയുന്നു.

 നിങ്ങൾക്ക്‌ അറിയാമോ? ഈ തർക്കത്തിൽ രണ്ട്‌ പക്ഷത്തു​മു​ള്ള ആളുകൾ തങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു​വെന്ന്‌ പറയാൻ തിടുക്കം കാണി​ക്കു​മ്പോൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ വിശ്വ​സി​ക്കു​ന്ന​തെന്ന്‌ വിശദീ​ക​രി​ക്കാൻ അവർക്ക്‌ അറിയില്ല.

  •   പള്ളിയിൽനിന്ന്‌ പഠിച്ച​തു​കൊ​ണ്ടു​മാ​ത്ര​മാണ്‌ ചിലർ സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്നത്‌.

  •   സ്‌കൂ​ളിൽനിന്ന്‌ പഠിച്ച​തു​കൊ​ണ്ടു​മാ​ത്ര​മാണ്‌ ചിലർ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌.

 ഈ ലേഖന​പ​ര​മ്പര സൃഷ്ടി​യി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കാ​നും അത്‌ മറ്റുള്ള​വർക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നും സഹായി​ക്കും. എന്നാൽ ആദ്യം​ത​ന്നെ ഒരു അടിസ്ഥാന ചോദ്യം നിങ്ങൾ സ്വയം ചോദി​ക്ക​ണം:

 ഞാൻ എന്തു​കൊണ്ട്‌ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു?

 ഈ ചോദ്യം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കാരണം മനസ്സ്‌ അഥവാ “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (റോമർ 12:1) അതിന്റെ അർഥം ദൈവ​ത്തി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം കേവലം പിൻവ​രു​ന്ന കാരണങ്ങൾ ആയിരി​ക്ക​രുത്‌ എന്നാണ്‌:

  •  വികാ​ര​ങ്ങൾ (നമ്മളെ​ക്കാ​ളെ​ല്ലാം ഉയർന്ന ഒരു ശക്തിയു​ണ്ടെന്ന്‌ എന്റെ മനസ്സു പറയുന്നു, അത്രമാ​ത്രം)

  •  മറ്റുള്ള​വ​രു​ടെ സ്വാധീ​നം (മതഭക്തി​യു​ള്ള ഒരു സമൂഹ​ത്തി​ലാ​ണു ഞാൻ ജീവി​ക്കു​ന്നത്‌)

  •  സമ്മർദം (ദൈവ​വി​ശ്വാ​സി​യാ​യി വളരാൻ മാതാ​പി​താ​ക്ക​ളാണ്‌ എന്നെ പ്രേരിപ്പിച്ചത്‌—എനിക്ക്‌ എന്റേതായ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ല്ലാ​യി​രു​ന്നു)

 പകരം, ദൈവം ഉണ്ടെന്ന്‌ വ്യക്തി​പ​ര​മാ​യ ബോധ്യം നിങ്ങൾക്കു​ണ്ടാ​യി​രി​ക്കണം, ആ വിശ്വാ​സ​ത്തിന്‌ ഈടുറ്റ കാരണ​ങ്ങ​ളും ഉണ്ടായി​രി​ക്ക​ണം.

 ദൈവ​മു​ണ്ടെന്ന്‌ നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്താണ്‌? “ഞാൻ എന്തു​കൊണ്ട്‌ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു?”എന്ന അഭ്യാസം നിങ്ങളു​ടെ ബോധ്യം വളരാ​നി​ട​യാ​ക്കും. മറ്റ്‌ ചെറു​പ്പ​ക്കാർ ഈ ചോദ്യ​ത്തിന്‌ ഉത്തരം തന്നത്‌ എങ്ങനെ​യെന്ന്‌ കാണു​ന്ന​തും പ്രയോ​ജ​നം ചെയ്യും.

 “ശരീര​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ക്ലാസിൽ ടീച്ചർ വിശദീ​ക​രി​ക്കു​ന്ന കാര്യങ്ങൾ കേട്ട​പ്പോൾ ദൈവം ഉണ്ട്‌ എന്ന എന്റെ വിശ്വാ​സം ഒന്നുകൂ​ടെ ഉറപ്പായി. ഓരോ ശരീര​ഭാ​ഗ​ത്തി​നും അതി​ന്റേ​താ​യ ധർമങ്ങളുണ്ട്‌, അത്‌ എത്ര സൂക്ഷ്‌മ​മാ​യ ഭാഗമാ​യാ​ലും ശരി. ഈ ധർമങ്ങൾ പലതും നമ്മൾ മിക്ക​പ്പോ​ഴും അറിയു​ന്നു​പോ​ലു​മില്ല. മനുഷ്യ​ശ​രീ​രം ശരിക്കും ഒരു മഹാത്ഭു​തം​ത​ന്നെ!”​—തെരേസ.

 “മാനം​മു​ട്ടെ നിൽക്കുന്ന കെട്ടി​ട​ങ്ങ​ളോ ഒരു യാത്രാ​ക്ക​പ്പ​ലോ കാറോ ഒക്കെ കാണു​മ്പോൾ ‘ആരാണ്‌ ഇത്‌ ഉണ്ടാക്കി​യത്‌’ എന്നു ഞാൻ എന്നോ​ടു​ത​ന്നെ ചോദി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരു കാർ നിർമി​ക്കാൻ ശരിക്കും ബുദ്ധി​ശ​ക്തി​യു​ള്ള​വർക്കേ പറ്റൂ. കാരണം കാറി​ലു​ള്ള കൊച്ചു​കൊ​ച്ചു ഭാഗങ്ങൾപോ​ലും ഒത്തിണ​ക്ക​ത്തോ​ടെ പ്രവർത്തി​ച്ചാ​ല​ല്ലേ കാർ ഓടൂ! കാർ രൂപക​ല്‌പന ചെയ്യാൻ ഒരാൾ ആവശ്യ​മാ​ണെ​ങ്കിൽ മനുഷ്യ​രാ​യ നമ്മുടെ കാര്യ​ത്തി​ലും അങ്ങനെ​യൊ​രാൾ വേണ്ടേ?”​—റിച്ചാർഡ്‌.

 “ഈ പ്രപഞ്ച​ത്തി​ന്റെ ചെറി​യൊ​രു അംശ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻപോ​ലും ബുദ്ധി​ശാ​ലി​ക​ളാ​യ മനുഷ്യർ നൂറു​ക​ണ​ക്കിന്‌ വർഷങ്ങ​ളെ​ടു​ത്തു. അങ്ങനെ​യു​ള്ള ഈ പ്രപഞ്ചം ഉണ്ടായ​തി​നു​പി​ന്നിൽ ബുദ്ധി​ശ​ക്തി​യു​ള്ള ആരുമില്ല എന്നു ചിന്തി​ക്കു​ന്നത്‌ എത്ര മണ്ടത്തര​മാ​യി​രി​ക്കും!”​—കാരെൻ

 “ശാസ്‌ത്ര​വി​ഷ​യ​ങ്ങൾ പഠിക്കും​തോ​റും പരിണാ​മ​ത്തി​ലു​ള്ള എന്റെ വിശ്വാ​സം കുറഞ്ഞു​കു​റഞ്ഞ്‌ വന്നു. ഉദാഹ​ര​ണ​ത്തിന്‌ പ്രകൃ​തി​യി​ലെ ഗണിത​ശാ​സ്‌ത്ര കൃത്യ​ത​യെ​ക്കു​റി​ച്ചും അതുല്യ​രാ​യ മനുഷ്യ​രെ​ക്കു​റി​ച്ചും, നമ്മൾ ആരാണ്‌, എവി​ടെ​നിന്ന്‌ വന്നു, എവി​ടേ​ക്കു പോകു​ന്നു, എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​നു​ള്ള മനുഷ്യ​ന്റെ ആഗ്രഹ​ത്തെ​ക്കു​റി​ച്ചും ഞാൻ ചിന്തിച്ചു. പരിണാ​മ​സി​ദ്ധാ​ന്തം, മൃഗങ്ങ​ളോ​ടു​ള്ള ബന്ധത്തി​ലാണ്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം വിശദീ​ക​രി​ക്കു​ന്നത്‌. എന്നാൽ മനുഷ്യർ ഇവയിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു വിശദീ​ക​രി​ക്കാൻ അതിനു കഴിഞ്ഞി​ട്ടി​ല്ല. എന്റെ നോട്ടത്തിൽ, ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ വേണ്ടതി​ലും ‘വിശ്വാ​സം’ വേണം പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാൻ.”​—ആന്റണി.

 ഞാൻ വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണം

 കാണാൻ കഴിയാത്ത എന്തി​ലെ​ങ്കി​ലും വിശ്വ​സി​ക്കു​ന്ന​തി​ന്റെ​പേ​രിൽ സഹപാ​ഠി​കൾ നിങ്ങളെ കളിയാ​ക്കു​ന്നെ​ങ്കി​ലോ? പരിണാ​മം സത്യമാ​ണെന്ന്‌ ശാസ്‌ത്രം “തെളി​യി​ച്ച​താ​യി” അവർ പറയു​ന്നെ​ങ്കി​ലോ?

 ഒന്നാമ​താ​യി, വിശ്വ​സി​ക്കു​ന്ന കാര്യ​ത്തിൽ നിങ്ങൾക്കു​ത​ന്നെ ബോധ്യം വേണം. നാണ​ക്കേ​ടോ പേടി​യോ തോന്ന​രുത്‌. (റോമർ 1:16) കൂടാതെ ഇത്‌ ഓർക്കുക:

  1.   നിങ്ങൾ ഒറ്റയ്‌ക്കല്ല. ഇപ്പോ​ഴും അനേകർ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു. അതിൽ വലിയ ബുദ്ധി​ശാ​ലി​ക​ളും വിദഗ്‌ധ​രാ​യ ആളുക​ളും ഒക്കെ ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​മു​ണ്ടെന്ന്‌ വിശ്വ​സി​ക്കു​ന്ന ശാസ്‌ത്ര​ജ്ഞ​ന്മാർ ഉണ്ട്‌.

  2.   ദൈവത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ല എന്ന്‌ പലരും പറയു​മ്പോൾ, അവർക്കു ദൈവത്തെ മനസ്സി​ലാ​കു​ന്നി​ല്ല എന്നായി​രി​ക്കാം അവർ ഉദ്ദേശി​ക്കു​ന്നത്‌. തങ്ങളുടെ വീക്ഷണത്തെ പിന്താ​ങ്ങു​ന്ന തെളിവു തരുന്ന​തി​നു പകരം, “ദൈവ​മു​ണ്ടെ​ങ്കിൽ എന്തു​കൊ​ണ്ടാണ്‌ ദൈവം ദുരി​ത​ങ്ങൾ അനുവ​ദി​ക്കു​ന്നത്‌” എന്നതു​പോ​ലു​ള്ള ചോദ്യ​ങ്ങൾ അവർ ഉന്നയി​ക്കും. ഫലത്തിൽ ബൗദ്ധി​ക​മാ​യ ഒരു വിഷയം വൈകാ​രി​ക​മാ​യ ഒന്നാക്കി മാറ്റു​ക​യാണ്‌ അവർ.

  3.   ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ഒരു ദാഹം’ മനുഷ്യർക്കുണ്ട്‌. (മത്തായി 5:3) ദൈവത്തെ അറിയാ​നും വിശ്വ​സി​ക്കാ​നും ഉള്ള ഒരു ദാഹവും ഇതിൽ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ ദൈവ​മി​ല്ലെന്ന്‌ ആരെങ്കി​ലും പറയു​ന്നെ​ങ്കിൽ, ആ നിഗമ​ന​ത്തിൽ എത്തിയത്‌ എങ്ങനെ​യാ​ണെന്ന്‌ വിശദീ​ക​രി​ക്കാ​നു​ള്ള ഉത്തരവാ​ദി​ത്വം ആ വ്യക്തി​ക്കാണ്‌. നിങ്ങൾക്കല്ല.​—റോമർ 1:18-20.

  4.   ദൈവത്തിലുള്ള വിശ്വാ​സം യുക്തിക്കു നിരക്കു​ന്ന​താണ്‌. ജീവൻ താനേ ഉണ്ടാകു​ന്നി​ല്ല എന്ന തെളി​യി​ക്ക​പ്പെട്ട വസ്‌തു​ത​യു​മാ​യി ഇത്‌ ഒത്തുവ​രു​ന്നു. ജീവനി​ല്ലാ​ത്ത വസ്‌തു​വിൽനിന്ന്‌ പൊടു​ന്ന​നെ ജീവൻ ഉണ്ടായി എന്ന ആശയത്തെ പിന്താ​ങ്ങു​ന്ന ഒരു തെളി​വും നിലവി​ലി​ല്ല.

 അപ്പോൾ, ദൈവ​ത്തി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സം ആരെങ്കി​ലും ചോദ്യം​ചെ​യ്‌താൽ നിങ്ങൾക്ക്‌ എന്തു പറയാം? പറയാൻ കഴിയുന്ന ചില കാര്യങ്ങൾ നമുക്കു നോക്കാം.

 ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “അക്ഷരാ​ഭ്യാ​സ​മി​ല്ലാ​ത്ത ആളുകൾ മാത്രമേ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യു​ള്ളൂ.”

 നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “ഇതൊരു സ്ഥിരം പല്ലവി​യാണ്‌. ശരിക്കും ആ അഭി​പ്രാ​യ​മാ​ണോ നിങ്ങൾക്കും? പക്ഷേ എന്റെ അഭി​പ്രാ​യം അതല്ല. പല പ്രമുഖ യൂണി​വേ​ഴ്‌സി​റ്റി​ക​ളിൽനി​ന്നു​മുള്ള 1600-ലധികം ശാസ്‌ത്ര പ്രൊ​ഫ​സർമാർ പങ്കെടുത്ത ഒരു സർവേ​യിൽ, മൂന്നി​ലൊ​രു ഭാഗം ആളുകൾ നിരീ​ശ്വ​ര​വാ​ദി​ക​ളോ അജ്ഞേയ​വാ​ദി​ക​ളോ അല്ലായി​രു​ന്നു. a ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു എന്ന ഒറ്റ കാരണ​ത്താൽ അവരെ​ല്ലാം ബുദ്ധി​യി​ല്ലാ​ത്ത​വ​രാ​ണെന്നു നിങ്ങൾ പറയു​മോ?”

 ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ: “ഒരു ദൈവ​മു​ണ്ടെ​ങ്കിൽ, ലോകത്ത്‌ ഇത്രയ​ധി​കം ദുരി​ത​ങ്ങൾ ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌?”

 നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “ദൈവം ചെയ്യു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​കു​ന്നി​ല്ല എന്നോ ദൈവം ഒന്നും ചെയ്യു​ന്നി​ല്ല എന്നോ ആയിരി​ക്കും ഒരുപക്ഷേ നിങ്ങൾ ചിന്തി​ക്കു​ന്നത്‌. അല്ലേ? (പ്രതി​ക​രി​ക്കാൻ അനുവ​ദി​ക്കു​ക.) ഇത്രയ​ധി​കം ദുരി​ത​ങ്ങൾ ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന ചോദ്യ​ത്തിന്‌ തൃപ്‌തി​ക​ര​മാ​യ ഉത്തരം ഞാൻ കണ്ടെത്തി. പക്ഷേ അതു മനസ്സി​ലാ​ക്കാൻ ബൈബി​ളി​ലെ പല പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും അറി​യേ​ണ്ട​തുണ്ട്‌. കൂടുതൽ അറിയാൻ താത്‌പ​ര്യ​മു​ണ്ടോ?”

 നമ്മൾ ഇവിടെ എങ്ങനെ വന്നു എന്നതിനു തൃപ്‌തി​ക​ര​മാ​യ ഒരു വിശദീ​ക​ര​ണം പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​നു തരാൻ കഴിയാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ഈ പരമ്പര​യി​ലെ അടുത്ത ലേഖനം ചർച്ച ചെയ്യും.

a ഉറവിടം: ‘ശാസ്‌ത്ര​ജ്ഞർക്കി​ട​യി​ലെ മതവും ആത്മീയ​ത​യും,’ ഇലെയ്‌ൻ ഹവോഡ്‌ എക്ക്‌ലണ്ട്‌, സാമൂ​ഹ്യ​ശാ​സ്‌ത്ര ഗവേഷണ സമിതി, ഫെബ്രു​വ​രി 5, 2007.