വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യുവജനങ്ങൾ ചോദി​ക്കു​ന്നു

മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കു​ന്ന നിയ​ന്ത്ര​ണ​ങ്ങൾ ഞാൻ ലംഘി​ക്കു​ന്നെ​ങ്കി​ലോ?

മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കു​ന്ന നിയ​ന്ത്ര​ണ​ങ്ങൾ ഞാൻ ലംഘി​ക്കു​ന്നെ​ങ്കി​ലോ?

ഇപ്പോൾ ഉണ്ടായി​രി​ക്കു​ന്ന ഈ സാഹച​ര്യം കൂടുതൽ വഷളാ​കാ​തെ എന്തു ചെയ്യാ​മെ​ന്നു നോക്കാം.

സത്യം പറയുക. സത്യം പറയു​ന്നി​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾക്ക്‌ ഇപ്പോൾ നിങ്ങളി​ലു​ള്ള വിശ്വാ​സം​കൂ​ടെ നഷ്ടപ്പെ​ടും. അതു​കൊണ്ട്‌ സത്യസ​ന്ധ​ത​യോ​ടെ​യും വ്യക്തമാ​യും കാര്യങ്ങൾ പറയുക.—സുഭാ​ഷി​ത​ങ്ങൾ 28:13.

  • ചെയ്‌ത കാര്യ​ങ്ങ​ളെ ന്യായീ​ക​രി​ക്കാ​നോ ചെറു​താ​ക്കി​ക്കാ​ണി​ക്കാ​നോ ശ്രമി​ക്ക​രുത്‌.

  • സൗമ്യ​മാ​യ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു” എന്ന കാര്യം എപ്പോ​ഴും ഓർക്കുക.—സുഭാ​ഷി​ത​ങ്ങൾ 15:1.

ക്ഷമ ചോദി​ക്കു​ക. നിങ്ങൾ കാരണം ഉണ്ടായ ഉത്‌ക​ണ്‌ഠ​യ്‌ക്കും നിരാ​ശ​യ്‌ക്കും, ചെയ്യേ​ണ്ടി​വന്ന അധിക​ജോ​ലി​ക്കും ക്ഷമ ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌. നിങ്ങൾക്കു കിട്ടാ​നി​രി​ക്കു​ന്ന ശിക്ഷണ​ത്തി​ന്റെ അളവു കുറയാ​നും അത്‌ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ, നിങ്ങളു​ടെ വിഷമം ആത്മാർഥ​മാ​യി​രി​ക്ക​ണം.

പ്രത്യാ​ഘാ​ത​ങ്ങൾ സ്വീക​രി​ക്കു​ക. നിങ്ങൾ ചെയ്‌ത കാര്യ​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്നത്‌ പക്വത​യു​ടെ തെളി​വാണ്‌. മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ ശ്രമി​ക്കു​ക എന്നതാണ്‌ ഇപ്പോൾ നിങ്ങൾക്ക്‌ ചെയ്യാ​വു​ന്ന ഏറ്റവും നല്ല കാര്യം.—സുഭാ​ഷി​ത​ങ്ങൾ 20:11.

നിങ്ങളു​ടെ മേൽ ന്യായ​മാ​യ നിയ​ന്ത്ര​ണ​ങ്ങൾ വെക്കാ​നു​ള്ള അവകാശം മാതാ​പി​താ​ക്കൾക്കുണ്ട്‌ എന്ന കാര്യം മറക്കരുത്‌. അതു​കൊ​ണ്ടാണ്‌ ബൈബി​ളിൽ ‘അപ്പന്റെ കല്‌പ​ന​യെ​യും അമ്മയുടെ ഉപദേ​ശ​ത്തെ​യും’ കുറിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌.—സുഭാ​ഷി​ത​ങ്ങൾ 6:20.

മാതാ​പി​താ​ക്കൾ നിങ്ങൾക്കു കൂടുതൽ സ്വാത​ന്ത്ര്യം തരാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ. . .

  • അവർ വെക്കുന്ന എല്ലാ നിയമ​ങ്ങ​ളും എപ്പോ​ഴും അനുസ​രി​ക്കു​ക.

  • അനുസരണം നിങ്ങളു​ടെ മുഖമു​ദ്ര​യാ​ക്കാൻ ശ്രമി​ക്കു​ക. നിങ്ങൾ ആരാ​ണെ​ന്നും നിങ്ങൾ എന്തിനു​വേ​ണ്ടി നില​കൊ​ള്ളു​ന്നെ​ന്നും അതു തെളി​യി​ക്കും.