വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യുവജനങ്ങൾ ചോദി​ക്കു​ന്നു

എന്റെ ശരീര​ഭാ​രം എങ്ങനെ നിയ​ന്ത്രി​ക്കാം?

എന്റെ ശരീര​ഭാ​രം എങ്ങനെ നിയ​ന്ത്രി​ക്കാം?

ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്നവ”രായി​രി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 3:2) അതിൽ നിങ്ങളു​ടെ ഭക്ഷണശീ​ല​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. പിൻവ​രു​ന്ന കാര്യങ്ങൾ ഒന്നു പരീക്ഷി​ച്ചു​നോ​ക്കാ​മോ?

വയറ്‌ അറിഞ്ഞ്‌ തിന്നുക. “മുമ്പൊ​ക്കെ ഭക്ഷണത്തി​ന്റെ കലോറി കണക്കു​കൂ​ട്ടി​യാണ്‌ ഞാൻ ഭക്ഷിച്ചി​രു​ന്നത്‌, എന്നാൽ ഇപ്പോൾ വയറ്‌ നിറഞ്ഞു എന്നു തോന്നു​മ്പോൾ ഞാൻ കഴിക്കു​ന്നത്‌ നിറു​ത്തും” എന്ന്‌ 19 വയസ്സുള്ള ജൂലിയ പറയുന്നു.

പോഷ​ക​ഗു​ണ​മി​ല്ലാത്ത ഭക്ഷണം കഴിക്കു​ന്നത്‌ ഒഴിവാ​ക്കു​ക. സോഡ ചേർത്ത മധുര​പാ​നീ​യ​ങ്ങൾ ഒഴിവാ​ക്കി​യ​പ്പോൾ ഒരു മാസത്തി​നു​ള്ളിൽ എന്റെ 5 കിലോ​യാണ്‌ കുറഞ്ഞത്‌!” എന്ന്‌ 21-കാരനായ പീറ്റർ പറയുന്നു.

നല്ല ഭക്ഷണശീ​ല​ങ്ങൾ ഉണ്ടായി​രി​ക്കു​ക. “വിളമ്പി​യത്‌ കഴിച്ച​തി​നു ശേഷം രണ്ടാമത്‌ എടുക്കാ​തി​രി​ക്കാൻ ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും” എന്ന്‌ 19-കാരി​യാ​യ എറിൻ പറയുന്നു.

വിജയ​ര​ഹ​സ്യം: ഒരു നേരത്തെ ഭക്ഷണം ഒഴിവാ​ക്കി​യേ​ക്കാം എന്നു തീരു​മാ​നി​ക്ക​രുത്‌. അങ്ങനെ ചെയ്‌താൽ വിശപ്പ്‌ അധിക​മാ​കു​ക​യും കൂടുതൽ ഭക്ഷണം കഴി​ക്കേ​ണ്ടി​വ​രു​ക​യും ചെയ്യും.

ഇനി “എന്റെ ശരീര​ഭാ​രം നിയ​ന്ത്രി​ക്ക​ണം” എന്നു വിചാ​രി​ക്കു​ന്ന പലർക്കും അവരുടെ ശരീരാ​കാ​ര​ത്തെ സംബന്ധിച്ച്‌ തെറ്റായ വീക്ഷണ​മാ​ണു​ള്ളത്‌. ഇപ്പോൾത്ത​ന്നെ അവരുടെ ആകാര​ത്തിന്‌ ഒരു കുഴപ്പ​വു​മു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യി​ല്ല. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും നിങ്ങൾക്ക്‌ ശരീര​ഭാ​രം കുറയ്‌ക്ക​ണ​മെ​ന്നാ​ണു തോന്നു​ന്ന​തെ​ങ്കിൽ എന്തു ചെയ്യാ​നാ​കും? കാതറിൻ എന്ന പെൺകു​ട്ടി ഇക്കാര്യ​ത്തിൽ വിജയി​ച്ചത്‌ എങ്ങനെ​യെന്ന്‌ നോക്കാം.

“അമിത​വ​ണ്ണ​മു​ള്ള ഒരു കൗമാ​ര​ക്കാ​രി​യാ​യി​രു​ന്നു ഞാൻ. അത്‌ എനിക്ക്‌ ഒട്ടും സഹിക്കാ​നാ​വി​ല്ലാ​യി​രു​ന്നു. ഈ ശരീര​പ്ര​കൃ​തം എന്റെ സന്തോഷം കെടുത്തി.

“ഒരു പ്രത്യേ​ക​രീ​തി​യിൽ ആഹാര​ക്ര​മം ചിട്ട​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ശരീര​ഭാ​രം കുറയ്‌ക്കാൻ ഞാൻ പലതവണ ശ്രമി​ച്ചി​ട്ടുണ്ട്‌, പക്ഷേ സാധി​ച്ചി​ട്ടി​ല്ല. അതു​കൊണ്ട്‌ എനിക്ക്‌ 15 വയസ്സാ​യ​പ്പോ​ഴേ​ക്കും ഇതിനാ​യി എന്തെങ്കി​ലും ചെയ്‌തേ മതിയാ​കൂ എന്ന്‌ തീരു​മാ​നി​ച്ചു. അതായത്‌ ജീവി​ത​ത്തിൽ ഉടനീളം ഭാരം സമനി​ല​യിൽ നിറു​ത്താൻ ശരിയായ രീതി​യിൽ എന്തെങ്കി​ലും ചെയ്യു​ന്ന​തിന്‌ കാര്യങ്ങൾ ക്രമീ​ക​രി​ച്ചു.

“മനുഷ്യന്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന പോഷ​ക​ങ്ങ​ളെ​ക്കു​റി​ച്ചും വ്യായാ​മ​ങ്ങ​ളെ​ക്കു​റി​ച്ചും പറഞ്ഞി​രി​ക്കു​ന്ന ഒരു പുസ്‌ത​കം ഞാൻ വാങ്ങി. അതിൽ പറഞ്ഞി​രി​ക്കു​ന്ന കാര്യങ്ങൾ അതു​പോ​ലെ​ത​ന്നെ പിൻപ​റ്റു​ക​യും ചെയ്‌തു. ആ ശീലത്തിൽ എന്തെങ്കി​ലും വീഴ്‌ച വരുത്തി​യാ​ലോ, നിരു​ത്സാ​ഹം തോന്നി​യാ​ലോ വെച്ച കാൽ പിന്നോട്ട്‌ എടുക്കി​ല്ലെന്ന്‌ ഞാൻ തീരു​മാ​നി​ച്ചി​രു​ന്നു.

“ആ തീരു​മാ​ന​ത്തിന്‌ പ്രതി​ഫ​ലം ലഭിക്കു​ക​ത​ന്നെ ചെയ്‌തു. ഒരു വർഷത്തെ ശ്രമത്തി​ലൂ​ടെ 27 കിലോ​യാ​ണു ഞാൻ കുറച്ചത്‌. ഇപ്പോൾ രണ്ടു വർഷമാ​യി ആ ശരീര​ഭാ​രം നിലനി​റു​ത്താൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. ഇതൊക്കെ സാധി​ക്കു​മെന്ന്‌ ഞാൻ ഒരിക്ക​ലും വിചാ​രി​ച്ച​തല്ല.

“ആഹാരം ക്രമീ​ക​രി​ച്ച​തു മാത്രമല്ല ജീവി​ത​ശൈ​ലി​യിൽ വരുത്തിയ മാറ്റവും കൂടെ​യാണ്‌ എന്റെ വിജയ​ര​ഹ​സ്യം.”—കാതറിൻ, 18.