വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

ശ്രദ്ധ പിടി​ച്ചു​നി​റു​ത്താൻ ഞാൻ എന്തു ചെയ്യണം?

 എന്താണ്‌ തടസ്സം?

 “മുമ്പ​ത്തെ​പ്പോ​ലെ ഞാൻ ഇപ്പോൾ പുസ്‌ത​കങ്ങൾ ഒന്നും വായി​ക്കാ​റില്ല. വലിയ ഖണ്ഡികകൾ വായി​ക്കാ​നേ എനിക്ക്‌ ഇഷ്ടമല്ല.”—എലൈൻ.

 “ഒരു വീഡി​യോ നിരങ്ങി നീങ്ങു​ന്ന​പോ​ലെ എനിക്ക്‌ തോന്നി​യാൽ ഞാൻ അത്‌ ഓടി​ച്ചു​വി​ടും.”മിറാൻഡ.

 “ഞാൻ ശ്രദ്ധിച്ച്‌ പ്രധാ​ന​പ്പെട്ട ഒരു കാര്യം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോൾ, എന്റെ ഫോൺ എങ്ങാനും ഓഫ്‌ ആയി​പ്പോ​യാൽ പിന്നെ എന്റെ ചിന്ത മുഴുവൻ ‘ആരെങ്കി​ലും എനിക്ക്‌ മെസേജ്‌ അയയ്‌ക്കു​ന്നു​ണ്ടോ’ എന്നായി​രി​ക്കും.”—ജയിൻ.

 ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തിന്‌ തടസ്സമാ​കാൻ സാങ്കേ​തി​ക​വി​ദ്യക്ക്‌ ആകുമോ? ‘ഉവ്വ്‌’ എന്ന്‌ ചിലർ പറയുന്നു. “നമ്മൾ ഇന്റർനെറ്റ്‌ എത്രയ​ധി​കം ഉപയോ​ഗി​ക്കു​ന്നോ, ശ്രദ്ധ പതറാൻ അത്രയ​ധി​കം നമ്മുടെ തലച്ചോ​റി​നെ പരിശീ​ലി​പ്പി​ക്കു​ക​യാ​യി​രി​ക്കും. അതായത്‌ വേഗത്തിൽ വിവരങ്ങൾ ഉൾക്കൊ​ള്ളാൻ കഴിയും, പക്ഷേ അതിൽ ശ്രദ്ധി​ക്കാൻ കഴിയില്ല,” എന്ന്‌ എഴുത്തു​കാ​ര​നും മാനേ​ജ്‌മെന്റ്‌ വിദഗ്‌ധ​നും ആയ നിക്കോ​ളാസ്‌ കാർ എഴുതു​ന്നു. a

 സാങ്കേ​തി​ക​വി​ദ്യ നിങ്ങളു​ടെ ശ്രദ്ധ പതറി​ക്കാ​വുന്ന മൂന്നു സാഹച​ര്യ​ങ്ങൾ നോക്കാം.

 •   സംസാ​രി​ക്കു​മ്പോൾ. “ആരോ​ടെ​ങ്കി​ലും നേരിട്ട്‌ സംസാ​രി​ക്കു​മ്പോൾ ആളുകൾ അവരു​മാ​യുള്ള സംസാ​ര​ത്തിൽ ശ്രദ്ധി​ക്കാ​തെ ഫോണിൽ മെസേ​ജു​കൾ അയയ്‌ക്കു​ക​യോ ഗെയിം കളിക്കു​ക​യോ സോഷ്യൽ മീഡി​യ​യിൽ നോക്കു​ക​യോ ഒക്കെ ചെയ്യുന്നു” എന്ന്‌ മരിയ എന്ന ചെറു​പ്പ​ക്കാ​രി അഭി​പ്രാ​യ​പ്പെ​ടു​ന്നു.

 •   ക്ലാസിൽ ആയിരി​ക്കു​മ്പോൾ. “മിക്ക കുട്ടി​ക​ളും പറയു​ന്നത്‌ അവർ ക്ലാസിന്റെ സമയത്ത്‌ തങ്ങളുടെ ഫോണോ ടാബോ ഉപയോ​ഗിച്ച്‌ ഇന്റർനെ​റ്റിൽ പരതു​ക​യോ മെസേ​ജു​കൾ അയയ്‌ക്കു​ക​യോ ഒക്കെ ചെയ്യും എന്നാണ്‌” എന്ന്‌ ഡിജിറ്റൽ കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അത്‌ ഇങ്ങനെ തുടരു​ന്നു, “പഠിക്കുന്ന വിഷയ​വു​മാ​യി ബന്ധമി​ല്ലാത്ത കാര്യ​ങ്ങ​ളിൽ” ആണ്‌ അവർ ഏർപ്പെ​ടു​ന്നത്‌.

 •   പഠിക്കുന്ന സമയത്ത്‌. “ഫോണിൽ എന്തെങ്കി​ലും മെസേ​ജോ മറ്റോ വന്നാൽ അത്‌ നോക്കാ​തി​രി​ക്കാൻ എനിക്കു ശരിക്കും ബുദ്ധി​മു​ട്ടാണ്‌,” എന്ന്‌ 22 വയസ്സുള്ള ക്രിസ്‌ പറയുന്നു. നിങ്ങൾ സ്‌കൂ​ളിൽ പഠിക്കുന്ന ഒരു കുട്ടി​യാ​ണെ​ങ്കിൽ, ഹോം​വർക്ക്‌ ചെയ്യുന്ന സമയത്ത്‌ ഫോണോ മറ്റെ​ന്തെ​ങ്കി​ലു​മോ നിങ്ങളു​ടെ ശ്രദ്ധ പതറി​ച്ചാൽ, ഒരു മണിക്കൂ​റു​കൊണ്ട്‌ ചെയ്യാ​വുന്ന ഹോം​വർക്കി​നു മൂന്നു മണിക്കൂ​റോ അതിൽക്കൂ​ടു​ത​ലോ വേണ്ടി​വ​രും.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സാങ്കേ​തി​ക​വി​ദ്യ നിങ്ങളു​ടെ ശ്രദ്ധ പതറി​ക്കാ​നോ നിങ്ങളെ നിയ​ന്ത്രി​ക്കാ​നോ അനുവ​ദി​ച്ചാൽ, ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​കും.

ഏകാഗ്രമല്ലാത്ത മനസ്സ്‌ ഒരു കാട്ടു​കു​തി​ര​യെ​പ്പോ​ലെ ആണ്‌—അതു നിങ്ങളെ നിയ​ന്ത്രി​ക്കും

 തടസ്സം എങ്ങനെ മറിക​ട​ക്കാം?

 •   സംസാ​രി​ക്കു​മ്പോൾ. ബൈബിൾ പറയുന്നു: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.” (ഫിലി​പ്പി​യർ 2:4) മറ്റുള്ളവർ പറയു​ന്നത്‌ ശ്രദ്ധ​യോ​ടെ കേട്ടു​കൊണ്ട്‌ അവരോ​ടു പരിഗണന കാണി​ക്കാം. കണ്ണുക​ളിൽ നോക്കി സംസാ​രി​ക്കുക, മറ്റ്‌ ഉപകര​ണങ്ങൾ നിങ്ങളു​ടെ ശ്രദ്ധ പതറി​ക്ക​രുത്‌.

   “ആരോ​ടെ​ങ്കി​ലും സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അതിനി​ട​യ്‌ക്കു ഫോണിൽ നോക്കാൻ നിങ്ങൾക്കു തോന്നി​യാ​ലും നോക്ക​രുത്‌. ആ വ്യക്തി പറയു​ന്നത്‌ മുഴുവൻ ശ്രദ്ധിച്ച്‌ കേട്ടു​കൊണ്ട്‌ അവരോ​ടു ബഹുമാ​നം കാണി​ക്കണം.”—തോമസ്‌.

   ചെയ്യാ​നാ​കു​ന്നത്‌: ആരോ​ടെ​ങ്കി​ലും സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ, ഫോൺ നിങ്ങളു​ടെ അടുത്തു​നിന്ന്‌ മാറ്റി​വെ​ക്കാം. ഫോൺ അടുത്ത്‌ വെച്ചാൽ എന്തെങ്കി​ലും മെസേ​ജോ മറ്റോ വന്നാലോ എന്ന ചിന്ത​കൊ​ണ്ടു​തന്നെ നിങ്ങളു​ടെ ശ്രദ്ധ പതറി​പ്പോ​കാം എന്നാണ്‌ ഗവേഷകർ പറയു​ന്നത്‌.

 •   ക്ലാസിൽ ആയിരി​ക്കു​മ്പോൾ. ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ കൊടു​ക്കുക.” (ലൂക്കോസ്‌ 8:18) ഈ തത്ത്വം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌, ക്ലാസിൽവെച്ച്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ അനുവാ​ദം ഉണ്ടെങ്കിൽ, ആ സമയത്ത്‌ മെസേ​ജു​കൾ നോക്കാ​നോ ഗെയി​മു​കൾ കളിക്കാ​നോ ചാറ്റ്‌ ചെയ്യാ​നോ പോകാ​തെ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കാം.

   “ക്ലാസിൽ ശ്രദ്ധി​ച്ചി​രി​ക്കാൻ ശ്രമി​ക്കണം. നോട്ടു​കൾ എഴുതുക. പറ്റു​മെ​ങ്കിൽ ക്ലാസിന്റെ മുൻനി​ര​യിൽത്തന്നെ ഇരിക്കുക, അങ്ങനെ​യാ​കു​മ്പോൾ ശ്രദ്ധ പോകില്ല.”—കാരെൻ.

   ചെയ്യാ​നാ​കു​ന്നത്‌: കമ്പ്യൂ​ട്ട​റിൽ നോട്ട്‌ എടുക്കു​ന്ന​തി​നെ​ക്കാൾ കൈ​കൊണ്ട്‌ അത്‌ എഴുതി​യെ​ടു​ക്കു​ന്ന​താണ്‌ നല്ലത്‌. ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, ശ്രദ്ധ പതറാ​തി​രി​ക്കാ​നും പഠിച്ച കാര്യങ്ങൾ ഓർമ​യിൽ സൂക്ഷി​ക്കാ​നും അങ്ങനെ ചെയ്യു​ന്നത്‌ സഹായി​ക്കും എന്നാണ്‌.

 •   പഠിക്കുന്ന സമയത്ത്‌. ബൈബിൾ പറയുന്നു: “ജ്ഞാനം നേടുക, വകതി​രിവ്‌ സമ്പാദി​ക്കുക.” (സുഭാ​ഷി​തങ്ങൾ 4:5) അതിൽ, വെറുതെ പരീക്ഷ​യ്‌ക്കു ജയിക്കാൻവേണ്ടി ഓടിച്ചു വായി​ക്കു​ന്ന​തി​നേ​ക്കാൾ ആഴത്തിൽ ചിന്തി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.

   “പഠിക്കാൻ ഇരിക്കുന്ന സമയത്ത്‌ എന്റെ ടാബ്‌, ഞാൻ ഫ്‌​ലൈറ്റ്‌ മോഡിൽ ഇട്ടിട്ട്‌, ചെയ്യുന്ന കാര്യ​ത്തിൽ മുഴു​വ​നാ​യും ശ്രദ്ധി​ക്കും. മെസേ​ജോ മറ്റോ വരുന്നു​ണ്ടോ എന്നു ഞാൻ നോക്കാ​റില്ല. ചെയ്യേണ്ട കാര്യങ്ങൾ എന്തെങ്കി​ലും ഓർത്തി​രി​ക്കാൻ ഫോണിൽ റി​മൈൻഡർ സെറ്റ്‌ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ഞാൻ അത്‌ എഴുതി​വെ​ക്കും.”—ക്രിസ്‌.

   ചെയ്യാ​നാ​കു​ന്നത്‌: നിങ്ങൾ പഠിക്കാ​നി​രി​ക്കുന്ന സ്ഥലം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കു​ന്ന​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക, വൃത്തി​യും അടുക്കും​ചി​ട്ട​യും ഉള്ളതായി സൂക്ഷി​ക്കുക.

a മുരടിക്കുന്ന ചിന്ത–ഇന്റർനെറ്റ്‌ നമ്മുടെ തലച്ചോ​റി​നെ ബാധി​ക്കുന്ന വിധം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.