വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

വീട്ടി​ലി​രു​ന്നുള്ള പഠനം രസകര​മാ​ക്കാൻ. . .

വീട്ടി​ലി​രു​ന്നുള്ള പഠനം രസകര​മാ​ക്കാൻ. . .

 കുട്ടി​ക​ളു​ടെ ഇപ്പോ​ഴത്തെ “ക്ലാസ്‌റൂം” അവരുടെ വീടു​ത​ന്നെ​യാണ്‌. നിങ്ങളും അങ്ങനെ​ത​ന്നെ​യാ​ണോ പഠിക്കു​ന്നത്‌? എങ്കിൽ ഇതാ നിങ്ങളു​ടെ പഠനം രസകര​മാ​ക്കാൻ ഏതാനും ചില നുറു​ങ്ങു​കൾ. *

 വിജയി​ക്കാ​നുള്ള അഞ്ച്‌ നുറു​ങ്ങു​കൾ

 •   പ്ലാൻ ചെയ്യുക. സ്‌കൂ​ളിൽ പോകു​മ്പോൾ നിങ്ങൾക്കു​ണ്ടാ​യി​രുന്ന പതിവ്‌ രീതികൾ ഒന്നും മറന്നു​ക​ള​യ​രുത്‌. സ്‌കൂ​ളി​ലെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ, മറ്റ്‌ അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾ ഇവയൊ​ക്കെ എപ്പോൾ ചെയ്യാൻ പറ്റു​മെ​ന്ന​തിന്‌ ഒരു പട്ടിക​യു​ണ്ടാ​ക്കുക. എന്നാൽ സാഹച​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ അതിൽ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം.

   ബൈബിൾത​ത്ത്വം: “എല്ലാം മാന്യ​മാ​യും ചിട്ട​യോ​ടെ​യും നടക്കട്ടെ.”—1 കൊരി​ന്ത്യർ 14:40.

   “നിങ്ങൾ ഓരോ ദിവസ​വും സ്‌കൂ​ളി​ലാ​ണെ​ന്നു​തന്നെ അങ്ങു വിചാരിക്കുക. അപ്പോൾ എല്ലാ കാര്യ​ങ്ങ​ളും അതതിന്റെ സമയത്തു​തന്നെ ചെയ്‌തു​തീർക്കാൻ പറ്റും.”—ക്യാത്തി.

   ചിന്തി​ക്കാ​നാ​യി: എളുപ്പം കാണാ​വുന്ന വിധത്തിൽ നിങ്ങൾ ഉണ്ടാക്കിയ ടൈം ടേബിൾ വെക്കു​ന്നതു നന്നായി​രി​ക്കി​ല്ലേ?

 •   അച്ചടക്ക​ത്തോ​ടെ കാര്യങ്ങൾ ചെയ്യുക. ഒരു കാര്യം ചെയ്യാൻ ഇഷ്ടമ​ല്ലെ​ങ്കിൽകൂ​ടി വെച്ചു​താ​മ​സി​പ്പി​ക്കാ​തെ ചെയ്യേണ്ട സമയത്തു​തന്നെ അതു ചെയ്യു​ന്നതു പക്വത​യിൽ വളരു​ന്ന​തി​ന്റെ ലക്ഷണമാണ്‌.

   ബൈബിൾത​ത്ത്വം: “മടിയു​ള്ള​വ​രാ​കാ​തെ നല്ല അധ്വാ​ന​ശീ​ല​മു​ള്ള​വ​രാ​യി​രി​ക്കുക”—റോമർ 12:11.

   ”കൃത്യ​സ​മ​യത്ത്‌ എല്ലാം ചെയ്യുക എന്നു പറഞ്ഞാൽ വലിയ പാടാണ്‌. എന്തെങ്കി​ലും ഒക്കെ ഒഴിക​ഴി​വു​കൾ കണ്ടുപി​ടിച്ച്‌ സ്‌കൂ​ളി​ലെ കാര്യങ്ങൾ പിന്ന​ത്തേക്കു മാറ്റി​വെ​ക്കും. പക്ഷേ, ഒടുവിൽ എല്ലാം കൂടി കുന്നു​കൂ​ടും.”—അലക്‌സാ​ണ്ട്ര.

   ചിന്തി​ക്കാ​നാ​യി: ഓരോ ദിവസ​വും സ്‌കൂ​ളി​ലെ കാര്യങ്ങൾ ഒരേ സമയത്തും സ്ഥലത്തും ഇരുന്ന്‌ ചെയ്യു​മ്പോൾ നിങ്ങൾ അച്ചടക്ക​മു​ള്ള​വ​രാ​കി​ല്ലേ?

 •   പഠനമു​റി ഒരുക്കുക. പഠിക്കാൻ ആവശ്യ​മായ എല്ലാ കാര്യ​ങ്ങ​ളും എടുത്തു​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. പഠിക്കാൻ പറ്റുന്ന നല്ലൊരു അന്തരീക്ഷം ഒരുക്കണം, പക്ഷേ ഉറങ്ങി​പ്പോ​കുന്ന അളവോ​ളം ആകരു​തെന്നു മാത്രം! ഉറങ്ങു​കയല്ല, പഠിക്കു​ക​യാ​ണ​ല്ലോ നമ്മുടെ ലക്ഷ്യം. അങ്ങനെ​യൊ​രു പഠനമു​റി നിങ്ങൾക്കി​ല്ലെ​ങ്കിൽ അടുക്ക​ള​യോ ബെഡ്‌റൂ​മോ ഒരു പഠനമു​റി ആക്കാം.

   ബൈബിൾത​ത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.”—സുഭാ​ഷി​തങ്ങൾ 21:5.

   “ബാസ്‌ക്കറ്റ്‌ ബോളും വീഡി​യോ ഗെയി​മും ഗിത്താ​റും മാറ്റി​വെ​ക്കുക. ഫോൺ സൈല​ന്റാ​ക്കുക. നമ്മുടെ ശ്രദ്ധ മാറ്റുന്ന ഒന്നും അടുത്തു​ണ്ടാ​ക​രുത്‌.”—എലിസ​ബത്ത്‌.

   ചിന്തി​ക്കാ​നാ​യി: ശ്രദ്ധി​ച്ചി​രുന്ന്‌ പഠിക്കാൻവേണ്ടി നിങ്ങൾക്ക്‌ എങ്ങനെ പഠനമു​റി ഒരുക്കാം?

 •   ഏകാ​ഗ്ര​ത​യോ​ടെ പഠിക്കുക. ഒരു കാര്യം ചെയ്യു​മ്പോൾ അതിൽ മാത്രം ശ്രദ്ധി​ക്കുക. മറ്റു കാര്യങ്ങൾ ചെയ്യാൻ പോക​രുത്‌. ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ നോക്കി​യാൽ തെറ്റുകൾ പറ്റു​മെന്നു മാത്രമല്ല അതു ചെയ്‌തു​തീർക്കാൻ കൂടുതൽ സമയ​മെ​ടു​ക്കു​ക​യും ചെയ്യും.

   ബൈബിൾത​ത്ത്വം: “സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:16.

   “ഫോൺ അടുത്തു​ണ്ടെ​ങ്കിൽ ഒട്ടും ശ്രദ്ധി​ക്കാൻ പറ്റില്ല. വെറുതെ അതിൽ കുത്തി സമയം കളയും.”—ഒലീവിയ.

   ചിന്തി​ക്കാ​നാ​യി: ഏകാ​ഗ്ര​ത​യോ​ടെ കാര്യങ്ങൾ ചെയ്യുന്ന സമയം പതി​യെ​പ്പ​തി​യെ കൂട്ടാൻ കഴിയു​മോ?

 •   ചെറിയ ഇടവേ​ളകൾ എടുക്കുക. നടക്കാൻ പോകാം, സൈക്കിൾ ചവിട്ടാം, അല്ലെങ്കിൽ മറ്റെ​ന്തെ​ങ്കി​ലും വ്യായാ​മം ചെയ്യാം. ചില കളികൾപോ​ലും നിങ്ങൾക്ക്‌ ഉന്മേഷം തരും. “പക്ഷേ ചെയ്യാ​നു​ള്ളത്‌ ആദ്യം ചെയ്‌തു​തീർക്കുക. . . . ചെയ്യാ​നുള്ള കാര്യങ്ങൾ ചെയ്‌തു​തീർത്താൽ ഒഴിവു​സ​മയം ശരിക്കും സന്തോ​ഷ​ത്തോ​ടെ ചെലവി​ടാൻ പറ്റും” എന്ന്‌ സ്‌കൂ​ളി​ന്റെ അധികാ​രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

   ബൈബിൾത​ത്ത്വം: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

   “സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ മ്യൂസിക്‌ ക്ലാസും ആർട്ട്‌ ക്ലാസും ഒക്കെ ഉണ്ടായി​രു​ന്നു. പക്ഷേ ഇപ്പോൾ അതൊ​ന്നും ഇല്ലാത്ത​പ്പോ​ഴാണ്‌ അതെല്ലാം എത്ര രസമാ​യി​രു​ന്നു എന്നു തോന്നു​ന്നത്‌. വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും ഇതു​പോ​ലെ എന്തെങ്കി​ലും ഒക്കെ ചെയ്യു​ന്നതു പഠിക്കാൻ ഉന്മേഷം തരും.”—റ്റെയ്‌ലർ.

   ചിന്തി​ക്കാ​നാ​യി: ഉന്മേഷ​ത്തോ​ടെ സ്‌കൂ​ളി​ലെ കാര്യങ്ങൾ ചെയ്യു​ന്ന​തി​നു​വേണ്ടി ഒഴിവു​സ​മ​യത്തു നിങ്ങൾക്ക്‌ എന്തു ചെയ്യാൻ പറ്റും?

^ വീട്ടിലിരുന്നുള്ള പഠനം പലവി​ധ​ങ്ങ​ളി​ലുണ്ട്‌. ഈ ലേഖന​ത്തി​ലെ നിർദേ​ശ​ങ്ങ​ളിൽ നിങ്ങളു​ടെ സാഹച​ര്യ​ത്തിന്‌ ഇണങ്ങു​ന്നതു സ്വീക​രി​ക്കുക.