വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

വിഷാ​ദ​ത്തെ എനിക്ക്‌ എങ്ങനെ വരുതി​യി​ലാ​ക്കാം?

വിഷാ​ദ​ത്തെ എനിക്ക്‌ എങ്ങനെ വരുതി​യി​ലാ​ക്കാം?

 നിങ്ങൾ എന്തു ചെയ്യും?

 പിൻവ​രു​ന്ന സാഹച​ര്യം ചിന്തി​ക്കു​ക:

 ജെനി​ഫ​റി​നെ സന്തോ​ഷി​പ്പി​ക്കാൻ ഇനി ഒരു വഴിയും ഇല്ലെന്ന്‌ തോന്നു​ന്നു. എല്ലാ ദിവസ​വും ഒരു കാരണ​വും ഇല്ലാതെ വെറുതെ ഇരുന്ന്‌ അവൾ കരയും. ആൾക്കൂ​ട്ട​ത്തിൽനിന്ന്‌ മാറി തനിച്ചി​രി​ക്കാ​നാണ്‌ അവൾക്ക്‌ ഇഷ്ടം. പേരിനു മാത്രം എന്തെങ്കി​ലും കഴിക്കും. ഒന്നു സ്വസ്ഥമാ​യി ഉറങ്ങാ​നോ ഒന്നിലും ശ്രദ്ധി​ക്കാ​നോ അവൾക്കു കഴിയു​ന്നി​ല്ല. ‘എനിക്ക്‌ ഇതെന്തു പറ്റി? എന്നെങ്കി​ലും എനിക്കി​നി പഴയതു​പോ​ലെ ആകാൻ പറ്റുമോ?’ ജെനി​ഫ​റി​ന്റെ ഇപ്പോ​ഴ​ത്തെ ചിന്ത ഇതാണ്‌.

 മാർക്ക്‌ സ്‌കൂ​ളി​ലെ ഒരു മിടു​മി​ടു​ക്കൻ കുട്ടി​യാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവനു സ്‌കൂൾ എന്നു കേട്ടാൽ വല്ലാത്ത ദേഷ്യ​മാണ്‌. ഒരു വിഷയ​ത്തി​നും നല്ല മാർക്കില്ല. അവന്‌ ഇഷ്ടമാ​യി​രു​ന്ന സ്‌പോർട്‌സി​ലും ഇപ്പോൾ വലിയ താത്‌പ​ര്യ​മൊ​ന്നു​മില്ല. ഇപ്പോ​ഴ​ത്തെ അവന്റെ അവസ്ഥ കണ്ടിട്ട്‌ അവന്റെ കൂട്ടു​കാർക്ക്‌ ഒരു പിടി​യും കിട്ടു​ന്നി​ല്ല. മാതാ​പി​താ​ക്കൾക്കോ, വല്ലാത്ത ആശങ്കയും. മാർക്കി​ന്റെ പ്രശ്‌നം നിസ്സാ​ര​മാ​ണോ അതോ ഗുരു​ത​ര​മാ​ണോ?

 ജെനി​ഫ​റി​നെ​യും മാർക്കി​നെ​യും പോലെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടോ? താഴെ കൊടു​ത്തി​രി​ക്കു​ന്ന രണ്ടു വഴികൾ നിങ്ങൾക്കു മുന്നി​ലുണ്ട്‌:

  1.   പ്രശ്‌നം നിങ്ങൾത​ന്നെ കൈകാ​ര്യം ചെയ്യാൻ ശ്രമി​ക്കു​ക

  2.   നിങ്ങൾക്കു വിശ്വാ​സ​മു​ള്ള ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക

 ഒന്നാമത്തെ വഴി നല്ലതായി തോന്നാം, പ്രത്യേ​കിച്ച്‌ നിങ്ങൾക്കു സംസാ​രി​ക്കാൻ തോന്നു​ന്നി​ല്ലെ​ങ്കിൽ. പക്ഷേ, അതാണോ ഏറ്റവും നല്ല വഴി? ബൈബിൾ പറയുന്നു: “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. . . . ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ. പക്ഷേ എഴു​ന്നേൽപ്പി​ക്കാൻ ആരും കൂടെ​യി​ല്ലെ​ങ്കിൽ വീണയാ​ളു​ടെ അവസ്ഥ എന്താകും?”—സഭാ​പ്ര​സം​ഗ​കൻ 4:9, 10.

 ഉദാഹ​ര​ണ​ത്തിന്‌: അപകട​കാ​രി​ക​ളും ക്രൂര​ന്മാ​രും ആയ ആളുകൾ താമസി​ക്കു​ന്ന ഒരു സ്ഥലത്ത്‌ നിങ്ങൾ തനിച്ചാ​യി​പ്പോ​യെ​ന്നു കരുതുക. ഇരുട്ടാ​യി. എല്ലായി​ട​ത്തും അപരി​ചി​തർ. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്കു​ത​ന്നെ രക്ഷപ്പെ​ടാൻ ശ്രമി​ക്കാം. അതിലും നല്ലത്‌, നിങ്ങൾ വിശ്വ​സി​ക്കു​ന്ന ആരു​ടെ​യെ​ങ്കി​ലും സഹായം തേടു​ന്ന​താ​യി​രി​ക്കി​ല്ലേ?

 വിഷാദം തോന്നു​ന്ന​തി​നെ അങ്ങനെ​യൊ​രു സ്ഥലത്ത്‌ അകപ്പെ​ട്ട​തി​നോട്‌ ഉപമി​ക്കാം. ജീവി​ത​ത്തിൽ ഇടയ്‌ക്കൊ​ക്കെ ഉണ്ടാകുന്ന നിരാ​ശ​യും വിഷാ​ദ​വും സമയം കടന്നു​പോ​കു​മ്പോൾ തനിയെ മാറി​യേ​ക്കാം എന്നതു ശരിയാണ്‌. പക്ഷേ നിരാശ നീണ്ടു​നിൽക്കു​ക​യാ​ണെ​ങ്കിൽ, സഹായം തേടു​ന്ന​തു​ത​ന്നെ​യാ​യി​രി​ക്കും ബുദ്ധി.

 ബൈബിൾത​ത്ത്വം: “സ്വയം ഒറ്റപ്പെ​ടു​ത്തു​ന്ന​വൻ . . . ജ്ഞാനത്തെ അപ്പാടേ നിരസി​ക്കു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 18:1.

 രണ്ടാമത്തെ വഴി, അതായത്‌ മാതാ​പി​താ​ക്ക​ളോ​ടോ വിശ്വ​സി​ക്കാ​വു​ന്ന മുതിർന്ന ഒരാ​ളോ​ടോ സംസാ​രി​ക്കു​ന്നത്‌. സമാന​മാ​യ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ള്ള ആളുക​ളു​ടെ അനുഭ​വ​പ​രി​ച​യ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ പ്രയോ​ജ​നം നേടാ​നാ​കും.

 നിങ്ങൾ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘എനിക്ക്‌ ഇപ്പോൾ തോന്നുന്ന പ്രയാസം—അതൊ​ന്നും പറഞ്ഞാൽ മാതാ​പി​താ​ക്കൾക്കു മനസ്സി​ലാ​കി​ല്ല.’ പക്ഷേ അവർക്കു മനസ്സി​ലാ​കി​ല്ലെന്ന്‌ ഉറപ്പാ​ണോ? നിങ്ങൾ ഇപ്പോൾ നേരി​ടു​ന്ന പ്രശ്‌ന​ങ്ങ​ളല്ല മാതാ​പി​താ​ക്കൾ അവരുടെ കൗമാ​ര​ത്തിൽ നേരി​ട്ട​തെ​ങ്കി​ലും നിങ്ങ​ളെ​പ്പോ​ലെ അവർക്കും അന്ന്‌ വിഷാ​ദ​വും നിരാ​ശ​യും തോന്നി​യി​ട്ടു​ണ്ടാ​കും. അതു​കൊണ്ട്‌ അവർക്ക്‌ അതിനു പരിഹാ​രം അറിയാ​മാ​യി​രി​ക്കും.

 ബൈബിൾത​ത്ത്വം: “പ്രായ​മാ​യ​വർ ജ്ഞാനി​ക​ളാ​യി​രി​ക്കി​ല്ലേ? പ്രായം ചെല്ലു​മ്പോൾ വിവേകം വർധി​ക്കി​ല്ലേ?”—ഇയ്യോബ്‌ 12:12.

 ചുരു​ക്ക​ത്തിൽ: മാതാ​പി​താ​ക്ക​ളു​ടെ അടുത്തോ നിങ്ങൾക്കു വിശ്വാ​സ​മു​ള്ള മുതിർന്ന ഒരാളു​ടെ അടുത്തോ കാര്യങ്ങൾ തുറന്നു​പ​റ​യു​ക. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ പറഞ്ഞു​ത​രും.

വിഷാദത്തിലൂടെ കടന്നു​പോ​കു​ന്നത്‌ അപകടം പിടിച്ച ഒരു സ്ഥലത്ത്‌ തനിച്ചാ​യി​പ്പോ​കു​ന്ന​തു​പോ​ലെ​യാണ്‌. വഴി കണ്ടുപി​ടി​ക്കാൻ സഹായം തേടുക

 വൈദ്യ​ചി​കി​ത്സ വേണ്ട ഒന്നാ​ണെ​ങ്കി​ലോ?

 എല്ലാ ദിവസ​വും നിങ്ങൾക്കു വിഷാദം തോന്നു​ന്നെ​ങ്കിൽ അതു വൈദ്യ​ചി​കി​ത്സ​വേണ്ട കടുത്ത വിഷാ​ദ​മാ​യി​രി​ക്കാം.

 കൗമാ​ര​ക്കാ​രി​ലെ വിഷാ​ദ​രോ​ഗം പെട്ടെന്നു തിരി​ച്ച​റി​യാൻ പറ്റി​യെ​ന്നു​വ​രി​ല്ല. ഈ പ്രായ​ത്തിൽ ഇടയ്‌ക്കൊ​ക്കെ വിഷാ​ദ​വും നിരാ​ശ​യും തോന്നു​ന്ന​തു സാധാ​ര​ണ​മാ​ണെ​ന്നു നിങ്ങൾ കരുതി​യേ​ക്കാം. എന്നാൽ അതു തീവ്ര​വും നീണ്ടു​നിൽക്കു​ന്ന​തും ആണെങ്കിൽ വളരെ ഗൗരവ​മാ​യി എടുക്കണം. അതു​കൊണ്ട്‌ നിങ്ങളു​ടെ സങ്കടം ഇത്തരത്തി​ലു​ള്ള ഒന്നാ​ണെ​ങ്കിൽ മാതാ​പി​താ​ക്ക​ളോ​ടു പറയുക, വേണ്ട വൈദ്യ​സ​ഹാ​യം തേടാൻ മടിക്ക​രുത്‌.

 ബൈബിൾത​ത്ത്വം: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—മത്തായി 9:12.

 നിങ്ങൾക്കു കടുത്ത വിഷാ​ദ​രോ​ഗ​മാ​ണെന്ന്‌ അറിഞ്ഞാൽ, അതിൽ നാണി​ക്കേണ്ട കാര്യ​മൊ​ന്നു​മി​ല്ല. യുവജ​ന​ങ്ങ​ളിൽ കണ്ടുവ​രു​ന്ന വിഷാദം സാധാ​ര​ണ​മാണ്‌. അത്‌ ചികി​ത്സി​ക്കാൻ പറ്റുന്ന​തു​മാണ്‌. നിങ്ങളു​ടെ നല്ല സുഹൃ​ത്തു​ക്കൾ നിങ്ങളെ ഒരിക്ക​ലും വിലകു​റ​ച്ചു കാണില്ല.

 നുറുങ്ങ്‌: കാത്തി​രി​ക്കു​ക. വിഷാ​ദ​ത്തിൽനി​ന്നു കരകയ​റാൻ സമയ​മെ​ടു​ക്കും. നിങ്ങൾക്കു നല്ല ദിവസ​ങ്ങ​ളും ചീത്ത ദിവസ​ങ്ങ​ളും ഉണ്ടാകും എന്നു പ്രതീ​ക്ഷി​ക്കു​ക. *

 സാധാരണ ജീവി​ത​ത്തി​ലേ​ക്കു തിരി​ച്ചു​വ​രാ​നു​ള്ള പടികൾ

 വൈദ്യ​സ​ഹാ​യം ആവശ്യ​മാ​ണെ​ങ്കി​ലും അല്ലെങ്കി​ലും നീണ്ടു​നിൽക്കു​ന്ന വിഷാ​ദ​ത്തെ തുരത്താൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ക്രമമായ വ്യായാ​മം, ആരോ​ഗ്യാ​വ​ഹ​മാ​യ ഭക്ഷണരീ​തി, നല്ല ഉറക്കം എന്നിവ നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കു​ന്ന കാര്യ​ങ്ങ​ളാണ്‌. (സഭാ​പ്ര​സം​ഗ​കൻ 4:6; 1 തിമൊ​ഥെ​യൊസ്‌ 4:8, അടിക്കു​റിപ്പ്‌.) നിങ്ങൾക്കു​ണ്ടാ​യ തിരി​ച്ച​ടി​ക​ളും നിങ്ങളു​ടെ വികാ​ര​ങ്ങ​ളും വിജയ​ങ്ങ​ളും വിഷാ​ദ​ത്തിൽനിന്ന്‌ കരകയ​റാൻ വെച്ചി​രി​ക്കു​ന്ന ലക്ഷ്യങ്ങ​ളും എല്ലാം ഒരു ഡയറി​യിൽ എഴുതി വെക്കുക.

 നിങ്ങൾക്കു വിഷാ​ദ​രോ​ഗ​മാ​ണോ? അല്ലെങ്കിൽ സങ്കട​പ്പെ​ടു​ത്തു​ന്ന ഏതെങ്കി​ലും അവസ്ഥയി​ലൂ​ടെ കടന്നു​പോ​കു​ക​യാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ ഇത്‌ ഓർക്കുക: മറ്റുള്ള​വ​രു​ടെ സഹായം തേടി​ക്കൊ​ണ്ടും രോഗം ഭേദമാ​കു​ന്ന​തി​നു വേണ്ട പടികൾ സ്വീക​രി​ച്ചു​കൊ​ണ്ടും നിങ്ങൾക്കു വിഷാ​ദ​ത്തെ വരുതി​യി​ലാ​ക്കാം.

 ബലപ്പെ​ടു​ത്തു​ന്ന ബൈബിൾഭാ​ഗ​ങ്ങൾ

  •  “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വ​രെ ദൈവം രക്ഷിക്കു​ന്നു.”—സങ്കീർത്ത​നം 34:18.

  •  “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കി​ല്ല.”—സങ്കീർത്ത​നം 55:22.

  •  “‘പേടി​ക്കേ​ണ്ടാ, ഞാൻ നിന്നെ സഹായി​ക്കും’ എന്നു നിന്നോ​ടു പറയുന്ന നിന്റെ ദൈവ​മാ​യ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.”—യശയ്യ 41:13.

  •  “അതു​കൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.”—മത്തായി 6:34.

  •  ‘നിങ്ങളു​ടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മാ​യ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയത്തെ കാക്കും.’—ഫിലി​പ്പി​യർ 4:6, 7.

^ ആത്മഹത്യ ചെയ്യാൻ തോന്നു​ന്നെ​ങ്കിൽ നിങ്ങൾക്കു വിശ്വാ​സ​മു​ള്ള, പ്രായ​പൂർത്തി​യാ​യ ആരോ​ടെ​ങ്കി​ലും ഉടൻതന്നെ പറയുക. കൂടുതൽ വിവര​ങ്ങൾക്കാ​യി, 2014 ജൂലൈ ലക്കം ഉണരുക!-യിലെ “ഞാൻ എന്തിനു ജീവി​ക്ക​ണം?” എന്ന നാലു ഭാഗങ്ങ​ളു​ള്ള ലേഖനം കാണുക.